ആണവായുധം ശക്തിപ്പെടുത്തുമെന്ന് റഷ്യ; ഉടമ്പടിയില്‍ നിന്നുള്ള പിന്മാറ്റം വലിയ പിഴവെന്ന്  
ബൈഡന്‍

ആണവായുധം ശക്തിപ്പെടുത്തുമെന്ന് റഷ്യ; ഉടമ്പടിയില്‍ നിന്നുള്ള പിന്മാറ്റം വലിയ പിഴവെന്ന് ബൈഡന്‍

മുതിര്‍ന്ന ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥന്‍ വാങ് യിയുമായി കൂടിക്കാഴ്ച നടത്തി പുടിന്‍

ആണവ ഭീഷണി ഉയര്‍ത്തി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്റെ മുന്നറിയിപ്പ്. രാജ്യത്തെ ആണവായുധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും നിർമാണം വര്‍ധിപ്പിക്കുമെന്നും റഷ്യ പ്രഖ്യാപിച്ചു. കര-നാവിക-വ്യോമ ആണവായുധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് റഷ്യന്‍ പ്രസിഡന്റിന്റെ പ്രസ്താവന . ഒന്നിലധികം ആണവ ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ആയുധമായ സർമാറ്റ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ ഈ വർഷം വിന്യസിക്കുമെന്നും റഷ്യ വ്യക്തമാക്കി. “ ഹൈപ്പർസോണിക് കിൻ‌സൽ സംവിധാനങ്ങളുടെ വൻതോതിലുള്ള ഉത്പാദനം തുടരും. കൂടാതെ കടലിൽ നിന്ന് വിക്ഷേപിക്കാവുന്ന സിർക്കോൺ ഹൈപ്പർസോണിക് മിസൈലുകളുടെ വൻതോതിലുള്ള നിർമാണം ആരംഭിക്കും,” - പുടിൻ വ്യക്തമാക്കി.

അമേരിക്കയുമായുള്ള സ്റ്റാര്‍ട്ട് ആണവ ഉടമ്പടിയില്‍ നിന്നുള്ള റഷ്യയുടെ പിന്മാറ്റത്തിനെതിരെ ബൈഡന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് പുടിന്റെ പ്രഖ്യാപനം. വലിയ പിഴവ്' എന്നാണ് റഷ്യന്‍ നടപടിയെ ബൈഡന്‍ വിശേഷിപ്പിച്ചത്. എന്ത് വില കൊടുത്തും നാറ്റോ അംഗരാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കിഴക്കന്‍ യൂറോപ്പിലെ നാറ്റോ അംഗരാജ്യങ്ങളുടെ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പരാമര്‍ശം. ലോകം മുഴുവന്‍ കൈപ്പിടിയിലാക്കാമെന്ന പുടിന്റെ ആഗ്രഹം നടന്നില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ബൈഡന്‍ പ്രതികരിച്ചത്.

ആണവായുധം ശക്തിപ്പെടുത്തുമെന്ന് റഷ്യ; ഉടമ്പടിയില്‍ നിന്നുള്ള പിന്മാറ്റം വലിയ പിഴവെന്ന്  
ബൈഡന്‍
'ലോകം കീഴ്മേല്‍ മറിക്കാമെന്ന് പുടിന്‍ കരുതി, പക്ഷേ തെറ്റിപ്പോയി'; ജോ ബൈഡന്‍

ബൈഡന്റെ കൂടിക്കാഴ്ചയ്ക്ക് മറുപടിയെന്നോണം ചൈനയുടെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍ വാങ് യിയുമായി പുടിന്‍ മോസ്കോയില്‍ ചര്‍ച്ചകള്‍ നടത്തി. ചൈന റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കാന്‍ ലക്ഷ്യമിടുന്നെന്ന അമേരിക്കയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ഇരുരാജ്യങ്ങളും പുറത്തുവിട്ടിട്ടില്ല.

നാറ്റോ രാജ്യങ്ങള്‍ക്കിടയിലും, റഷ്യയ്ക്കും ചൈനയ്ക്കുമിടയിലും ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നാണ് വിലയിരുത്തല്‍.

