ശ്രീലങ്കയില്‍ വാഹനാപകടം; മന്ത്രി ഉള്‍പ്പടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

ശ്രീലങ്കയില്‍ വാഹനാപകടം; മന്ത്രി ഉള്‍പ്പടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

പുലര്‍ച്ചെ രണ്ടിന് കൊളംബ്രോ എക്‌സ്പ്രസ് വേയിലായിരുന്നു അപകടം. മന്ത്രി സഞ്ചരിച്ച എസ് യുവിയും കണ്ടെയ്‌നര്‍ ട്രക്കും കൂട്ടിയിടിക്കുകായിരുന്നു

ശ്രീലങ്കയില്‍ വാഹനാപകടത്തില്‍ മന്ത്രിക്ക് ദാരുണാന്ത്യം. ജലവിഭവ മന്ത്രി സനത് നിഷാന്ത(48)യാണ് മരിച്ചത്. അപകടത്തില്‍ മന്ത്രിയുടെ ഡ്രൈവറും സുരക്ഷാജീവനക്കാരനും മരിച്ചിട്ടുണ്ട്.

പുലര്‍ച്ചെ രണ്ടിന് കൊളംബ്രോ എക്‌സ്പ്രസ് വേയിലായിരുന്നു അപകടം. മന്ത്രി സഞ്ചരിച്ച എസ് യുവിയും കണ്ടെയ്‌നര്‍ ട്രക്കും കൂട്ടിയിടിക്കുകായിരുന്നു. അപകടത്തില്‍ മന്ത്രിയുടെ വാഹനത്തിന്‌റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.

logo
The Fourth
www.thefourthnews.in