പുടിൻ ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയുമായി സോചിയിൽ കൂടിക്കാഴ്ച നടത്തി
പുടിൻ ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയുമായി സോചിയിൽ കൂടിക്കാഴ്ച നടത്തി

ബലാറസിൽ റഷ്യയുടെ തന്ത്രപരമായ ആണവായുധ വിന്യാസം ജൂലൈയിൽ

വീര്യം കുറഞ്ഞ, ഹ്രസ്വദൂര ആണവായുധങ്ങൾ സഖ്യരാജ്യമായ ബലാറസിൽ സ്ഥാപിക്കുമെന്ന്‌ പുടിൻ മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു

സഖ്യരാജ്യമായ ബലാറസിൽ റഷ്യ അടുത്ത മാസം തന്ത്രപരമായ ആണവായുധങ്ങൾ വിന്യസിക്കുമെന്ന് പ്രസിഡന്റ് വ്ളാദിമിർ പുടിന്‍. പ്രത്യേക സംഭരണ കേന്ദ്രങ്ങൾ തയ്യാറായതിന് ശേഷം ജൂലൈ 7-8 തീയതികളിൽ ആണവായുധങ്ങൾ വിന്യസിക്കാൻ തുടങ്ങുമെന്നും പുടിൻ പറഞ്ഞു. ബെ​ലാ​റ​ഷ്യ​ൻ​ ​നേ​താ​വ് ​അ​ല​ക്സാ​ണ്ട​ർ​ ​ലു​കാ​ഷെ​ങ്കോ​യു​മാ​യി​ ​ന​ട​ത്തി​യ​ ​കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ​ശേഷമാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്.

പുടിൻ ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയുമായി സോചിയിൽ കൂടിക്കാഴ്ച നടത്തി
യുക്രെയ്ന്റെ അവസാന യുദ്ധക്കപ്പലും തകര്‍ത്തെന്ന് റഷ്യ; പ്രതികരിക്കാനില്ലെന്ന് നാവികസേനയുടെ മറുപടി

വീര്യം കുറഞ്ഞ, ഹ്രസ്വദൂര ആണവായുധങ്ങൾ സഖ്യരാജ്യമായ ബലാറസിൽ സ്ഥാപിക്കുമെന്ന്‌ പുടിൻ മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. യുക്രെയ്ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യം നൽകുന്ന പിന്തുണയ്ക്കുള്ള വ്യക്തമായ മുന്നറിയിപ്പായിരുന്നു ഇത്. മെയിൽ ഇതുസംബന്ധിച്ച ഉടമ്പടിയിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു. എന്നാൽ വിന്യസിച്ചശേഷവും ആയുധങ്ങളുടെ നിയന്ത്രണം റഷ്യക്കുതന്നെ ആയിരിക്കുമെന്നും കരാറിൽ പറയുന്നു.

പുടിൻ ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയുമായി സോചിയിൽ കൂടിക്കാഴ്ച നടത്തി
പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ആരോഗ്യനില മോശമായി; ബെലാറസ് പ്രസിഡന്റിന് റഷ്യ വിഷം നൽകിയെന്ന് ആരോപണം

യുക്രെയ്നെ മറയാക്കി ശത്രു രാജ്യങ്ങൾ നടത്തുന്ന സംഘടിത ആക്രമണങ്ങൾക്കുള്ള പ്രതികരണമാണ് ആണവായുധ വിന്യാസമെന്ന് ബലാറസ് പ്രതിരോധ മന്ത്രി വിക്ടർ ഗ്രനിൻ പറഞ്ഞു. യുദ്ധത്തിൽ ഉപയോഗിക്കുന്ന, പ്രഹരശേഷി കുറവുള്ള ആണവായുധങ്ങളാണ്‌ ബലാറസിൽ എത്തിക്കുന്നത്‌. സോവിയറ്റ്‌ യൂണിയന്റെ തകർച്ചയെ തുടർന്ന്‌ ബലാറസ്‌, യുക്രെയ്‌ൻ, കസാക്കിസ്ഥാൻ എന്നിവിടങ്ങളിൽ ഉണ്ടായിരുന്ന ആണവായുധങ്ങൾ റഷ്യയിലേക്ക്‌ മാറ്റിയിരുന്നു. ആണവായുധ വിന്യാസത്തിനെതിരെ ചൈന ഉൾപ്പടെയുള്ള രാജ്യങ്ങൾ രംഗത്തെത്തിയിയിരുന്നു. പുടിന്റെ നീക്കം അമേരിക്കയും യൂറോപ്പിലെ നാറ്റോ സഖ്യകക്ഷികളും ചൈനയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്

logo
The Fourth
www.thefourthnews.in