ഡ്രോൺ ആക്രമണത്തിന് പിന്നിൽ അമേരിക്കയെന്ന് റഷ്യ; തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

ഡ്രോൺ ആക്രമണത്തിന് പിന്നിൽ അമേരിക്കയെന്ന് റഷ്യ; തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

അമേരിക്കയുടെ നിർദേശപ്രകാരമാണ് യുക്രെയ്ൻ ക്രെംലിനിലെ സിറ്റാഡലിൽ ഡ്രോൺ ആക്രമണം നടത്തിയതെന്ന് പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ്

റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ കൊല്ലാൻ ലക്ഷ്യമിട്ട് ക്രെംലിനിൽ ഡ്രോൺ ആക്രമണം നടത്തിയതിന് പിന്നിൽ അമേരിക്കയാണെന്ന് റഷ്യ. അമേരിക്കയുടെ നിർദേശപ്രകാരമാണ് യുക്രെയ്ൻ ക്രെംലിനിലെ സിറ്റാഡലിൽ ഡ്രോൺ ആക്രമണം നടത്തിയതെന്ന് പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് ആരോപിച്ചു.

ഡ്രോൺ ആക്രമണത്തിന് പിന്നിൽ അമേരിക്കയെന്ന് റഷ്യ; തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
പുടിന് നേരെ വധശ്രമം? യുക്രെയ്ൻ ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യ

'കീവും, വാഷിംഗ്ടണും ആക്രമണത്തിന്റെ ഉത്തരവാദിത്വം നിഷേധിക്കുന്നത് തികച്ചും പരിഹാസ്യപരമാണ്. ഈ തീവ്രവാദ ആക്രമണത്തിന്റെ തീരുമാനങ്ങൾ നടന്നത് കീവിൽ അല്ല വാഷിംഗ്ടണിൽ ആണെന്ന് ഞങ്ങൾക്ക് നന്നായിട്ടറിയാം. പതിനഞ്ച് മാസമായി നീണ്ട് നിൽക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ കീവിന് ആഗ്രഹമില്ലെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്'- പെസ്കോവ് പറഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ടുള്ള അടിയന്തര അന്വേഷണം നടക്കുകയാണെന്നും, തിരിച്ചടിക്കാനുള്ള അവകാശം തങ്ങൾക്കും ഉണ്ടെന്ന് പെസ്കോവ് പറഞ്ഞു. അതേസമയം കീവ് ഉൾപ്പെടെയുള്ള യുക്രേനിയൻ നഗരങ്ങളിൽ മോസ്കോ വീണ്ടും ഡ്രോണുകൾ പ്രയോഗിച്ചതായാണ് റിപ്പോർട്ട്.

ഡ്രോൺ ആക്രമണത്തിന് പിന്നിൽ അമേരിക്കയെന്ന് റഷ്യ; തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
ആറ് വധശ്രമങ്ങളെ അതിജീവിച്ച്; പുടിന് നേരെയുള്ള കൊലപാതക ശ്രമങ്ങൾ എണ്ണിപ്പറഞ്ഞ് റഷ്യ

അതേസമയം, പടിഞ്ഞാറൻ റഷ്യയിലും റഷ്യൻ നിയന്ത്രിത ക്രിമിയയിലും ചരക്ക് തീവണ്ടികളെയും എണ്ണ ഡിപ്പോകളെയും ലക്ഷ്യമിട്ട് കഴിഞ്ഞ ആഴ്ചയിൽ നടന്ന സ്‌ഫോടന പരമ്പരയിൽ പങ്കില്ലെന്ന് കീവ് വ്യക്തമാക്കി. രണ്ട് ഡസൻ കോംബാറ്റ് ഡ്രോണുകളാണ് റഷ്യ യുക്രെയ്‌നിൽ തൊടുത്തുവിട്ടത്. നാല് ദിവസത്തിനുള്ളിൽ മൂന്നാമത്തെ തവണയാണ് കീവിനെതിരെ റഷ്യ ആക്രണം നടത്തുന്നത്. ഒഡെസയിലെ ഒരു സർവകലാശാല ക്യാമ്പസിലും റഷ്യ ആക്രമണം നടത്തി. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഡ്രോൺ ആക്രമണത്തിന് പിന്നിൽ അമേരിക്കയെന്ന് റഷ്യ; തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
പുടിന് നേരെ വധശ്രമം? യുക്രെയ്ൻ ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യ

ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും റഷ്യ തൊടുത്തുവിട്ടിരിക്കാമെന്നും എന്നാൽ അവയെല്ലാം വെടിവച്ചിട്ടതായി കീവ് നഗരത്തിന്റെ ഭരണകൂടം പറഞ്ഞു. അതേസമയം തെക്കൻ യുക്രെയ്‌നിലെ കെർസണിലും പരിസരങ്ങളിലും ബുധനാഴ്ച റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 23 ആയിട്ട് ഉയർന്നതായി റീജിയണൽ ഗവർണർ ഒലെക്‌സാണ്ടർ പ്രോകുഡിൻ പറഞ്ഞു. എന്നാൽ വ്യാഴാഴ്ച ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിസി) സന്ദർശിച്ച യുക്രേനിയൻ പ്രസിഡന്റ് വ്ളോദിമർ സെലെൻസ്കി പുടിനെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. യുക്രെയ്നിൽ നിന്ന് കുട്ടികളെ നാടുകടത്തിയതായി സംശയിച്ച് പുടിനെതിരെ മാർച്ചിൽ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

logo
The Fourth
www.thefourthnews.in