അഫ്ഗാനില്‍ ബ്യൂട്ടിപാര്‍ലറുകള്‍ക്കും വിലക്ക്; ഒരു മാസത്തിനുള്ളില്‍ അടച്ചുപൂട്ടാന്‍ താലിബാന്‍ നിര്‍ദേശം

അഫ്ഗാനില്‍ ബ്യൂട്ടിപാര്‍ലറുകള്‍ക്കും വിലക്ക്; ഒരു മാസത്തിനുള്ളില്‍ അടച്ചുപൂട്ടാന്‍ താലിബാന്‍ നിര്‍ദേശം

താലിബാന്‍ പരമോന്നത നേതാവായ ഹൈബത്തുള്ള അക്കുന്‍സാദയുടെ വാക്കാലുള്ള ഉത്തരവ് അറിയിക്കുന്ന കത്ത് ജൂണ്‍ 24-നാണ് പുറത്തുവന്നത്. കത്തില്‍ നിരോധനത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.

അഫ്ഗാനില്‍ സ്ത്രീകളുടെ സലൂണുകള്‍ നിരോധിക്കുകയാണെന്ന് പ്രഖ്യാപിച്ച് താലിബാന്‍ ഭരണകൂടം. സ്ത്രീകള്‍ക്കെതിരായ താലിബാന്‍ മനുഷ്യാവകാശ ലംഘനങ്ങളുടെ ഏറ്റവും പുതിയ പതിപ്പാണിത്. 'ബ്യൂട്ടി പാര്‍ലറുകള്‍ അടച്ചുപൂട്ടാനുള്ള സമയപരിധി ഒരു മാസമാണ്,' ദുര്‍മാര്‍ഗം തടയാനും സദാചാരം വളര്‍ത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ (Ministry for the Prevention of Vice and Propagation of Virtue) വക്താവ് മുഹമ്മദ് സാദിഖ് ആകിഫ് പറഞ്ഞു.

താലിബാന്‍ പരമോന്നത നേതാവായ ഹൈബത്തുള്ള അക്കുന്‍സാദയുടെ വാക്കാലുള്ള ഉത്തരവ് അറിയിക്കുന്ന കത്ത് ജൂണ്‍ 24-നാണ് പുറത്തുവന്നത്. കത്തില്‍ നിരോധനത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. ഒരു മാസത്തിനുള്ളില്‍ എല്ലാ ബ്യൂട്ടി പാര്‍ലറുകളും അടയ്ക്കാനാണ് മന്ത്രാലയം നിര്‍ദേശം. ആ കാലയളവിനുള്ളില്‍ സലൂണ്‍ അടച്ചുപൂട്ടിയതായുള്ള റിപ്പോര്‍ട്ട് മന്ത്രാലയത്തിന് മുന്‍പില്‍ സമര്‍പ്പിക്കണം.

അഫ്ഗാനില്‍ ബ്യൂട്ടിപാര്‍ലറുകള്‍ക്കും വിലക്ക്; ഒരു മാസത്തിനുള്ളില്‍ അടച്ചുപൂട്ടാന്‍ താലിബാന്‍ നിര്‍ദേശം
ഹൈസ്‌കൂള്‍ പരീക്ഷയെഴുതാം; അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് താലിബാന്റെ അനുമതി

ഒരു മാസത്തിനുള്ളില്‍ എല്ലാ സലൂണുകളും അടച്ചുപൂട്ടിയതിന് ശേഷം മാത്രമെ കാരണങ്ങള്‍ വിശദീകരിക്കുവെന്നും മുഹമ്മദ് സദിഖ് അകിഫ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് അത് അടച്ചുപൂട്ടാന്‍ ആവശ്യമായ സമയം നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ നിലവിലുള്ള സ്റ്റോക്കുകള്‍ നഷ്ട്ം കൂടാതെ തന്നെ അവര്‍ക്ക് ഉപയോഗിക്കാമെന്നും ഉത്തരവില്‍ പറയുന്നു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ തന്റെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അഖുന്‍സാദ അവകാശപ്പെട്ടതിന് പിന്നാലെയാണ് ഈ ഉത്തരവെന്നതും വിരോധാഭാസമായി.

1990കളില്‍ അധികാരത്തിലിരുന്നതിനേക്കാള്‍ കൂടുതല്‍ മിതത്വമുള്ള ഭരണമായിരിക്കുമെന്ന വാഗ്ദനങ്ങള്‍ ഉണ്ടായിരുന്നിട്ടും, താലിബാന്‍ കടുത്ത നടപടികളിലൂടെയാണ് മുന്നോട്ട് പോവുന്നത്. പാര്‍ക്കുകളും ജിമ്മുകളും പോലെയുള്ള പൊതു ഇടങ്ങളില്‍ സ്ത്രീകളെ തടയുകയും മാധ്യമ സ്വാതന്ത്ര്യത്തെ തകര്‍ക്കുകയും ചെയ്തു.

അഫ്ഗാനില്‍ ബ്യൂട്ടിപാര്‍ലറുകള്‍ക്കും വിലക്ക്; ഒരു മാസത്തിനുള്ളില്‍ അടച്ചുപൂട്ടാന്‍ താലിബാന്‍ നിര്‍ദേശം
താലിബാന്‍ കല്ലെറിഞ്ഞ് കൊല്ലും മുന്‍പ് ആത്മഹത്യ ചെയ്ത് യുവതി

ഐക്യരാഷ്ട്ര സഭയിലോ എന്‍ജിഒകളിലോ ജോലിചെയ്യുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കിയിട്ടുണ്ട് , ആയിരക്കണക്കിന് പേര്‍ സര്‍ക്കാര്‍ ജോലികളില്‍ നിന്ന് പിരിച്ചുവിടപ്പെട്ടു. 2021 ഓഗസ്റ്റില്‍ അമേരിക്കയുടെ നാറ്റോ സേന അഫ്ഗാനില്‍ നിന്നും പിന്‍വാങ്ങിയതോടെ അധികാരം പിടിച്ചെടുത്തതിന് ശേഷം വിദ്യാഭ്യാസം പൊതു ഇടങ്ങളിലേക്ക് പ്രവേശിക്കുന്നത്, തുടങ്ങി പകുതിയിലധികം തൊഴിലവസരങ്ങളിലും സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

logo
The Fourth
www.thefourthnews.in