92-ാം വയസ്സില്‍ വീണ്ടും വിവാഹത്തിനൊരുങ്ങി മാധ്യമ ഭീമന്‍ റൂപെര്‍ട്ട് മര്‍ഡോക്

92-ാം വയസ്സില്‍ വീണ്ടും വിവാഹത്തിനൊരുങ്ങി മാധ്യമ ഭീമന്‍ റൂപെര്‍ട്ട് മര്‍ഡോക്

66 കാരിയായ ആന്‍ ലസ്ലേയ് സ്മിതിനെയാണ് മര്‍ഡോക് വിവാഹം ചെയ്യുന്നത്

മാധ്യമ വ്യവസായിയും ശതകോടീശ്വരനുമായ റൂപെര്‍ട്ട് മര്‍ഡോക് വീണ്ടും വിവാഹിതനാകുന്നു. 92 വയസുളള മര്‍ഡോക്കിന്റെ അഞ്ചാമത്തെ വിവാഹമാണിത്. 66 കാരിയായ ആന്‍ ലസ്ലേയ് സ്മിതിനെയാണ് മര്‍ഡോക്ക് വിവാഹം ചെയ്യുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ന്യൂയോര്‍ക്ക് പോസ്റ്റ് എന്ന സ്വന്തം പബ്ലിക്കേഷനിലൂടെ തന്നെയാണ് മര്‍ഡോക്ക് വിവാഹ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

ഇതെന്റെ അവസാനത്തെ പ്രണയമാണ്, ഞങ്ങളുടെ ജീവിതത്തിന്റെ രണ്ടാം ഭാഗം ഒരുമിച്ച് ചെലവഴിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതായി മര്‍ഡോക്ക് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് മര്‍ഡോക്കും നാലാം ഭാര്യയായ നടി ജെറി ഹാളുമായി വേര്‍പിരിഞ്ഞത്. ഗായകനും റേഡിയോ, ടിവി എക്‌സിക്യൂട്ടിവുമായ ചെസ്റ്റര്‍ സ്മിത്തായിരുന്നു ആന്‍ ലസ്ലേയുടെ ആദ്യ ഭർത്താവ്. 2008 ല്‍ അദ്ദേഹം മരിച്ചി

റൂപേര്‍ട്ടിനെ പോലെ തന്നെ ചെസ്റ്റര്‍ സ്മിത്തും ബിസിനസുകാരനാണ്. അദ്ദേഹവും മാധ്യമ മേഖലയില്‍ പ്രവർത്തിച്ചിട്ടുണ്ട്. അതിനാല്‍ ഞാന്‍ റൂപേര്‍ട്ടിന്റെ ഭാഷയില്‍ സംസാരിക്കുന്നു. ഞങ്ങള്‍ക്ക് ഒരേ വിശ്വാസങ്ങളാണെന്നും ആന്‍ ലസ്ലേയ് സ്മിത് പറഞ്ഞു.

ഫ്‌ളൈറ്റ് അറ്റന്‍ഡന്റായ പട്രീഷ്യ ബുക്കറായിരുന്നു മര്‍ഡോക്കിന്റെ ആദ്യ ഭാര്യ, 1966ല്‍ ഇവര്‍ വിവാഹ മോചിതരായി. പിന്നീട് സ്‌കോട്ടിഷ് പത്രപ്രവര്‍ത്തക അന്ന മര്‍ഡോക്കിനെ വിവാഹം ചെയ്തു, 1999 ല്‍ വിവാഹ മോചിതരായ ശേഷം മർഡോക് വ്യവസായി ആയ വെന്‍ഡി ഡെംഗിനെ വിവാഹം ചെയ്തു. 14 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2014 ല്‍ വിവാഹ മോചനം നേടി. നാലാമതായി നടിയായ ജെറി ഹാളിനെ വിവാഹം ചെയ്യുകയും 2022 ല്‍ വേര്‍പിരിയുകയും ചെയ്തു.

logo
The Fourth
www.thefourthnews.in