വ്ളാഡിമിർ പുട്ടിൻ
വ്ളാഡിമിർ പുട്ടിൻ

ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ വീണ്ടും അംഗത്വത്തിന് അപേക്ഷിച്ച് റഷ്യ

യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ യുഎന്നിൽ നിന്ന് റഷ്യയെ പുറത്താക്കിയിരുന്നു

ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ വീണ്ടും അംഗത്വത്തിന് അപേക്ഷിച്ച് റഷ്യ. കഴിഞ്ഞ ഏപ്രിലിൽ റഷ്യന്‍ സൈന്യം യുക്രെയ്‌നിനെ ആക്രമിച്ചതിനെ തുടര്‍ന്ന് യുഎന്‍ മനുഷ്യാവകാശ സംഘടനയില്‍ നിന്ന് രാജ്യത്തെ പുറത്താക്കിയിരുന്നു. യുദ്ധം തുടരുകയാണെങ്കിലും അംഗത്വത്തിനായി യുഎന്‍ അംഗങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിച്ച് റഷ്യ വിതരണം ചെയ്ത പൊസിഷന്‍ പേപ്പറിലാണ് വീണ്ടും അംഗത്വം തേടിയുള്ള അഭ്യര്‍ത്ഥനുമായി റഷ്യ രംഗത്ത് എത്തിയിരിക്കുന്നത്.

റിപ്പോർട്ട് അനുസരിച്ച്, പൊസിഷന്‍ പേപ്പറില്‍ റഷ്യ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ക്ക് മതിയായ പരിഹാരങ്ങള്‍ കണ്ടെത്തുമെന്ന് വാഗ്ദാനം ചെയ്യുകയും കൗൺസിൽ ഒരു കൂട്ടം രാജ്യങ്ങളുടെ രാഷ്ട്രീയ ഇച്ഛകളെ സേവിക്കുന്ന ഉപകരണമായി മാറുന്നത് തടയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങള്‍ക്ക് യുഎന്നിന് മേലുള്ള സ്വധീനത്തെയാണ് റഷ്യ സൂചിപ്പിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളിൽ പറയുന്നു.

യുദ്ധം ആരംഭിച്ചതോടെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് റഷ്യയ്ക്കെതിരെ ഉയർന്നത്. യുക്രെയ്‌നിലും സ്വന്തം അതിര്‍ത്തിക്കുള്ളിലും മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയെന്ന ആരോപണം അന്താരാഷ്ട്ര തലത്തിൽ വ്യാപകമാണ്. ഈ സാഹചര്യത്തിൽ റഷ്യ അന്താരാഷ്ട്ര വിശ്വാസ്യത വീണ്ടെടുക്കാമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നതായി നയതന്ത്രഞ്ജര്‍ അഭിപ്രായപ്പെടുന്നു.

വ്ളാഡിമിർ പുട്ടിൻ
നഗോർണോ- കറാബാഖിലെ ഇന്ധന സംഭരണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു; അർമേനിയൻ വംശജരുടെ പലായനം തുടരുന്നു

അതേസമയം റഷ്യയുടെ യുദ്ധ കുറ്റകൃത്യങ്ങളുടെ തെളിവുകളുമായി യുഎൻ മനുഷ്യാവകാശ കൗണ്‍സിലിനെ സമീപിച്ചിരിക്കുകയാണ് യുക്രെയ്‌നിലെ അന്വേഷണ കമ്മീഷന്‍. റഷ്യന്‍ ക്രൂരതകളുടെ ഏറ്റവും പുതിയ തെളിവുകള്‍ ഉൾപ്പെടുന്ന റിപ്പോർട്ടാണ് കൗണ്‍സിലിന് മുമ്പാകെ തിങ്കളാഴ്ച സമര്‍പ്പിച്ചത്.

പീഡനം, ബലാത്സംഗം, പൗരന്മാർക്ക് എതിരായ ആക്രണം എന്നിങ്ങനെ റഷ്യയുടെ യുദ്ധ കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ നിരവധിയുണ്ടെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ എറിക് മോസും പറയുന്നു. അതേസമയം, ഐക്യരാഷ്ട്ര സഭയിലെ അംഗത്വവും രാജ്യങ്ങളുടെ പ്രീതിയും പിന്തുണയും തിരിച്ച് പിടിക്കേണ്ടത് റഷ്യയെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.

ജനീവ ആസ്ഥാനമാക്കിയുളള ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംഘടനയില്‍ 47 അംഗങ്ങളാണുള്ളത്. എല്ലാ രാജ്യങ്ങള്‍ക്കും മൂന്ന് വര്‍ഷമാണ് അംഗത്വ കാലാവധി. ഒക്ടോബര്‍ 10ന് നടക്കാനിരിക്കുന്ന അടുത്ത വോട്ടെടുപ്പില്‍ മധ്യ, കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കായി നീക്കിവച്ച കൗണ്‍സിലിലെ രണ്ട് സീറ്റുകളിലേക്ക് അല്‍ബേനിയ, ബള്‍ഗേറിയ എന്നിവര്‍ക്കെതിരെ റഷ്യ മത്സരിക്കും.

വ്ളാഡിമിർ പുട്ടിൻ
ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരായ കലാപങ്ങൾ പരമാർശിച്ച് യുഎൻ സംഘടന, ' അവകാശങ്ങൾ സംരക്ഷിക്കാൻ ഇന്ത്യ തയ്യാറാവണം'

ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിയിലെ 193 അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുക്കും. ചെറിയ രാജ്യങ്ങള്‍ക്ക് അവരുടെ വോട്ടിന് പകരമായി ധാന്യങ്ങളും ആയുധങ്ങളും വാഗ്ദാനം ചെയ്തുകൊണ്ടാണ് റഷ്യ പ്രചാരണം നടത്തുന്നത്. അതുകൊണ്ട് തന്നെ, റഷ്യയ്ക്ക് കൗണ്‍സിലിലേക്ക് മടങ്ങാന്‍ പൂര്‍ണ്ണമായും സാധ്യതയുണ്ടെന്നാണ് നയതന്ത്രഞ്ജര്‍ പറയുന്നത്.

logo
The Fourth
www.thefourthnews.in