പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, 
രക്ഷാപ്രവർത്തനം ദുഷ്കരം

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം ഇബ്രാഹിം റെ‌യ്‌സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത് അസർബൈജാൻ അതിർത്തിയിൽ

ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം ഇബ്രാഹിം റെ‌യ്‌സിക്കുവേണ്ടിയുള്ള രക്ഷാപ്രവർത്തനത്തിനു വെല്ലുവിളിയായി മോശം കാലാവസ്ഥയും ഭൂപ്രകൃതിയും. തിരച്ചലിനായി നാല്പതിലേറെ സംഘത്തെ വിന്യസിച്ചിട്ടുണ്ടെങ്കിലും ഹെലികോപ്റ്റർ ഇടിച്ചിറക്കിയ സ്ഥലം ഇതുവരെയും കണ്ടെത്താൻ രക്ഷാപ്രവർത്തന സംഘങ്ങൾക്കു കഴിഞ്ഞിട്ടില്ല.

മഴയും മൂടൽ മഞ്ഞും ദുർഘടമായ ഭൂപ്രകൃതി കാരണം സംഭവസ്ഥലത്ത് എത്തിച്ചേരാനുള്ള പ്രയാസം വെല്ലുവിളിയാണെന്നാണ് റിപ്പോർട്ട്. പ്രസിഡന്റിന്റെ ജീവനുവേണ്ടി പ്രാർത്ഥിക്കണമെന്നഭ്യർത്ഥിച്ച് ഇറാൻ സൈന്യം അഭ്യർഥിച്ചു.

അസർബൈജാനുമായുള്ള അതിർത്തിയിലെ അണക്കെട്ട് തുറക്കുന്ന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഇബ്രാഹിം ഇബ്രാഹിം റെ‌യ്‌സി അപകടത്തിൽപ്പെട്ടത്. അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലി കൂടി പങ്കെടുത്ത ചടങ്ങ് കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു ഇബ്രാഹിം റെ‌യ്‌സി.

വർസാഖാൻ പർവത മേഖലയിലെ ഡിസ്‌മർ കാടിനു സമീപം ഹെലികോപ്റ്റർ ഇടിച്ചിറങ്ങിയതായാണ് ഇറാനിൽനിന്നു പുറത്തുവരുന്ന വിവരം. വടക്കു പടിഞ്ഞാറൻ ഇറാനിലെ വനമേഖലയിൽ ഹെലികോപ്റ്റർ കാണാതായ വിവരം ഇറാൻ ആഭ്യന്തരമന്ത്രി അഹമ്മദ് വാഹിദി സ്ഥിരീകരിച്ചു. പ്രദേശത്ത് ശബ്ദങ്ങള്‍ സമീപവാസികള്‍ കേട്ടതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന (ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജന്‍സി) ഇറാന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹെലികോപ്റ്ററിൻ്റെ കൃത്യമായ സ്ഥാനം ഇപ്പോഴും അജ്ഞാതമാണെന്നു സംഭവം നടന്നതെന്നു കരുതപ്പെടുന്ന മേഖലയിൽനിന്ന് ഐആർഐബി (ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്‌കാസ്റ്റിങ്) ലേഖകൻ റിപ്പോർട്ട് ചെയ്തു. സംഭവം നടന്ന സ്ഥലത്തെ ദുര്‍ഘടമായ ഭൂപ്രകൃതിയും ദുഷ്‌കരമായ കാലാവസ്ഥയും കാരണം രക്ഷാപ്രവര്‍ത്തനത്തിനും സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

മഴയും തണുപ്പും മൂടൽമഞ്ഞും കാരണം രക്ഷാപ്രവര്‍ത്തകർക്കു സംഭവസ്ഥലത്ത് എത്താൻ കഴിഞ്ഞിട്ടില്ല. ഉയർന്ന പ്രദേശമായതിനാലും ചെളി കാരണവും വാഹനങ്ങൾ സംഭവസ്ഥലത്തേക്ക് പോവാൻ കഴിയുന്നില്ല. ഇതിനാൽ കാൽനടയായാണ് രക്ഷാപ്രവർത്തകർ നീങ്ങുന്നത്.

മോശം കാലാവസ്ഥ കാരണം വ്യോമമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം അസാധ്യമാണെന്ന് ഇറാന്‍ എമര്‍ജന്‍സി സര്‍വീസസ് വക്താവിനെ ഉദ്ധരിച്ച് ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. അടിയന്തര ഹെലികോപ്റ്ററും അയച്ചിരുന്നുവെങ്കിലും പ്രദേശത്ത് ഇറങ്ങാന്‍ കഴിയാതെ മടങ്ങേണ്ടി വന്നു. അപകടസ്ഥലം കണ്ടെത്താൻ ഡ്രോണുകൾ ഉപയോഗിച്ചെങ്കിലും മൂടൽമഞ്ഞ് കാരണം ഗുണം ചെയ്തില്ല.

തിരച്ചിലിനായി നായ്ക്കൾ കൂടി ഉള്‍പ്പെടുന്ന നാല്പത് സംഘങ്ങളെയാണ് അയച്ചിരിക്കുന്നത്. സഹായത്തിനായി ഇറാനിയന്‍ സായുധസേന കമാന്‍ഡോ യൂണിറ്റുകളെയും പ്രത്യേക സേനയെയും വിന്യസിച്ചിട്ടുണ്ട്. പർവതാരോഹകരും തിരച്ചിലിന്റെ ഭാഗമായതായാണ് റിപ്പോർട്ട്. പ്രദേശത്ത് കടുത്ത തണുപ്പും മൂടൽമഞ്ഞും കാരണം രക്ഷാപ്രവർത്തനം വൈകുന്നതായി ഐആർഐബി റിപ്പോർട്ടിൽ പറയുന്നു. മൂടൽമഞ്ഞ് കാരണം വ്യോമമാർഗമുള്ള തിരച്ചിൽ സാധ്യമല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, 
രക്ഷാപ്രവർത്തനം ദുഷ്കരം
മെഡിക്കല്‍ എമര്‍ജന്‍സി; ഇന്‍ഡിഗോ വിമാനം പാകിസ്താനിലെ കറാച്ചിയില്‍ ഇറക്കി, യാത്രക്കാരന്‍ മരിച്ചു

സംഭവം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ തന്നെ സാങ്കേതിക വിദഗ്ധരും ഡോക്ടര്‍മാരും അടങ്ങുന്ന അടിയന്തര മെഡിക്കല്‍ സംഘം സ്ഥലത്തേക്കു കുതിച്ചു. എട്ട് ആംബുലന്‍സുകളും അയച്ചു. ആംബുലൻസുകൾ, സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ, സർജൻമാർ തുടങ്ങിയ സംഘത്തെ ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ സഹിതം അപകടസ്ഥലത്തേക്ക് അയച്ചതായി ആരോഗ്യമന്ത്രി ബഹ്‌റാം ഈനല്ലാഹി പറഞ്ഞു.

logo
The Fourth
www.thefourthnews.in