2000 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള യുവതിയുടെ മുഖം പുനര്‍നിര്‍മ്മിച്ച് സൗദി അറേബ്യ

2000 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള യുവതിയുടെ മുഖം പുനര്‍നിര്‍മ്മിച്ച് സൗദി അറേബ്യ

അറേബ്യന്‍ ഉപദ്വീപില്‍ ജീവിച്ചിരുന്ന ഒരു പുരാതന നാഗരികതയുടെ ഭാഗമായിരുന്നു നബാറ്റയിന്‍മാര്‍

2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ജീവിച്ചിരുന്ന നബാറ്റിയന്‍ സ്ത്രീയുടെ മുഖം പുനര്‍നിര്‍മ്മിച്ച് സൗദി അറേബ്യ. ചരിത്രകാരന്മാരും പുരാവസ്തു ഗവേഷകരും നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് മുഖത്തെ പുനര്‍നിര്‍മ്മിച്ചത്. അറേബ്യന്‍ ഉപദ്വീപില്‍ ജീവിച്ചിരുന്ന ഒരു പുരാതന നാഗരികതയുടെ ഭാഗമായിരുന്നു നബാറ്റയിന്‍മാര്‍. പുരാതന ജോര്‍ദാനിലെ പെട്ര നഗരമായിരുന്നു രാജ്യത്തിന്റെ തലസ്ഥാനം.

ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മുഖത്തെ പുനര്‍ നിര്‍മിച്ചത്

യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ ഹെഗ്രയിലെ ശവകുടീരത്തില്‍ നിന്ന് കണ്ടെത്തിയ ഹിനത്ത് എന്ന സ്ത്രീയുടെ അവശിഷ്ടങ്ങളെ അടിസ്ഥാനമാക്കിയാണ് മുഖം പുനര്‍നിര്‍മിച്ചത്. ഹിനത്തിനൊപ്പം 69 പേരുടെ മൃതദേഹാവശിഷ്ടങ്ങളും ശവകുടീരത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മുഖത്തെ പുനര്‍ നിര്‍മിച്ചത്. റോയല്‍ കമ്മീഷന്‍ ഫോര്‍ അല്‍ഉലയാണ് യുകെ ആസ്ഥാനമായി നടന്ന പദ്ധതിയ്ക്ക് ധനസഹായം നല്‍കിയത്.

അസ്ഥിക്കഷ്ണങ്ങൾ വരെ പുനര്‍നിര്‍മ്മിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍

ഹെഗ്ര വെറുമൊരു ശവകുടീരങ്ങളുടെ സ്ഥലം മാത്രമായിരുന്നില്ല. അവിടെ ആളുകള്‍ ജീവിക്കുകയും ഉപജീവനത്തിനായി പല ജോലികളിലും ഏര്‍പ്പെടുകയും ചെയ്തിരുന്നു.ആ സംസ്‌കാരത്തെ ഓര്‍മപ്പെടുത്താന്‍ കൂടിയാണ് ഇപ്പോള്‍ സ്ത്രീയുടെ മുഖം പുനര്‍നിര്‍മ്മിച്ചതെന്നും ആര്‍ക്കിയോളജി വിഭാഗം അറിയിച്ചു. അസ്ഥിക്കഷ്ണങ്ങള്‍ വരെ പുനര്‍നിര്‍മ്മിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

നബാറ്റിയന്‍മാരുടെ സംസ്‌കാരത്തെപ്പറ്റിയും ജീവിതത്തെക്കുറിച്ചുമുള്ള വിവരങ്ങളൊന്നും അധികം പുറത്ത് വന്നിട്ടില്ല

3ഡി പ്രിന്റര്‍ ഉപയോഗിച്ചാണ് യുവതിയുടെ മുഖം രൂപപ്പെടുത്തിയെടുത്തത്. നബാറ്റിയന്‍മാരുടെ സംസ്‌കാരത്തെപ്പറ്റിയും ജീവിതത്തെക്കുറിച്ചുമുള്ള വിവരങ്ങളൊന്നും അധികം പുറത്ത് വന്നിട്ടില്ല. അവരുടേതായ ഗ്രന്ഥങ്ങളോ രേഖകളോ ഒന്നുമില്ലാത്തതിനാല്‍ അവരെപ്പറ്റി പരിമിതമായ കാര്യങ്ങള്‍ മാത്രമേ പുറത്ത് വന്നിട്ടുള്ളു. ശവകുടീരങ്ങള്‍ കുഴിച്ചെടുത്തത് അവരെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള അവസരങ്ങളുണ്ടാക്കിയെന്നും ആര്‍ക്കിയോളജിസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in