ഗാസയില്‍ മരണം 7000 കടന്നു, സഹായം എത്തിക്കുന്നത് വൈകുന്ന ഓരോ നിമിഷവും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുമെന്ന് ഡബ്ല്യൂഎച്ച്ഒ

ഗാസയില്‍ മരണം 7000 കടന്നു, സഹായം എത്തിക്കുന്നത് വൈകുന്ന ഓരോ നിമിഷവും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുമെന്ന് ഡബ്ല്യൂഎച്ച്ഒ

ഗാസയിലെ ആരോഗ്യ പ്രതിസന്ധി ഏറ്റവും വിനാശകരമായ നിലയിലേക്ക് എത്തിക്കഴിഞ്ഞതായി ലോകാരോഗ്യ സംഘടന

ആധുനിക ലോക ചരിത്രത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത ദുരിതം പേറി ഗാസയിലെ ജനങ്ങള്‍. കരയുദ്ധത്തിന്റെ സൂചനകള്‍ നല്‍കി ഗാസയിലേക്ക് കടന്നുകയറിയ ഇസ്രയേല്‍ ടാങ്കുകള്‍ നടത്തിയ സൈനിക നീക്കത്തോടെ സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. ഹമാസ് നടത്തിയ റോക്കറ്റാക്രമണങ്ങള്‍ക്ക് മറുപടിയായി ഗാസയിലേക്ക് ഇസ്രയേല്‍ നടക്കുന്ന ആക്രമണങ്ങളില്‍ ഇതുവരെ മരണം ഏഴായിരം പിന്നിട്ടതായാണ് ഏറ്റവും ഒടുവിലെ കണക്കുകള്‍. ഇതില്‍ 3000ത്തില്‍ അധികവും കുട്ടികളാണ് എന്നതാണ് മറ്റൊരു വസ്തുത.

കരയിലൂടെ ഗാസയില്‍ ഇന്നലെ രാത്രി നടത്തിയ സൈനിക നീക്കത്തില്‍ ഹമാസിന്റെ ഇന്റലിജന്‍സ് വിഭാഗത്തിലെ ഡെപ്യൂട്ടി മേധാവിയെ വകവരുത്തിയതായി ഇസ്രയേല്‍ അവകാശപ്പെട്ടു. എന്നാല്‍, ഇസ്രയേല്‍ മനപ്പൂര്‍വം ആശുപത്രികള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് നേരെ ആക്രമണം നടത്തുകയാണെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം ആരോപിച്ചു.

അതേസമയം, ഗാസയിലേക്ക് സഹായം എത്തിക്കുന്നതില്‍ വൈകുന്നതിലെ ഓരോ നിമിഷവും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ഗാസയിലെ ആരോഗ്യ പ്രതിസന്ധി ഏറ്റവും വിനാശകരമായ നിലയിലേക്ക് എത്തിക്കഴിഞ്ഞതായി ലോകാരോഗ്യ സംഘടനയുടെ കിഴക്കന്‍ മെഡിറ്ററേനിയന്‍ റീജിയണല്‍ ഡയറക്ടര്‍ ഡോ.അഹമ്മദ് അല്‍-മന്ധാരി പറഞ്ഞു.

ഗാസയില്‍ മരണം 7000 കടന്നു, സഹായം എത്തിക്കുന്നത് വൈകുന്ന ഓരോ നിമിഷവും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുമെന്ന് ഡബ്ല്യൂഎച്ച്ഒ
'എവിടെ, ഏതവസ്ഥയിൽ പ്രസവിക്കേണ്ടിവരുമെന്നറിയില്ല, ഇത് ഞങ്ങളുടെ കുഞ്ഞുങ്ങളുടെ വിധി'; ദുരിതങ്ങൾക്ക് നടുവിൽ ഗാസയിലെ ഗർഭിണികൾ

സമാധാനപരമായ പരിഹാരം ഉണ്ടാക്കാനുള്ള ശ്രമമായിരിക്കാം ഒരുപക്ഷെ നീക്കത്തിൽ പിന്നിൽ. ചർച്ചകൾ നടത്തി വെടിനിർത്തൽ ഉറപ്പാക്കാനോ ബന്ദികളായവരെ മോചിപ്പിക്കാനോ ഉള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഒരവസരം നൽകുക എന്ന ലക്ഷ്യവും ഇസ്രയേലിനുണ്ടാവാം. എന്നാൽ പലസ്തീന്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം സ്വീകരിക്കുന്ന അയഞ്ഞ സമീപനം എത്രത്തോളം സഹായകമാകുമെന്ന് പറയാനാവില്ല.

