യുക്രെയ്നില്‍ വീണ്ടും റഷ്യന്‍ മിസൈല്‍ ആക്രമണം; വൈദ്യുതി വിതരണ ശ്യംഖല തകർക്കാനുള്ള നീക്കമെന്ന് സെലന്‍സ്കി

യുക്രെയ്നില്‍ വീണ്ടും റഷ്യന്‍ മിസൈല്‍ ആക്രമണം; വൈദ്യുതി വിതരണ ശ്യംഖല തകർക്കാനുള്ള നീക്കമെന്ന് സെലന്‍സ്കി

70 മിസൈലുകളോളം തകര്‍ത്തെന്ന് യുക്രെയ്ൻ പ്രസിഡന്‍റ്

യുക്രെയിനിനെതിരെ വീണ്ടും റഷ്യന്‍ മിസൈല്‍ ആക്രമണം. നാല് പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകള്‍. വൈദ്യുതി വിതരണ ശ്യംഖല തകർക്കാനുള്ള നീക്കമാണ് റഷ്യയുടേതെന്ന് യുക്രെയ്ന്‍ ആരോപിച്ചു. 70 മിസൈലുകളോളം തകര്‍ത്തെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വോളോദിമിര്‍ സെലെൻസ്കി അറിയിച്ചു. അതേസമയം യുക്രെയ്ന്‍ റഷ്യയില്‍ ഡ്രോണുകള്‍ ആക്രമണം നടത്തിയതായി മോസ്കോ ആരോപിച്ചു.

റഷ്യന്‍ ആക്രമണത്തില്‍ രാജ്യത്ത് പലയിടങ്ങളിലായി വൈദ്യുതി നിലയ്ക്കുകയും കെട്ടിടങ്ങളും വീടുകളും തകരുകയും ചെയ്തിട്ടുണ്ട്. മിസൈല്‍ ആക്രമണത്തില്‍ നിന്നുള്ള കേടുപാടുകള്‍ തീര്‍ക്കുന്നതിനാല്‍ നിരവധി പ്രദേശങ്ങളില്‍ അടിയന്തരമായി വൈദ്യുതി വിച്ഛേദിക്കേണ്ടിവരുമെന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്. സൈന്യത്തെ ലക്ഷ്യം വെച്ചാണ് മിസൈലുകൾ അയച്ചതെന്ന റഷ്യൻ വാദത്തെ യുക്രെയ്ൻ തള്ളി. രാജ്യത്തെ ജനങ്ങളെ ലക്ഷ്യമിട്ടാണ് റഷ്യ മിസൈൽ ആക്രമണം നടത്തിയതെന്നും അതിനാൽ യുദ്ധ നിയമ ലംഘനമാണെന്നും യുക്രെയിൻ ആരോപിച്ചു.

70 മിസൈലുകളോളം തകര്‍ത്തെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വോളോദിമിര്‍ സെലെൻസ്കി

റഷ്യയുടെ മുന്‍ മിസൈല്‍ ആക്രമണങ്ങള്‍ക്ക് ശേഷം കേടുപാടുകള്‍ പരിഹരിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനിരിക്കെയാണ് വീണ്ടും ആക്രമണം അഴിച്ചുവിട്ടത്. നവംബര്‍ 23ന് ആരംഭിച്ച വ്യാപകമായ മിസൈല്‍ ആക്രമണത്തില്‍ രാജ്യത്തെ ഊര്‍ജ സംബന്ധമായ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു.

യുക്രെയ്നില്‍ വീണ്ടും റഷ്യന്‍ മിസൈല്‍ ആക്രമണം; വൈദ്യുതി വിതരണ ശ്യംഖല തകർക്കാനുള്ള നീക്കമെന്ന് സെലന്‍സ്കി
റഷ്യ-യുക്രെയ്ന്‍ യുദ്ധം; 13,000 ത്തിലധികം സൈനികര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയ്ൻ

മധ്യ യുക്രെയ്‌നിലെ കീവ്, വിന്നിറ്റ്‌സിയ, ഒഡെസ, വടക്ക് ഭാഗത്തെ സുമി എന്നിവിടങ്ങളിലെ എനർജി പ്ലാന്റുകളിലും മിസൈൽ ആക്രമണം ഉണ്ടായതായാണ് റിപ്പോർട്ടുകള്‍. കീവില്‍ വൈദ്യുതി വിതരണം പൂർണമായും നിർത്തിവെയ്ക്കേണ്ടി വരുമെന്ന് സെലന്‍സ്കി വ്യക്തമാക്കിയിട്ടുണ്ട്.

ഒക്ടോബര്‍ മുതല്‍ റഷ്യ യുക്രെയ്ന്‍റെ ഊര്‍ജ അടിസ്ഥാനമായ സൗകര്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിവരികയാണ്. യുക്രെയിനിലെ ഊര്‍ജ്ജ സംരക്ഷണം സംബന്ധിച്ച് ഓയില്‍ ആന്‍ഡ് ഗ്യാസ് എക്സിക്ക്യൂട്ടീവ്സുകളുമായി വീഡിയോ കോള്‍ വഴി ചർച്ച നടത്തുമെന്ന് യുഎസ് അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

logo
The Fourth
www.thefourthnews.in