എണ്ണയ്ക്ക് പകരം തേയില; ഇറാനോടുള്ള കടം വീട്ടാന്‍ ശ്രീലങ്ക

എണ്ണയ്ക്ക് പകരം തേയില; ഇറാനോടുള്ള കടം വീട്ടാന്‍ ശ്രീലങ്ക

ഇന്ധന ഇറക്കുമതി ഇനത്തില്‍ ശ്രീലങ്ക ഇറാന് നല്‍കാനുള്ള 25 കോടി ഡോളറിന് പകരമാണ് തേയില നല്‍കുന്നത്.

ഇറക്കുമതി ചെയ്ത ഇന്ധനത്തിന് പകരം ഇറാന് തേയില നല്‍കാന്‍ ശ്രീലങ്ക. ഇന്ധന ഇറക്കുമതി ഇനത്തില്‍ ശ്രീലങ്ക ഇറാന് നല്‍കാനുള്ള 25 കോടി ഡോളറിന് പകരമാണ് തേയില നല്‍കുന്നത്. 2021 ലാണ് ഇരുരാജ്യങ്ങളും തമ്മില്‍ 'മാറ്റക്കച്ചവട കരാര്‍' ഒപ്പുവയ്ക്കുന്നത്. കരാര്‍ പ്രകാരം 2012 ല്‍ ശ്രീലങ്കയിലേക്ക് ഇറക്കുമതി ചെയ്ത എണ്ണയ്ക്ക് പകരമായി തേയില നല്‍കാനായിരുന്നു ധാരണ. എന്നാല്‍ വിവിധ കാരണങ്ങളായി മുടങ്ങിയ കയറ്റുമതിയാണ് ഇപ്പോള്‍ ആരംഭിക്കുന്നത്.

എണ്ണയ്ക്ക് പകരം തേയില; ഇറാനോടുള്ള കടം വീട്ടാന്‍ ശ്രീലങ്ക
ഇന്ത്യക്കെതിരെ ചാരക്കണ്ണുകൾ സജീവമാക്കാൻ ചൈന; ശ്രീലങ്കയിൽ റഡാർ ബേസ് സ്ഥാപിക്കാൻ പദ്ധതി

രാജ്യം നേരിട്ട സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 'മാറ്റക്കച്ചവട കരാര്‍' വഴി ബാധ്യതകള്‍ തീര്‍ക്കാന്‍ ശ്രീലങ്ക തയ്യാറാകുന്നത്. സാമ്പത്തിക മാന്ദ്യത്തില്‍ ഉലയുന്ന രാജ്യത്തിന്റെ വിദേശ വിനിമയ ശേഖരം വര്‍ധിപ്പിക്കുക ആഗോള വിപണിയിലെ ഇടപെടല്‍ സജീവമാക്കുക എന്നിവയും ശ്രീലങ്ക ലക്ഷ്യമിടുന്നു. 'മാറ്റക്കച്ചവട കരാറില്‍ പണമിടപാട് നടക്കാത്തതിനാല്‍ രാജ്യത്തെ ഇപ്പോളത്തെ ഇടപാട് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് വിദഗ്ദരുടെ നിലപാട്.

തകര്‍ന്ന ആഗോള വിപണിയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഈ നീക്കമെന്നും ഇറാനും ശ്രീലങ്കയും തമ്മിലുള്ള ഈ ഇടപാടില്‍ ഡോളറിന്റെ ആവശ്യകതയില്ലെന്നുമാണ് ശ്രീലങ്കയുടെ തേയില ബോര്‍ഡ് ചെയര്‍മാന്‍ നീരജ് ഡേ മേല്‍ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം കൂപ്പു കുത്തിയതോടെയാണ് ശ്രീലങ്കയിലെ തേയില കയറ്റുമതിയും അവസാനിച്ചത്.

എണ്ണയ്ക്ക് പകരം തേയില; ഇറാനോടുള്ള കടം വീട്ടാന്‍ ശ്രീലങ്ക
എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന് വെളിപ്പെടുത്തൽ; 'ഉചിതമായ സമയത്ത് പുറത്തുവരും'

ഇറാനുമായുള്ള വ്യാപാര കരാര്‍ പ്രകാരം 50 ലക്ഷം ഡോളര്‍ മൂല്യം വരുന്ന തേയിലയാണ് ഓരോ മാസവും ശ്രീലങ്ക കയറ്റുമതി ചെയ്യേണ്ടത്. പുതിയ സാഹചര്യത്തില്‍ പ്രതിമാസം ഇരുപത് ലക്ഷം ഡോളര്‍ വരുന്ന തേയില കൈമാറാനാണ് തീരുമാനം.

ആഗോളതലത്തില്‍ പ്രശസ്തമാണ് ശ്രീലങ്കന്‍ തേയില. രാജ്യത്തിന്റെ സാമ്പത്തിക നിലയുടെ നട്ടെല്ലുകൂടിയാണ് തേയില വ്യവസായം. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും 1.25 ബില്യണ്‍ ഡോളര്‍ വിദേശം നാണ്യം നേടിക്കൊടുക്കാന്‍ തേയിലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ശ്രീലങ്കയില്‍ നിന്ന് തേയില ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇറാന്‍.

എണ്ണയ്ക്ക് പകരം തേയില; ഇറാനോടുള്ള കടം വീട്ടാന്‍ ശ്രീലങ്ക
പ്രസിഡന്റിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ച് ശ്രീലങ്ക; ഭരണഘടനാ ഭേദഗതി ബിൽ പാസാക്കി

ശ്രീലങ്കയിലെ പ്രതിസന്ധിക്ക് പുറമെ ഇറാനുമേല്‍ യു എസ് ഏര്‍പ്പെടുത്തിയ ഉപരോധവും വ്യാപാരത്തെ ബാധിച്ചിരുന്നു. 2018 ല്‍ 12.8 കോടി ഡോളറായിരുന്നു ശ്രീലങ്കയുടെ തേയില കയറ്റുമതിയുടെ മൂല്യം. കഴിഞ്ഞ വര്‍ഷം കയറ്റുമതി 7 കോടി ഡോളറായി ഇടിഞ്ഞിരുന്നു.

യുഎഇ ആണ് ശ്രീലങ്കന്‍ തേയിലയുടെ മറ്റൊരു പ്രധാന വിപണി. അഞ്ചു വര്‍ഷം മുന്‍പു വരെ 4.8 കോടി ഡോളര്‍ തേയില ഇറക്കുമതിക്ക് ചിലവിട്ടിരുന്ന യുഎഇ ഇപ്പോള്‍ 11.8 കോടി ഡോളറാണ് ചിലവിടുന്നത്.

logo
The Fourth
www.thefourthnews.in