യുക്രെയ്ൻ നഗരങ്ങളിൽ വ്യോമാക്രമണം;
മോസ്കോ ഡ്രോൺ ആക്രമണത്തിന് പിന്നാലെ നടപടി ശക്തമാക്കി റഷ്യ

യുക്രെയ്ൻ നഗരങ്ങളിൽ വ്യോമാക്രമണം; മോസ്കോ ഡ്രോൺ ആക്രമണത്തിന് പിന്നാലെ നടപടി ശക്തമാക്കി റഷ്യ

സെലൻസ്കിയുടെ നാടായ യുക്രെയ്നിയൻ നഗരം കീവി റിയയിൽ റഷ്യ ശക്തമായ മിസൈലാക്രമണം അഴിച്ചുവിട്ടു

മോസ്കോയ്ക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ യുക്രെയ്നിൽ വ്യോമാക്രമണം ശക്തമാക്കി റഷ്യ. പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുടെ നാടായ യുക്രെയ്നിയൻ നഗരം കീവി റിയയിൽ റഷ്യ ശക്തമായ മിസൈലാക്രമണം അഴിച്ചുവിട്ടു. കുട്ടികളുൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. എഴുപതിലേറെ പേർക്ക് മിസൈലാക്രമണത്തിൽ പരുക്കേറ്റതായാണ് വിവരം.

യുക്രെയ്ൻ നഗരങ്ങളിൽ വ്യോമാക്രമണം;
മോസ്കോ ഡ്രോൺ ആക്രമണത്തിന് പിന്നാലെ നടപടി ശക്തമാക്കി റഷ്യ
റഷ്യക്ക് ഇനി യുദ്ധത്തിന്റെ നാളുകൾ; ഡ്രോൺ ആക്രമണത്തിന് പിന്നാലെ മുന്നറിയിപ്പുമായി സെലൻസ്കി

നേരത്തെയും കീവി റിയ നഗരത്തിലെ ജനവാസമേഖലകൾ ലക്ഷ്യമിട്ട് റഷ്യ ആക്രമണം നടത്തിയിരുന്നു. മിസൈലാക്രമണത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും പൂർണമായും തകർന്നു. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് അറിയിച്ചു. ആക്രമണത്തിന് പിന്നാലെ റഷ്യക്കെതിരെ ഉപരോധമെന്ന ആവശ്യം ശക്തമാക്കി സെലൻസ്കി രംഗത്തെത്തി. ആക്രമണം നിരവധിപേരെ ബാധിച്ചെങ്കിലും യുക്രെയ്ൻ ജനതയെ യുദ്ധത്തിൽനിന്ന് പിന്തിരിപ്പിക്കാൻ റഷ്യയുടെ ഈ നീക്കങ്ങൾക്കൊന്നുമാകില്ലെന്നും സെലൻസ്കി വ്യക്തമാക്കി.

യുക്രെയ്ൻ നഗരങ്ങളിൽ വ്യോമാക്രമണം;
മോസ്കോ ഡ്രോൺ ആക്രമണത്തിന് പിന്നാലെ നടപടി ശക്തമാക്കി റഷ്യ
യുക്രെയ്ൻ: സമാധാനശ്രമം തള്ളില്ലെന്ന് പുടിൻ, ഡ്രോൺ ആക്രമണത്തെതുടർന്ന് മോസ്കോ രാജ്യാന്തര വിമാനത്താവളം താത്കാലികമായി അടച്ചു

ഖേഴ്സണിലും റഷ്യ ഷെല്ലാക്രമണം ശക്തമാക്കി. മേഖലയിൽ നാലുപേർ കൊല്ലപ്പെട്ടതായാണ് വിവരം. അതിർത്തിമേഖലകളിൽ റഷ്യ ഡ്രോൺ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

ശനിയാഴ്ച മോസ്കോയെ ലക്ഷ്യമിട്ട് യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യ നടപടികൾ ശക്തമാക്കിയത്. മോസ്കോയ്ക്ക് നേരെ യുക്രെയ്ൻ ശക്തമായ ഡ്രോൺ ആക്രമണമാണ് നടത്തിയതെന്ന് റഷ്യ ആരോപിച്ചിരുന്നു. തലസ്ഥാനനഗരത്തിലെ പ്രധാന കെട്ടിടങ്ങളിൽ രണ്ടെണ്ണം തകരുകയും ചെയ്തു. പിന്നാലെ മോസ്കോ രാജ്യാന്തര വിമാനത്താവളം താത്കാലികമായി അടച്ച് റഷ്യ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു.

യുക്രെയ്ൻ നഗരങ്ങളിൽ വ്യോമാക്രമണം;
മോസ്കോ ഡ്രോൺ ആക്രമണത്തിന് പിന്നാലെ നടപടി ശക്തമാക്കി റഷ്യ
വാഗ്നർ സൈനികർ അതിർത്തിയിലേക്ക് നീങ്ങുന്നുവെന്ന് പോളണ്ട്; ബെലാറസ് വഴി കുടിയേറ്റ ശ്രമമെന്ന് ആരോപണം

യുക്രെയ്നുമായുള്ള സമാധാന ചർച്ചയെന്ന ആശയം ആര് മുന്നോട്ടുവച്ചാലും തള്ളിക്കളയുന്നില്ലെന്ന് കഴിഞ്ഞദിവസം പുടിൻ വ്യക്തമാക്കിയിരുന്നു. സമാധാന ചര്‍ച്ചകള്‍ നടത്തണമെന്ന ആഫ്രിക്കയുടെയും ചൈനയുടെയും നിർദേശത്തോടായിരുന്നു പുടിന്റെ പ്രതികരണം. എന്നാൽ ഇതിന് പിന്നാലെയായിരുന്നു മോസ്കോ ലക്ഷ്യമിട്ടുള്ള യുക്രെയ്ന്റെ ഡ്രോൺ ആക്രമണം. യുക്രെയ്ൻ കൂടുതൽ ശക്തി നേടിയെന്നും റഷ്യക്ക് ഇനി യുദ്ധത്തിന്റെ നാളുകളാണെന്നും യുക്രെയ്ൻ പ്രസിഡന്റും ആക്രമണത്തെ ന്യായീകരിച്ച് പ്രതികരിച്ചു. റഷ്യയ്ക്ക് നേരെയുള്ള ആക്രമണങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിന്റെ അനിവാര്യവും സ്വാഭാവികവും ന്യായവുമായ പ്രക്രിയയാണെന്നും സെലെൻസ്‌കി വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in