650 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ദുബായ് ഭരണാധികാരി;  ഈദ് അല്‍ അദ്ഹ പ്രമാണിച്ച് നടപടി

650 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ദുബായ് ഭരണാധികാരി; ഈദ് അല്‍ അദ്ഹ പ്രമാണിച്ച് നടപടി

മോചിതരായ തടവുകാർക്ക് ജീവിതത്തിന്റെ പുതിയ അധ്യായം തുറക്കാനുള്ള അവസരമെന്ന് ഷെയ്ഖ് മുഹമ്മദ്

ത്യാഗത്തിന്റെ പെരുനാളായ ഈദ് അല്‍ അദ്ഹയുമായി ബന്ധപ്പെട്ട് 650 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ദുബായ് ഭരണാധികാരി. വിവിധ കേസുകളില്‍ പെട്ട് ജയിലില്‍ കഴിയുന്ന വിവിധ രാജ്യക്കാരായ തടവുകാരെ മോചിപ്പിക്കാനാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടത്.

യുഎയില്‍ തടവില്‍ കഴിയുന്ന 988 പേരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ഷയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടിരുന്നു

മോചിതരായ തടവുകാർക്ക് അവരുടെ ഭാവിയെക്കുറിച്ച് പുനർവിചിന്തനം നടത്താനും കുടുംബത്തോടൊപ്പം സാമൂഹികമായും തൊഴില്‍പരമായും മികച്ച ജീവിതം നയിക്കുന്നതിനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

650 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ദുബായ് ഭരണാധികാരി;  ഈദ് അല്‍ അദ്ഹ പ്രമാണിച്ച് നടപടി
യുഎസ് കോൺഗ്രസിലെ സംയുക്ത സമ്മേളനം; നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്ന ചടങ്ങ് ബഹിഷ്കരിച്ച് യുഎസ് പാർലമെന്റങ്ങൾ

പെരുനാളുകളിലും മറ്റ് വിശേഷദിവസങ്ങളിലും യുഎഇയിലെ വിവിധയിടങ്ങളില്‍ തടവില്‍ കഴിയുന്നവരെ മോചിപ്പിക്കുക പതിവാണ്. യുഎയില്‍ തടവില്‍ കഴിയുന്ന 988 പേരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ഷയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടിരുന്നു. ക്ഷമ, സഹിഷ്ണുത തുടങ്ങിയ മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന യുഎഇയുടെ പാരമ്പര്യത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in