'അവസാനിപ്പിക്കാൻ ഉദ്ദേശ്യമില്ല': യുക്രെയ്‌നുമായി സമാധാന കരാറിൽ ഏർപ്പെടാൻ സന്നദ്ധത അറിയിച്ചതിന് പിന്നാലെ റഷ്യയുടെ ആക്രമണം

'അവസാനിപ്പിക്കാൻ ഉദ്ദേശ്യമില്ല': യുക്രെയ്‌നുമായി സമാധാന കരാറിൽ ഏർപ്പെടാൻ സന്നദ്ധത അറിയിച്ചതിന് പിന്നാലെ റഷ്യയുടെ ആക്രമണം

കീവിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ താമസിച്ചിരുന്ന ഡോർമെട്രിക്ക് നേരെ നടന്ന ആക്രമണത്തിൽ 11 വയസ്സുകാരനടക്കം ഏഴ് പേർക്ക് പരുക്കേറ്റതായി അധികൃതർ അറിയിച്ചു.

യുക്രെയ്നിലെ ജനവാസ മേഖലയിൽ വീണ്ടും റഷ്യയുടെ ഡ്രോൺ ആക്രമണം. മൂന്ന് സ്ഥലങ്ങളിലാണ് ബുധനാഴ്ച ആക്രമണമുണ്ടായത്. ഡ്രോണ്‍ ആക്രമണത്തില്‍ നാലുപേർ കൊല്ലപ്പെട്ടു. കീവിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ താമസിച്ചിരുന്ന ഡോർമെട്രിക്ക് നേരെ നടന്ന ആക്രമണത്തിൽ 11 വയസ്സുകാരനടക്കം ഏഴ് പേർക്ക് പരുക്കേറ്റതായി അധികൃതർ അറിയിച്ചു. ഡോർമെട്രിയുടെ മുകൾനില പൂർണമായി തകർന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, മൂന്ന് ദിവസത്തെ റഷ്യൻ സന്ദർശനം നടത്തുന്നതിനിടെയാണ് പുതിയ ആക്രമണങ്ങൾ. ഇരുപതിലേറെ കൊലയാളി ഡ്രോണുകളും മിസൈലുകളും ഷെല്ലുകളും റഷ്യ വിക്ഷേപിച്ചതായി യുക്രെയ്‌ന്‍ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി പറഞ്ഞു.

'അവസാനിപ്പിക്കാൻ ഉദ്ദേശ്യമില്ല': യുക്രെയ്‌നുമായി സമാധാന കരാറിൽ ഏർപ്പെടാൻ സന്നദ്ധത അറിയിച്ചതിന് പിന്നാലെ റഷ്യയുടെ ആക്രമണം
ക്രിമിയയിൽ റഷ്യൻ മിസൈലുകൾ തകർത്തതായി യുക്രെയ്ന്‍

യുക്രെയ്ൻ അതിർത്തിക്ക് വടക്ക്, റഷ്യയിലെ ബ്രയാൻസ്ക് മേഖലയിൽ നിന്ന് ബുധനാഴ്ച വിക്ഷേപിച്ച 21 ഡ്രോണുകളിൽ 16 എണ്ണം വെടിവച്ചിട്ടതായി യുക്രെയ്ൻ സൈന്യം

ഷിയുടെ സന്ദർശനത്തിന്റെ ഭാഗമായി നടന്ന ചർച്ചകൾക്ക് ശേഷം യുക്രെയ്‌നുമായി സമാധാനം പുനഃസ്ഥാപിക്കാനുള്ള കരാറിൽ ഒപ്പിടാനുള്ള സന്നദ്ധത റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ചൊവ്വാഴ്ച അറിയിച്ചിരുന്നു. 12 നിർദേശങ്ങളുള്ള ചൈനീസ് സമാധാന കരാറിൽ യുക്രെയ്നും പാശ്ചാത്യ ശക്തികളും തയ്യാറാണെങ്കിൽ ഒപ്പിടാമെന്നാണ് പുടിന്റെ പ്രഖ്യാപനം. എന്നാൽ ഇതിനിടെ റഷ്യ നടത്തുന്ന ആക്രമണങ്ങൾ സമാധാന ചർച്ചകൾക്ക് തിരിച്ചടിയായേക്കും.

കീവിന് സമീപമുണ്ടായ ഡ്രോൺ ആക്രമണത്തിൽ തകർന്ന കെട്ടിടത്തിനടിയിൽ നാല് പേർ കുടുങ്ങി കിടക്കുന്നതായി സുരക്ഷാസേന അറിയിച്ചു. ഒഡേസയിൽ നടന്ന മറ്റൊരു ആക്രമണത്തിൽ മൂന്ന് നില കെട്ടിടം നിലംപതിക്കുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

യുക്രെയ്ൻ അതിർത്തിക്ക് വടക്ക്, റഷ്യയിലെ ബ്രയാൻസ്ക് മേഖലയിൽ നിന്ന് ബുധനാഴ്ച വിക്ഷേപിച്ച 21 ഡ്രോണുകളിൽ 16 എണ്ണം വെടിവച്ചിട്ടതായി യുക്രെയ്ൻ സൈന്യം അവകാശപ്പെട്ടു.

'അവസാനിപ്പിക്കാൻ ഉദ്ദേശ്യമില്ല': യുക്രെയ്‌നുമായി സമാധാന കരാറിൽ ഏർപ്പെടാൻ സന്നദ്ധത അറിയിച്ചതിന് പിന്നാലെ റഷ്യയുടെ ആക്രമണം
ചൈനീസ് ഫോര്‍മുലയില്‍ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറെന്ന് പുടിന്‍, പക്ഷേ...

മാസങ്ങളായി റഷ്യൻ സൈന്യം പിടിച്ചെടുക്കാൻ ശ്രമം നടത്തുന്ന ബഖ്‌മുത്തിൽ യുക്രെയ്ൻ തിരിച്ചടിക്കാൻ ആരംഭിച്ചതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. നഗരത്തിലേക്കുള്ള പ്രധാന യുക്രെയ്നിയൻ വിതരണ റൂട്ടിലെ റഷ്യയുടെ സമ്മർദം കുറയ്ക്കാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ലവിൽ നഗര മേഖലയിലും കനത്ത പോരാട്ടം തുടരുകയാണ്.

logo
The Fourth
www.thefourthnews.in