ചൈനീസ്‌വത്കരണം; അറബിക് ശൈലിയുള്ള അവസാന മുസ്ലിം പള്ളിയുടെയും താഴിക്കുടം നീക്കി അധികൃതര്‍

ചൈനീസ്‌വത്കരണം; അറബിക് ശൈലിയുള്ള അവസാന മുസ്ലിം പള്ളിയുടെയും താഴിക്കുടം നീക്കി അധികൃതര്‍

വടക്ക്-പടിഞ്ഞാറ് യുനാന്‍ പ്രവിശ്യയിലെ 21,000 ചതുരശ്ര മീറ്ററില്‍ നിറഞ്ഞുനിനില്‍ക്കുന്ന പള്ളിയുടെ മൂന്ന് മിനാരങ്ങളും നീക്കി

ചൈനയിലെ മുസ്ലിം പള്ളികളുടെ രൂപഘടന ചൈനീസ്‌വത്കരിക്കാനുള്ള നിർബന്ധിത പദ്ധതി പൂർത്തിയാക്കി ഭരണകൂടം. ഇസ്ലാമികശൈലിയില്‍ നിലനിന്ന അവസാന പ്രധാന മസ്ജിദ് ചൈനീസ് വാസ്തുശൈലിയിലേക്കു മാറ്റിയതായി റിപ്പോർട്ട്. പള്ളിയുടെ താഴികക്കുടങ്ങൾ നീക്കം ചെയ്യുകയും മിനാരങ്ങൾ ചൈനീസ് ശൈലിയിലേക്കു രൂപമാറ്റം വരുത്തുകയും ചെയ്തു.

തെക്ക്-പടിഞ്ഞാറ് യുനാന്‍ പ്രവിശ്യയിലെ ഗ്രാൻഡ് മോസ്‌ക് ഓഫ് ഷാദിയാനാണ് ചൈനീസ് വാസ്തുശൈലിയിലേക്കു മാറ്റിയിരിക്കുന്നത്. ചൈനയിലെ ഏറ്റവും വലിയ മുസ്ലിം പള്ളികളില്‍ ഒന്നാണിത്. 21,000 ചതുരശ്ര മീറ്ററില്‍ നിറഞ്ഞുനിനില്‍ക്കുന്ന പള്ളിക്ക്ഇസ്ലാമിക ശൈലിയിൽ നിർമിച്ച, പച്ചനിറത്തിലുള്ള മൂന്ന് താഴികക്കുടങ്ങളും നാല് മിനാരങ്ങളുമാണുണ്ടായിരുന്നത്. കഴിഞ്ഞവര്‍ഷം വരെ ഈ രൂപത്തിലാണ് പള്ളി നിലനിന്നിരുന്നത്.

നടുവിൽ വലുതും ഇരുവശത്തും ചെറുതുമായ രണ്ട് താഴികക്കുടങ്ങളുമാണ് പള്ളിക്കുണ്ടായിരുന്നത്. ഇവ മൂന്നും പൊളിച്ചുമാറ്റി. പകരം രണ്ടടുക്കായുള്ള ചൈനീസ് വാസ്തുശിൽപ്പ ശൈലിയുള്ള പഗോഡ റൂഫ്‌ടോപ്പ് ഉയർന്നു. മിനാരങ്ങൾ നാലും നിലനിർത്തിയെങ്കിലും അവ ചൈനീസ് ശൈലിയിക്കു മാറ്റി.

താഴികക്കുടങ്ങൾ നീക്കിയതായി ഉപഗ്രഹ ചിത്രങ്ങളും മറ്റു ഫോട്ടോഗ്രാഫുകളും ദൃക്‌സാക്ഷികളുടെ വിവരണങ്ങളും വ്യക്തമാക്കുന്നതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താഴികക്കുടത്തിനു പകരം പഗോഡ റൂഫ്‌ടോപ്പ് സ്ഥാപിച്ചത് ഗാർഡിയൻ പുറത്തുവിട്ട ചിത്രങ്ങളില്‍നിന്ന് വ്യക്തമാകുന്നു.

ചൈനീസ്‌വത്കരണം; അറബിക് ശൈലിയുള്ള അവസാന മുസ്ലിം പള്ളിയുടെയും താഴിക്കുടം നീക്കി അധികൃതര്‍
'അന്താരാഷ്ട്ര കോടതി കടന്നാക്രമിക്കുന്നു'; റഫയിലെ സൈനിക നടപടി അവസാനിപ്പിക്കണമെന്ന ഉത്തരവ് തള്ളി ഇസ്രയേൽ

യുനാനിലെ തന്നെ മറ്റൊരു പ്രധാന മസ്ജിദായ നാജിയിങ് പള്ളിയുടെ മിനാരങ്ങളും നേരത്തെ പൊളിച്ചുനീക്കിയിരുന്നു. 2018-ലാണ് 'ഇസ്ലാമിന്റെ ചൈനീസ്‌വത്കരണം' ചൈനീസ് സര്‍ക്കാര്‍ ആരംഭിച്ചത്. വിദേശ വാസ്തുശൈലികള്‍ തടയുകയും ചൈനീസ് സ്വഭാവ സവിശേഷതകള്‍ നിറഞ്ഞ ഇസ്ലാമിക വാസ്തുവിദ്യയെ പ്രോത്സാഹിപ്പിക്കലും പദ്ധതിയുടെ പ്രധാന ലക്ഷ്യമാണെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം അവകാശപ്പെട്ടിരുന്നു. കൂടുതല്‍ പള്ളികള്‍ പൊളിക്കാനും ഇതില്‍ കുറച്ചുമാത്രം പുനര്‍നിര്‍മ്മിക്കാനും നിര്‍ദേശിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുറത്തിറക്കിയ സര്‍ക്കുലര്‍ നേരത്തെ ചോര്‍ന്നിരുന്നു.