കരയാക്രമണ ഭീഷണി

ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന വ്യോമാക്രമണങ്ങളിൽ തകർന്നടിഞ്ഞിരിക്കുകയാണ് ഗാസ. അതിനു പുറമെയാണ് ഇസ്രയേലിന്റെ കരയാക്രമണ ഭീഷണി. പതിനായിരക്കണക്കിന് സൈനികരെയും അത്യാധുനിക മർക്കേവ IV ടാങ്കുകളും അതിനായി ഗാസൻ അതിർത്തികളിൽ അവർ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹമാസ് കേന്ദ്രങ്ങളിൽ ചിലതിൽ നടത്തിയ ആക്രമണമല്ലാതെ ഇസ്രയേൽ പ്രഖ്യാപിച്ച പോലുള്ള ആക്രമണത്തിന് ഇതുവരെ തുനിഞ്ഞിട്ടില്ല. ഇതിന് കാരണം എന്താണെന്നത് സംബന്ധിച്ച് നിരവധി ചർച്ചകൾ നിലവിലുണ്ട്. എന്നാൽ വളരെ വ്യക്തവും കൃത്യവുമായുള്ള കാരണത്തെ അറിയുന്നത് ഇസ്രായേലി കാബിനറ്റിനും സൈനിക ജനറൽ സ്റ്റാഫിനും മാത്രമാണ്. വളരെ സൂക്ഷ്മമായാണ് ഇസ്രയേൽ ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നത്. അന്തർദേശീയമോ ആഭ്യന്തരമോ ആയതോ അല്ലെങ്കിൽ സിവിലിയൻ, സൈനിക പരിഗണകൾ ആവശ്യമായതോ ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട കാരണം ഇതിന് പിന്നിലുണ്ടാകാമെന്നാണ് വിലയിരുത്തല്‍.

ഗാസയില്‍ മരണം 7000 കടന്നു, സഹായം എത്തിക്കുന്നത് വൈകുന്ന ഓരോ നിമിഷവും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുമെന്ന് ഡബ്ല്യൂഎച്ച്ഒ
ചാരവൃത്തിക്കുറ്റം: ഇന്ത്യന്‍ നേവി മുന്‍ ഉദ്യോഗസ്ഥരായ എട്ട് പേര്‍ക്ക് ഖത്തറില്‍ വധശിക്ഷ

ലോകത്തിന്റെ ഏറ്റവും മികച്ച ഇന്റലിജൻസ് സംവിധാനമുള്ള രാജ്യത്തിന് മേൽ ഹമാസിന്റെ ആക്രമണത്തോടെ വീണ കരിനിഴലിന് പകരം ചോദിക്കുക എന്ന ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഇസ്രയേൽ നിലപാട്. എന്നാല്‍ ഇസ്രയേല്‍ ബന്ദികളെ മുന്‍ നിര്‍ത്തി ഹമാസ് നടത്തുന്ന പ്രതിരോധത്തെ സായുധമായി നേരിട്ടാല്‍ കനത്ത ആൾ നാശത്തിലും ബന്ദികൾ മോചിപ്പിക്കപ്പെടുന്നതിനുപകരം മരിക്കുന്നതിലും അവസാനിച്ചേയ്ക്കുമെന്ന വിലയിരുന്നു സൈനിക നടപടി വൈകുന്നതിന് കാരണമാകുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഗാസയില്‍ മരണം 7000 കടന്നു, സഹായം എത്തിക്കുന്നത് വൈകുന്ന ഓരോ നിമിഷവും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുമെന്ന് ഡബ്ല്യൂഎച്ച്ഒ
പട്ടിണിയെ യുദ്ധായുധമായി ഉപയോഗിക്കുന്നു; ഇസ്രയേലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓക്‌സ്ഫാം

തങ്ങളുടെ കൈവശമുള്ള ആയുധങ്ങളുടെ അപര്യാപ്ത കരയുദ്ധത്തിന് മുതിര്‍ന്നാല്‍ തിരിച്ചടിയാകുമോ എന്ന ആശങ്കും ഇസ്രയേല്‍വ പക്ഷത്തിനുണ്ടെന്നാണ് വിലയിരുത്തല്‍. ഹമാസിന്റെ തുരങ്കങ്ങളുടെ ശൃംഖല പോരാട്ടം ഏറ്റവും പ്രായാസകരമാക്കുമെന്നും വിലയിരുത്തപ്പെടുന്നു.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗാലന്റും ഒരു വശത്തും ഹെര്‍സി ഹലേവിയും അദ്ദേഹത്തിന്റെ കമാൻഡർമാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും തീരുമാനങ്ങള്‍ വൈകിക്കുന്നതിന് കാരണമാകുന്നു എന്നാണ് മറ്റൊരു വാദം. കാരണം എന്ത് തന്നെയായാലും ഈ അനിശ്ചിതത്വം ഇസ്രേയലിന് അധിക കാലം തുടരാൻ സാധിക്കില്ല എന്നതാണ് വാസ്തവം. ഒന്നുനിൽ പലസ്തീനെതിരെ ശക്തമായൊരു കരയാക്രമണം ഇസ്രയേൽ ആരംഭിക്കണം. അല്ലെങ്കിൽ നിലവിലെ സ്ഥിതിക്കുള്ള വിശദീകരണം രാജ്യം നൽകേണ്ടി വരും.

logo
The Fourth
www.thefourthnews.in