'തടസങ്ങൾ സൃഷ്ടിക്കുന്നു' ഗാസയിലേക്ക് സഹായമെത്താൻ ഇനിയും വൈകുമെന്ന്  ഐക്യരാഷ്ട്ര സഭ; മരണസംഖ്യ 4000 കടന്നു

'തടസങ്ങൾ സൃഷ്ടിക്കുന്നു' ഗാസയിലേക്ക് സഹായമെത്താൻ ഇനിയും വൈകുമെന്ന് ഐക്യരാഷ്ട്ര സഭ; മരണസംഖ്യ 4000 കടന്നു

"ഗാസയിലേക്ക് എത്രയും വേഗം സഹായമെത്തുമെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ ചർച്ചകൾ നടത്തിവരുകയാണ്. സഹായവുമായുള്ള ആദ്യ വാഹനം നാളെയോ മറ്റോ എത്തിയേക്കും" യുഎൻ ഹ്യൂമാനിറ്റേറിയൻ മേധാവിയുടെ വക്താവ് ജിൻസ് ലെർക്ക്

ഹമാസിനെ ലക്ഷ്യമിട്ട് ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ മരണ സംഖ്യ നാലായിരം പിന്നിട്ടു. . ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4137 ആയതായി അന്തരാഷ്ട്ര വാർത്ത ഏജൻസിയായ അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേല്‍ ശക്തമായ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഗാസയിലെ ദുരിതം രൂക്ഷമാകാന്‍ ഇടയുണ്ടെന്ന മുന്നറിയിപ്പാണ് ഐക്യരാഷ്ട്ര സഭ നല്‍കുന്നത്.

പലതരത്തിലുള്ള തടസങ്ങള്‍ നിലവില്‍ക്കുന്നതിനാല്‍ ഗാസയിലേക്ക് സഹായമെത്തിക്കാൻ സാധിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭ മേധാവി അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കുന്നു. ഗാസ- ഈജിപ്ത് അതിർത്തി മേഖലയായ റഫായിലൂടെ വെള്ളിയാഴ്ച സഹായമെത്തിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അതിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന സൂചനകളാണ് ഗുട്ടറസ് നല്‍കുന്നത്.

"ഗാസയിലേക്ക് എത്രയും വേഗം സഹായമെത്തുമെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ ചർച്ചകൾ നടത്തിവരികയാണ്. സഹായവുമായുള്ള ആദ്യ വാഹനം നാളെയോ മറ്റോ എത്തിയേക്കും" യുഎൻ ഹ്യൂമാനിറ്റേറിയൻ മേധാവിയുടെ വക്താവ് ജിൻസ് ലെർക്ക് പറഞ്ഞു. സഹായപ്രവർത്തനങ്ങൾ എപ്പോൾ ആരംഭിക്കുമെന്നതിനെ കുറിച്ച് ഒരു കൃത്യമായ സമയം പറയാനാകില്ല. ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ ഗാസയ്ക്ക് മേൽ ഏർപ്പെടുത്തിയ ഉപരോധം മുനമ്പിലെ ജനങ്ങളുടെ ജീവിതം ദുഷ്കരമാക്കിയിരുന്നു. നിരന്തരമുണ്ടാകുന്ന വ്യോമാക്രമണങ്ങൾക്ക് പുറമെ കുടിവെള്ളം, ഇന്ധനം, വൈദ്യുതി എന്നിവയുടെ ദൗർലഭ്യവും അനുഭവിക്കുകയാണ് ഗാസ.

'തടസങ്ങൾ സൃഷ്ടിക്കുന്നു' ഗാസയിലേക്ക് സഹായമെത്താൻ ഇനിയും വൈകുമെന്ന്  ഐക്യരാഷ്ട്ര സഭ; മരണസംഖ്യ 4000 കടന്നു
ഇസ്രയേൽ- ഹമാസ് സംഘർഷം: 13 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 21 മാധ്യമപ്രവർത്തകർ

ആഗോള തലത്തിൽ വലിയ പ്രതിഷേധങ്ങളും സമ്മർദ്ദങ്ങളും ഉണ്ടായതിന് പിന്നാലെയാണ് റഫാ അതിർത്തി തുറക്കാൻ ഇസ്രയേൽ അനുവദിച്ചത്. ഭക്ഷണം, വെള്ളം, വസ്ത്രം എന്നിങ്ങനെയുള്ള ആവശ്യവസ്തുക്കൾ നിറച്ച നൂറുകണക്കിന് ട്രക്കുകളാണ് അതിർത്തിക്ക് അരികിൽ ദിവസങ്ങളായി പിടിച്ചിട്ടിരിക്കുന്നത്. വെള്ളിയാഴ്ച 20 ട്രക്കുകൾ ഗാസയിലേക്ക് കടത്തിവിടുമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള ചർച്ചയ്ക്കു ശേഷം അറിയിച്ചിരുന്നു. എന്നാൽ ഇസ്രയേൽ ആക്രമണത്തിൽ തകർന്ന അതിർത്തി മേഖലയിലെ റോഡുകൾ ഇനിയും ഗതാഗതയോഗ്യമാക്കാൻ സാധിക്കാത്തത് തിരിച്ചടിയാണ്.

'തടസങ്ങൾ സൃഷ്ടിക്കുന്നു' ഗാസയിലേക്ക് സഹായമെത്താൻ ഇനിയും വൈകുമെന്ന്  ഐക്യരാഷ്ട്ര സഭ; മരണസംഖ്യ 4000 കടന്നു
'ഹമാസിനും പുടിനും അയൽസമൂഹങ്ങളെ ഇല്ലായ്മ ചെയ്യണമെന്ന ചിന്ത'; ഇസ്രയേലിനെയും യുക്രെയ്നെയും താരതമ്യം ചെയ്ത് ബൈഡൻ

യു എന്നിന്റെ കണക്ക് പ്രകാരം, ഗാസയിലെ പത്ത് ലക്ഷം ആളുകളാണ് ആഭ്യന്തര പലായനത്തിന് വിധേയരായിരിക്കുന്നത്. വ്യോമാക്രമണത്തിന് പുറമെ കരമാർഗം ഇസ്രയേൽ ഗാസയിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ്. അതിന്റെ ഭാഗമായി വടക്കൻ ഗാസയിലെ ജനങ്ങൾ തെക്ക് ഭാഗത്തേക്ക് പാലായാം ചെയ്തിരുന്നു. തെക്കൻ ഗാസ സുരക്ഷതിമായിരിക്കുമെന്ന് ഇസ്രയേൽ വാക്ക് നൽകിയിരുന്നെങ്കിലും അതിന് ശേഷവും റഫാ, ഖാൻ യൂനുസ് മേഖലകളിൽ ആക്രമണം നടന്നിരുന്നു.

അടുത്തിടെ അൽ അഹ്ലി അറബ് ഹോസ്പിറ്റലിന് നേരെ നടന്ന ആക്രമണത്തിൽ ലോകവ്യാപക പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. അഞ്ഞൂറിലധികം ആളുകളായിരുന്നു ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. മിസൈൽ ആക്രമണത്തിന് പിന്നിൽ പലസ്തീൻ ജിഹാദ് സംഘമാണെന്നാണ് ഇസ്രയേലിന്റെ വാദം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in