നൊബേല്‍ സമ്മാനദാന ചടങ്ങ്; റഷ്യയ്ക്കും ബെലാറസിനും ഇറാനുമുള്ള ക്ഷണം പിന്‍വലിച്ചു

നൊബേല്‍ സമ്മാനദാന ചടങ്ങ്; റഷ്യയ്ക്കും ബെലാറസിനും ഇറാനുമുള്ള ക്ഷണം പിന്‍വലിച്ചു

യുക്രൈയിനിൽ നടത്തി വരുന്ന അധിനിവേശം കാരണം കഴിഞ്ഞ കൊല്ലവും നൊബേൽ സമ്മാനദാന ചടങ്ങുകളിൽ നിന്നും റഷ്യയുടെ നയതന്ത്ര പ്രതിനിധികളെ വിലക്കിയിരുന്നു

ഈ വർഷത്തെ നൊബേൽ സമ്മാനദാന ചടങ്ങുകളിൽ റഷ്യ, ബെലാറസ്, ഇറാൻ എന്നീ രാഷ്ട്രങ്ങളിലെ പ്രതിനിധികൾക്കുള്ള ക്ഷണം പിൻവലിച്ച് നൊബേൽ ഫൗണ്ടേഷൻ.ഈ രാഷ്ട്രങ്ങളിൽ നിന്നുളള പ്രതിനിധികൾക്ക് ക്ഷണം നൽകിയതിന് പിന്നാലെ വിവിധ കോണുകളിൽ നിന്നും രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് പ്രഖ്യാപനം.

യുക്രൈയിനിൽ റഷ്യ നടത്തി വരുന്ന അധിനിവേശം കാരണം കഴിഞ്ഞ കൊല്ലവും നൊബേൽ സമ്മാനദാന ചടങ്ങുകളിൽ നിന്നും റഷ്യയെയും ബെലാറസിനെയും വിലക്കിയിരുന്നു. ഇറാനിൽ ഭരണകൂടം നടത്തിവരുന്ന മനുഷ്യത്വവിരുദ്ധമായ പ്രവർത്തനങ്ങളെ ചൂണ്ടിക്കാട്ടി ഇറാനെയും ചടങ്ങിൽ നിന്നും ഒഴിവാക്കിയിരുന്നു.

നൊബേല്‍ സമ്മാനദാന ചടങ്ങ്; റഷ്യയ്ക്കും ബെലാറസിനും ഇറാനുമുള്ള ക്ഷണം പിന്‍വലിച്ചു
യുദ്ധ ഭീകരതകളും നോവലിസ്റ്റ്; നൊബേൽ സമ്മാനജേതാവ് കെൻസാബുറോ ഓയ്ക്ക് വിട

കഴിഞ്ഞ ദിവസം സ്വീഡനിൽ അരങ്ങേറിയ പ്രതിഷേധങ്ങൾക്ക് പിന്നാലെ റഷ്യ, ബെലാറസ്, ഇറാൻ എന്നീ രാഷ്ട്രങ്ങളിൽ നിന്നുമുളള അംബാസഡർമാരെ സ്റ്റോക്ക്ഹോമിൽ നടക്കുന്ന നൊബേൽ സമ്മാന ചടങ്ങിലേക്ക് ക്ഷണിക്കേണ്ടതില്ലെന്ന് ഫൗണ്ടേഷൻ തീരുമാനിച്ചതായി ഇന്നാണ് പ്രസ്താവന പുറത്തിറക്കിയത്. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകുന്ന നോർവീജിയൻ തലസ്ഥാനമായ ഓസ്‌ലോയിൽ നടക്കുന്ന ചടങ്ങ് പതിവ് രീതികൾക്ക് അനുസൃതമായി തന്നെ നടക്കുമെന്നും ചടങ്ങിലേക്ക് എല്ലാ അംബാസഡർമാരെയും ക്ഷണിക്കുമെന്നും ഫൗണ്ടേഷൻ അറിയിച്ചു. സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഒഴികെയുള്ള എല്ലാ നൊബേൽ സമ്മാനങ്ങളും സ്റ്റോക്ക്ഹോമിലാണ് വിതരണം ചെയ്യുന്നത്.

നൊബേല്‍ സമ്മാനദാന ചടങ്ങ്; റഷ്യയ്ക്കും ബെലാറസിനും ഇറാനുമുള്ള ക്ഷണം പിന്‍വലിച്ചു
അനീ എര്‍നോയ്ക്ക് സാഹിത്യ നൊബേൽ

അതേസമയം, ക്ഷണം പിൻവലിച്ച ഫൗണ്ടേഷന്റെ തീരുമാനത്തെ പ്രശംസിച്ച് സ്വീഡനിലെ രാഷ്ട്രീയ രം​ഗത്തുളള പ്രമുഖരും രം​ഗത്തെത്തി. ഫൗണ്ടേഷന്റെ തീരുമാനത്തിലെ മാറ്റത്തെ തങ്ങൾ പോസീറ്റിവായി കാണുന്നുവെന്നും കഴിഞ്ഞ വർഷങ്ങളിലേതു പോലെ ഈ വർഷത്തെ നൊബേൽ അവാർഡുകൾ വിതരണം ചെയ്യാൻ കാൾ പതിനാറാമൻ ഗുസ്താഫ് പദ്ധതിയിട്ടിരുന്നതായും സ്വീഡിഷ് റോയൽ ഹൗസ് വക്താവ് മാർഗരറ്റ തോർഗ്രെൻ പ്രതികരിച്ചു. ഈ വർഷത്തെ നൊബേൽ സമ്മാന ജേതാക്കളെ ഒക്ടോബർ ആദ്യമായിരിക്കും പ്രഖ്യാപിക്കുക.

logo
The Fourth
www.thefourthnews.in