റഷ്യൻ സൈന്യത്തിന്റെ ഭാഗമായ ഇന്ത്യക്കാരെ തിരിച്ചയക്കാൻ ധാരണ; തീരുമാനം പുടിൻ - മോദി കൂടിക്കാഴ്ചയില്‍

റഷ്യൻ സൈന്യത്തിന്റെ ഭാഗമായ ഇന്ത്യക്കാരെ തിരിച്ചയക്കാൻ ധാരണ; തീരുമാനം പുടിൻ - മോദി കൂടിക്കാഴ്ചയില്‍

പുടിനുമായുള്ള ചർച്ചയില്‍ മോദി ഈ വിഷയം ഉന്നയിക്കുകയായിരുന്നെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്

യുക്രെയ്‌നെതിരായ യുദ്ധത്തില്‍ റഷ്യൻ സൈന്യത്തിനൊപ്പം ചേർന്ന എല്ലാ ഇന്ത്യക്കാരെയും തിരിച്ചയക്കാൻ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. പുടിനുമായുള്ള ചർച്ചയില്‍ മോദി ഈ വിഷയം ഉന്നയിക്കുകയായിരുന്നെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. യുക്രെയ്‌നെതിരായ യുദ്ധത്തില്‍ റഷ്യൻ സൈന്യത്തിന്റെ ഭാഗമായ രണ്ട് ഇന്ത്യക്കാർ മരിച്ചിരുന്നു. നിരവധി പേർ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുള്ള പശ്ചാത്തലത്തിലാണ് നിര്‍ണായക തീരുമാനം.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി റഷ്യയിലെത്തിയ മോദി പുടിനുമായുള്ള ഒരു സ്വകാര്യ അത്താഴവിരുന്നിലാണ് ഇന്ത്യക്കാരുടെ ആശങ്കകള്‍ അറിയിച്ചതെന്നും വ്യത്തങ്ങള്‍ പറയുന്നു. ഇതിന് പിന്നാലെയാണ് റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ടിക്കുന്ന എല്ലാ ഇന്ത്യക്കാരേയും തിരിച്ചയക്കാനും മടക്കം സുഖമമാക്കനുമുള്ള തീരുമാനത്തില്‍ റഷ്യ എത്തിയത്.

അത്താഴവിരുന്നില്‍ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മോദിയെ പുടിൻ അഭിനന്ദിച്ചു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഉയർച്ചയെക്കുറിച്ചും ഇരുവരും സംസാരിച്ചതായാണ് റിപ്പോർട്ടുകള്‍.

റഷ്യൻ സൈന്യത്തിന്റെ ഭാഗമായ ഇന്ത്യക്കാരെ തിരിച്ചയക്കാൻ ധാരണ; തീരുമാനം പുടിൻ - മോദി കൂടിക്കാഴ്ചയില്‍
കാനഡ സ്വപ്‌നങ്ങള്‍ക്ക് തിളക്കം കുറയുന്നു; തൊഴിലില്ലായ്മയും ജീവിത ചെലവും പ്രതിസന്ധി

ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ഏജന്റുമാർ രണ്ട് ഡസനോളം ഇന്ത്യക്കാരെ റഷ്യൻ സൈന്യത്തിന്റെ ഭാഗമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍‌. റഷ്യൻ സൈന്യത്തിന്റെ ഭാഗമായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള ഒരുകൂട്ടം പേരുടെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. തങ്ങള്‍ വഞ്ചിക്കപ്പെട്ടന്ന് വീഡിയോയില്‍ ഇവർ ആരോപിക്കുകയും ചെയ്തിരുന്നു. സഹായം അഭ്യർഥിച്ചുകൊണ്ടായിരുന്നു വീഡിയോ.

വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് വിഷയത്തിന്റെ ആഴം മനസിലാക്കുന്നതായും റഷ്യൻ അധികൃതരുമായി ചർച്ച ചെയ്യുമെന്നും കേന്ദ്രം ഉറപ്പുനല്‍കിയത്. ഏജന്റുമാർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും സർക്കാർ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ നിരവധി റെയ്‌ഡുകളും മറ്റും സംഘടിപ്പിക്കുകയും 35 ഇന്ത്യക്കാരെ ഇത്തരത്തില്‍ റഷ്യയില്‍ എത്തിച്ചിട്ടുണ്ടെന്ന വിവര ലഭിക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in