തുര്‍ക്കി തിരഞ്ഞെടുപ്പ്; രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ,  എര്‍ദോഗനും കെമാല്‍ കിലിക്ദാരോഗ്ലുവും നേര്‍ക്ക് നേര്‍

തുര്‍ക്കി തിരഞ്ഞെടുപ്പ്; രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ, എര്‍ദോഗനും കെമാല്‍ കിലിക്ദാരോഗ്ലുവും നേര്‍ക്ക് നേര്‍

ഇരുവര്‍ക്കും അവരുടെ ഭൂരിപക്ഷം തെളിയിക്കാനായിട്ടില്ല

തുര്‍ക്കി രണ്ടാഘട്ട വോട്ടെടുപ്പിന്റെ അവസാന ഘട്ടത്തിലാണ്. ആദ്യഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും 50 ശതമാനം വോട്ട് നേടാനാത്തത് കൊണ്ടാണ് തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. നിലവിലെ പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാന് 49.37 ശതമാനവും കെമാ‍ൽ കെച്ദാറോലുവിന് 44.94 ശതമാനവും വോട്ടുകളുമാണ് ലഭിച്ചത്. തുടര്‍ന്നാണ് രണ്ടാംഘട്ട വോട്ടെടുപ്പിലേക്ക് രാജ്യം നീങ്ങിയത്.

ആറ് പാർട്ടികളുള്ള പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി കെമാലിന് 44.9 ശതമാനം പിന്തുണയും ലഭിച്ചു

ആദ്യ റൗണ്ടില്‍ പങ്കെടുക്കാത്ത എട്ട് ദശലക്ഷം വോട്ടര്‍മാരുണ്ട്. മെയ് 14 ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ എര്‍ദോഗന് 49.5 ശതമാനം പിന്തുണയാണ് ലഭിച്ചത്. ആറ് പാർട്ടികളുള്ള പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി കെമാലിന് 44.9 ശതമാനം പിന്തുണയും ലഭിച്ചു.

85 ദശലക്ഷം ജനസംഖ്യയുള്ള നാറ്റോ അംഗരാജ്യമായ തുര്‍ക്കി ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ജീവിതച്ചെലവ് വര്‍ധിച്ചതും ഫെബ്രുവരിയിലുണ്ടായ ഭൂകമ്പവുമെല്ലാം കടുത്ത പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ തളളിവിട്ടത്. 20 വര്‍ഷത്തെ തന്റെ ഭരണം വീണ്ടും നീട്ടാനുള്ള പദ്ധതിയിലാണ് റജബ് ത്വയിബ് എര്‍ദോഗന്‍. അതേസമയം ദേശീയവാദി ഗ്രൂപ്പുകളുടെ വോട്ടുകള്‍ നേരിടാന്‍ ദശലക്ഷക്കണക്കിന് വരുന്ന സിറിയന്‍ അഭയാര്‍ത്ഥികളെ പുറത്താക്കുമെന്ന് വാഗ്ദാനം ചെയ്താണ് കെമാല്‍ കിലിക്ദറോഗ്ലു രണ്ടാം ഘട്ട വോട്ടെടുപ്പ് പ്രചാരണങ്ങളെ നേരിട്ടത്.

കിലിക്ദാരോഗ്ലുവിന് പിന്തുണയുമായി തീവ്ര വലതുപക്ഷ നേതാവ് ഉമിത് ഓസ്താഗ് രംഗത്തെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ പാര്‍ട്ടി 1.2 ദശലക്ഷം വോട്ടുകളാണ് ഇത്തവണ നേടിയത്.അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി ഒരു വര്‍ഷത്തിനുള്ളില്‍ 13 ദശലക്ഷം കുടിയേറ്റക്കാരെ തിരിച്ചയക്കാന്‍ കെമാല്‍ കിലിക്ദാരോഗ്ലു സമ്മതമറിയിച്ചതാണ് പിന്തുണ പ്രഖ്യാപിക്കാനുള്ള കാരണം.

സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ നിന്ന് രക്ഷപ്പെട്ട് തുര്‍ക്കിയിലെത്തുന്ന അഭയാര്‍ത്ഥികളെ തിരിച്ചയക്കണമെന്നാണ് 85 ശതമാനം തുര്‍ക്കികളും ആഗ്രഹിക്കുന്നത്

മറ്റേത് രാജ്യങ്ങളെക്കാളും കുടിയേറ്റക്കാര്‍ അഭയം തേടുന്ന രാജ്യമാണ് തുര്‍ക്കി. ഇറാന്‍, ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ എന്നിവടങ്ങളില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള കുടിയേറ്റക്കാരുടെ എണ്ണം ആറോ ഏഴോ ദശലക്ഷത്തിനടുത്താണെന്നാണ് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ നിന്ന് രക്ഷപ്പെട്ട് തുര്‍ക്കിയിലെത്തുന്ന അഭയാര്‍ത്ഥികളെ തിരിച്ചയക്കണമെന്നാണ് 85 ശതമാനം തുര്‍ക്കികളും ആഗ്രഹിക്കുന്നത്. രാജ്യത്തെ ചെറുപ്പക്കാര്‍ നേരിടുന്ന സുരക്ഷാ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനാണ് പലപ്പോഴും കെമാല്‍ കിലിക്ദാരോഗ്ലു ശ്രമിക്കാറ്.

എന്നാല്‍ ഇതിനകം തന്നെ അഭയാര്‍ത്ഥികളെ തിരിച്ചയക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് എര്‍ദോഗന്‍ അവകാശപ്പെടുന്നത്. തീവ്ര വലതുപക്ഷ പാര്‍ട്ടി നേതാവ് സിനാന്‍ ഓഗന്‍ നയിക്കുന്ന എംഎച്ച്പിയുടെ പിന്തുണയാണ് എര്‍ദോഗന് ഉള്ളത്. കുര്‍ദിഷ് അനുകൂല എച്ച്ഡിപി പാര്‍ട്ടിയുടെ പിന്തുണ കെമാലിനാണുള്ളത്. കുര്‍ദിഷ് ജനതയെ എപ്പോഴും അടിച്ചമര്‍ത്തിയിട്ടുള്ള എര്‍ദോഗന്‍ ഈ തീരുമാനത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്തു.

ഫെബ്രുവരിയിലുണ്ടായ ഭൂകമ്പത്തെ ശരിയായി കൈകാര്യം ചെയ്യാന്‍ സാധിക്കാത്തതുമെല്ലാം തിരഞ്ഞെടുപ്പില്‍ എര്‍ദോഗന് തിരിച്ചടിയായെന്നാണ് കരുതിയത്

കെമാല്‍ വിജയിച്ചാല്‍ അത് തീവ്രവാദികളുടെ വിജയമായിരിക്കുമെന്നായിരുന്നു പ്രധാന വിമര്‍ശനം. തുര്‍ക്കിയിലെ ഒറ്റയാള്‍ ഭരണം അവസാനിപ്പിക്കാനാണ് എച്ച്ഡിപി പ്രധാനമായും കെമാലിനെ പിന്തുണച്ചത്. തുര്‍ക്കിയുടെ സമ്പദ് വ്യവസ്ഥ വളരെ മോശം സ്ഥിതിയിലായതും, ഫെബ്രുവരിയിലുണ്ടായ ഭൂകമ്പത്തെ ശരിയായി കൈകാര്യം ചെയ്യാന്‍ സാധിക്കാത്തതുമെല്ലാം തിരഞ്ഞെടുപ്പില്‍ എര്‍ദോഗന് തിരിച്ചടിയായെന്നാണ് കരുതിയത്. പക്ഷേ പകുതിയോളം പേരുടെ പിന്തുണ എര്‍ദോഗന് ലഭിച്ചിരുന്നു. ശക്തമായ ബദല്‍ ഇല്ലാത്തതിനാല്‍ വോട്ട് എര്‍ദോഗന് ലഭിക്കുമെന്നാണ് സര്‍വേകളും സൂചിപ്പിക്കുന്നത്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in