യുഎസിലെത്തിയ ഇന്ത്യൻ വിദ്യാർഥികളെ തിരിച്ചയച്ച സംഭവം: അഞ്ച് വർഷത്തെ പ്രവേശന വിലക്ക് നേരിടേണ്ടി വന്നേക്കാം

യുഎസിലെത്തിയ ഇന്ത്യൻ വിദ്യാർഥികളെ തിരിച്ചയച്ച സംഭവം: അഞ്ച് വർഷത്തെ പ്രവേശന വിലക്ക് നേരിടേണ്ടി വന്നേക്കാം

യു എസ് അധികൃതരിൽ നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും നിലവിലില്ലെങ്കിലും പുറത്താക്കപ്പെട്ട വിദ്യാർഥികൾ നിർദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകളുണ്ട്

അമേരിക്കയിൽ നിന്ന് തിരിച്ചയച്ച ഇന്ത്യൻ വിദ്യാർഥികള്‍ക്ക് പ്രവേശന വിലക്ക് നേരിടേണ്ടി വന്നേക്കാമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസങ്ങളിൽ യുഎസിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് തിരിച്ചയച്ച വിദ്യാർഥികൾക്കാണ് അഞ്ച് വർഷത്തെ പ്രവേശന വിലക്ക് നേരിടേണ്ടി വരിക.

യു എസ് സർവകലാശാലകളിൽ പ്രവേശനം നേടിയ നൂറോളം ഇന്ത്യൻ വിദ്യാർഥികളെ കഴിഞ്ഞ ദിവസങ്ങളിൽ തിരിച്ചയച്ചിരുന്നു. ഞായറാഴ്ച മാത്രമായി 21 വിദ്യാർഥികളെയാണ് തിരിച്ചയച്ചത്. തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അധികവും. കൃത്യമായ കാരണങ്ങൾ വ്യക്തമാക്കാതെയാണ് യുഎസ് ഉദ്യോഗസ്ഥരുടെ നടപടി.

യുഎസിലെത്തിയ ഇന്ത്യൻ വിദ്യാർഥികളെ തിരിച്ചയച്ച സംഭവം: അഞ്ച് വർഷത്തെ പ്രവേശന വിലക്ക് നേരിടേണ്ടി വന്നേക്കാം
15 വർഷത്തിന് ശേഷം തായ്‍ലൻഡിൽ തിരിച്ചെത്തി; മുൻ പ്രധാനമന്ത്രി ഷിനവത്രയെ അറസ്റ്റ് ചെയ്ത് തടവിലാക്കി

ഇവർ വിലക്ക് നേരിടുകയാണെങ്കിൽ, പിന്നീട് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കാനഡ, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചാലും പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. പ്രമുഖ ബഹുരാഷ്ട്ര കമ്പനികൾ അംഗീകരിച്ചില്ലെങ്കിൽ ഭാവിയിൽ എച്ച് 1 ബി വിസ ലഭിക്കുന്നതിനും മറ്റും വിദ്യാർഥികൾ പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

യുഎസിലെത്തിയ ഇന്ത്യൻ വിദ്യാർഥികളെ തിരിച്ചയച്ച സംഭവം: അഞ്ച് വർഷത്തെ പ്രവേശന വിലക്ക് നേരിടേണ്ടി വന്നേക്കാം
കുടിയേറ്റക്കാരെ അതിർത്തിയില്‍ സൈന്യം കൂട്ടക്കൊല ചെയ്തു; സൗദിക്കെതിരെ ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട്

യു എസ് അധികൃതരിൽ നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും നിലവിലില്ലെങ്കിലും പുറത്താക്കപ്പെട്ട വിദ്യാർഥികൾ നിർദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകളുണ്ട്. ഈ മാനദണ്ഡങ്ങളിൽ സാമ്പത്തിക സ്ഥിരത, ആക്ഷേപകരമായ സോഷ്യൽ മീഡിയ ഉള്ളടക്കം, ഇമിഗ്രേഷൻ അഭിമുഖങ്ങളിലെ തൃപ്തികരമല്ലാത്ത പ്രതികരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. വിദ്യാർഥികള്‍ അമേരിക്കയിലെത്തിയതിന്റെ ഉദ്ദേശമടക്കമുള്ളവ അറിയുന്നതായി യുഎസ് ഉദ്യോഗസ്ഥർ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, ചാറ്റുകൾ, ഇമെയിലുകൾ എന്നിവ പരിശോധിക്കുന്നുണ്ടെന്ന് വിദഗ്ദർ പറയുന്നു.

ചില വിദ്യാർഥികളും ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണും സ്വകാര്യ സന്ദേശങ്ങളും പരിശോധിക്കുന്നത് എതിർത്താൽ കടുത്ത നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് നൽകുകയും രാജ്യം വിടാൻ നിർദേശിക്കുകയും ചെയ്തെന്ന് ചില വിദ്യാർഥികള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. അറ്റ്ലാന്റ, ഷിക്കാഗോ, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നാണ് ഏറ്റവും അധികം വിദ്യാർഥികളെ തിരികെ അയച്ചത്.

യുഎസിലെത്തിയ ഇന്ത്യൻ വിദ്യാർഥികളെ തിരിച്ചയച്ച സംഭവം: അഞ്ച് വർഷത്തെ പ്രവേശന വിലക്ക് നേരിടേണ്ടി വന്നേക്കാം
തിരഞ്ഞെടുപ്പ് അട്ടിമറി കേസ്: ഡോണൾഡ് ട്രംപ് ജയിലിലേക്ക്, വ്യാഴാഴ്ച അറ്റ്ലാന്റ ജയിലിൽ കീഴടങ്ങും

“വിദ്യാർഥികൾ ഒരു കാര്യം ഓർക്കണം. വിസ നിങ്ങൾക്ക് യുഎസിലേക്കുള്ള പ്രവേശിക്കാം എന്ന് ഉറപ്പുനൽകുന്നില്ല. എല്ലാ മാനദണ്ഡങ്ങളും പാലിക്കുകയും ഇമിഗ്രേഷൻ കൗണ്ടറിലെ ചോദ്യങ്ങൾക്ക് ശരിയായി ഉത്തരം നൽകുകയും വേണം”, ഇമിഗ്രേഷൻ പ്രക്രിയയെക്കുറിച്ച് ഒരു അനലിസ്റ്റിനെ ഉദ്ധരിച്ച് ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്തു.

logo
The Fourth
www.thefourthnews.in