പുടിന്‍ - വാങ് യി കൂടിക്കാഴ്ച
പുടിന്‍ - വാങ് യി കൂടിക്കാഴ്ച
ആണവായുധം ശക്തിപ്പെടുത്തുമെന്ന് റഷ്യ; ഉടമ്പടിയില്‍ നിന്നുള്ള പിന്മാറ്റം വലിയ പിഴവെന്ന്  
ബൈഡന്‍
പുടിന്റെ മുന്നറിയിപ്പ്; അമേരിക്കയുമായുള്ള ആണവ ഉടമ്പടിയില്‍ നിന്ന് റഷ്യയുടെ താത്കാലിക പിന്മാറ്റം
ആണവായുധം ശക്തിപ്പെടുത്തുമെന്ന് റഷ്യ; ഉടമ്പടിയില്‍ നിന്നുള്ള പിന്മാറ്റം വലിയ പിഴവെന്ന്  
ബൈഡന്‍
എന്താണ് ന്യൂ സ്റ്റാർട്ട് ആണവ നിയന്ത്രണ കരാർ? റഷ്യ അത് താത്ക്കാലികമായി നിർത്തുമ്പോഴുള്ള പ്രത്യാഘാതങ്ങൾ എന്തൊക്കെ?

ബൈഡന്റെ അപ്രതീക്ഷിത യുഎസ് സന്ദര്‍ശനത്തോടെയാണ് യുക്രെയ്ന്‍ വിഷയത്തില്‍ റഷ്യ കൂടുതല്‍ പ്രകോപിതരായത്. റഷ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവെയാണ് അമേരിക്കയുമായുള്ള ന്യൂ സ്റ്റാര്‍ട്ട് ആണവ ഉടമ്പടിയില്‍ നിന്നുള്ള പിന്മാറ്റം പുടിന്‍ പ്രഖ്യാപിച്ചത്. അണ്വായുധ ഉപയോഗ സാധ്യതയായി പുടിന്റെ നീക്കത്തെ എതിര്‍പക്ഷം വിലയിരുത്തുന്നു. യുഎസിനും റഷ്യയ്ക്കും വിന്യസിക്കാൻ കഴിയുന്ന തന്ത്രപ്രധാന ആണവായുധങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നതായിരുന്നു സ്റ്റാര്‍ട്ട് കരാർ.

ആണവായുധം ശക്തിപ്പെടുത്തുമെന്ന് റഷ്യ; ഉടമ്പടിയില്‍ നിന്നുള്ള പിന്മാറ്റം വലിയ പിഴവെന്ന്  
ബൈഡന്‍
റഷ്യ ആണവ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് യുക്രെയ്ന്‍

ആണവകരാറില്‍ നിന്നുളള റഷ്യയുടെ പിന്മാറ്റം വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഉടമ്പടിയുടെ നിയന്ത്രണങ്ങള്‍ പാലിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറയുന്നുണ്ടെങ്കിലും ഇനിമുതല്‍ ആണവായുധ പരിശോധനകള്‍ നടത്താന്‍ അമേരിക്കയ്ക്ക് ബുദ്ധിമുട്ടായിരിക്കും. നാറ്റോ പ്രതിരോധ സംവിധാനത്തിന്റെ മുന്‍ നിരയില്‍ നില്‍ക്കേണ്ടവരാണെന്നാണ് കിഴക്കന്‍ യൂറോപ്പിലെ അംഗരാജ്യങ്ങളായ ബള്‍ഗേറിയ, ചെക് റിപ്പബ്ലിക്ക്, എസ്റ്റോണിയ, ഹംഗറി, ലാത്വിയ, ലിത്വാനിയ, പോളണ്ട്, റോമാനിയ, സ്ലോവാക്യ തുടങ്ങിയവരെന്ന് ബൈഡന്‍ ഊന്നിപ്പറയുന്നു. ഈ രാജ്യങ്ങള്‍ക്കെതിരെ റഷ്യയുടെ നടപടിയുണ്ടാകുമോ എന്ന ചര്‍ച്ചകളുയരുന്ന സാഹചര്യത്തിലാണ് ബൈഡന്റെ പിന്തുണ പ്രഖ്യാപനം.യുക്രെയ്ന്‍ മാത്രമല്ല, ലോകത്തിലെയാകെ ജനാധിപത്യ സ്വാതന്ത്ര്യമെന്നതാണ് വിഷയമെന്നും ബെെഡന്‍ പറയുന്നു. യൂറോപ്യന്‍ പ്രതിരോധം തകര്‍ക്കാന്‍ റഷ്യയെ അനുവദിക്കരുതെന്നും ഏതു വിധേനയും റഷ്യയെ തകര്‍ക്കണമെന്നുമാണ് നാറ്റോ നേതൃത്വം ആഹ്വാനം ചെയ്യുന്നത്.

logo
The Fourth
www.thefourthnews.in