കടപ്പാട്: ദ ഗാര്‍ഡിയന്‍
കടപ്പാട്: ദ ഗാര്‍ഡിയന്‍

പദ്ധതിയുടെ അവസാനഘട്ടത്തില്‍ മാത്രമേ യുന്നാനിലെ ഈ രണ്ട് പ്രസിദ്ധമായ പള്ളികളുടെ രൂപംമാറ്റുകയുള്ളൂവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതനുസരിച്ചാണ്, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പദ്ധതി അവസാനിച്ചതായി നിരീക്ഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍, വിഷയത്തിൽ ചൈനീസ് ഭരണകൂടത്തില്‍നിന്ന് പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല. യുനാന്‍ മേഖലയില്‍ ഗ്രാമങ്ങളില്‍ ചെറിയ പള്ളികള്‍ മാത്രമാണ് ഇനി അറബിക് വാസ്തുശില്‍പ്പ ശൈലിയില്‍ അവശേഷിക്കുന്നത്.

ചൈനീസ്‌വത്കരണം; അറബിക് ശൈലിയുള്ള അവസാന മുസ്ലിം പള്ളിയുടെയും താഴിക്കുടം നീക്കി അധികൃതര്‍
'ഗാസയിലെ സൈനിക നടപടി ഇസ്രയേല്‍ ഉടന്‍‍ അവസാനിപ്പിക്കണം'; ഉത്തരവിട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി

മിങ് രാജവംശത്തിന്റെ കാലത്ത് നിര്‍മിച്ച ഷാദിയാന്‍ ഗ്രാൻഡ് മോസ്‌ക് മാവോ സെ തുങിന്റ നേതൃത്വത്തില്‍ നടന്ന സാംസ്‌കാരിക വിപ്ലവത്തിന്റെ സമയത്ത് ജനകീയ വിമോചന സേന തകര്‍ത്തിരുന്നു. ഹൂയ് മുസ്ലിങ്ങളുടെ ചെറുത്തുനില്‍പ്പ് ശ്രമം രക്തരൂക്ഷിത പോരാട്ടത്തിലാണ് അവസാനിച്ചത്. ആയിരത്തിലേറെ പേര്‍ ഈ സംഭവത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പിന്തുണയോടെ പള്ളി പിന്നീട് പുതുക്കിപ്പണിതു. സൗദിയിലെ മദീന മസ്ജീദിന്റെ രൂപത്തിലുള്ളതായിരുന്നു ഗ്രാൻഡ് മോസ്‌ക്. പതിനായിരം പേര്‍ക്ക് പ്രാര്‍ഥന നടത്താന്‍ സാധിക്കുന്ന വലിയ ഹാള്‍ പള്ളിയിലുണ്ട്.

ചൈനീസ്‌വത്കരണം; അറബിക് ശൈലിയുള്ള അവസാന മുസ്ലിം പള്ളിയുടെയും താഴിക്കുടം നീക്കി അധികൃതര്‍
ചൈനയിൽ മുസ്‌ലിം പള്ളികൾക്കെതിരെ നടപടി; പൂട്ടുകയോ രൂപമാറ്റം വരുത്തുകയോ ചെയ്യുന്നുവെന്ന് മനുഷ്യാവകാശ സംഘടന

പശ്ചിമ ചൈനയില്‍ അതിവസിക്കുന്ന മുസ്ലിം ന്യൂനപക്ഷ വിഭാഗമാണ് ഹുയി. 1.1 കോടി ഹുയി മുസ്ലിം വിഭാഗമാണ് ചൈനയിലുള്ളതെന്നാണ് 2,000-ലെ സെന്‍സസില്‍നിന്ന് വ്യക്തമാകുന്നത്. സിന്‍ജിയാങിനുശേഷം ചൈനയിലെ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള നിങ്‌സിയ, ഗാന്‍സു മേഖലകളിലെ പ്രദേശങ്ങളിലെ പള്ളികളില്‍ ചിലത് പൂട്ടുകയോ, രൂപമാറ്റം വരുത്തുകയോ ചെയ്‌തായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞവർഷം പുറത്തുവന്നിരുന്നു.

പുതുക്കിപ്പണിത ഗ്രാൻഡ് മോസ്‌ക് ഓഫ് ഷാദിയാന്‍
പുതുക്കിപ്പണിത ഗ്രാൻഡ് മോസ്‌ക് ഓഫ് ഷാദിയാന്‍

ചൈനീസ് സര്‍ക്കാര്‍ അവതരിപ്പിച്ച മസ്ജിദ് ഏകീകരണ നയം പ്രകാരം 2.5 കിലോമീറ്റര്‍ പരിധിയിലുള്ള എല്ലാ പള്ളികളും ലയിപ്പിക്കണം. സമീപ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ നിരവധി ആരാധനാലയങ്ങള്‍ സര്‍ക്കാര്‍ പൊളിച്ചുനീക്കിയിട്ടുണ്ട്. സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം 10 ലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന സോങ്വേയില്‍ 2019 ല്‍ 214 പള്ളികള്‍ പരിഷ്‌കരിക്കുകയും 58 എണ്ണം ഏകീകരിക്കുകയും ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in