ജുഡീഷ്യറി പരിഷ്കരണം: ഇസ്രയേലില്‍ വ്യാപക പ്രതിഷേധം, പതിനായിരങ്ങള്‍ തെരുവില്‍

ജുഡീഷ്യറി പരിഷ്കരണം: ഇസ്രയേലില്‍ വ്യാപക പ്രതിഷേധം, പതിനായിരങ്ങള്‍ തെരുവില്‍

ജറുസലേം, ടെൽ അവീവ് തുടങ്ങി പ്രധാന ഇസ്രയേലി നഗരങ്ങളിലെല്ലാം പ്രതിഷേധക്കാർ തെരുവിലിറങ്ങി

ജുഡീഷ്യറിയുടെ അധികാരത്തിന് കൂച്ചുവിലങ്ങിടുന്ന പരിഷ്ക്കരണ നയങ്ങളിൽ പ്രധാനഭാഗം പാസാക്കി ഇസ്രയേൽ സർക്കാർ നടപടിയ്ക്ക് എതിരെ രാജ്യത്ത് വന്‍ പ്രതിഷേധം. സർക്കാർ തീരുമാനങ്ങൾ റദ്ദാക്കാൻ സുപ്രീംകോടതിക്ക് ഉണ്ടായിരുന്ന അധികാരം എടുത്തു കളയുന്നതാണ് പുതിയ നിയമത്തിന് എതിരെ പ്രതിഷേധവുമായി പതിനായിരങ്ങള്‍ തെരുവിലിറങ്ങി.

ജറുസലേം, ടെൽ അവീവ് തുടങ്ങി പ്രധാന ഇസ്രയേലി നഗരങ്ങളിലെല്ലാം പ്രതിഷേധക്കാർ തെരുവിലിറങ്ങി. ടയറുകൾ കത്തിച്ചും മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്രതിഷേധിച്ചു. ചിലയിടങ്ങളില്‍ പ്രതിഷേധക്കാര്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. ജനക്കൂട്ടത്തിന് നേരെ ജലപീരങ്കി പ്രയോഗിച്ചു. മധ്യ ഇസ്രായേലിലെ ഹൈവേയിൽ പ്രതിഷേധക്കാർക്കുനേരെ ട്രക്ക് ഇടിച്ചുകയറി മൂന്ന് പേർക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തിന്റെ ജനാധിപത്യ അടിത്തറയ്ക്ക് ഭീഷണിയാണ് പുതിയ നിയമ നിര്‍മ്മാണമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. നിയമവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ വോട്ടെടുടുപ്പ് നടന്നപ്പോഴും പാർലമെന്റ്ന് പുറത്ത് വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. പ്രതിഷേധിച്ചവർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഒരു പ്രതിഷേധക്കാരന് പരുക്കേൽക്കുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ജുഡീഷ്യറി പരിഷ്കരണം: ഇസ്രയേലില്‍ വ്യാപക പ്രതിഷേധം, പതിനായിരങ്ങള്‍ തെരുവില്‍
ഇസ്രയേലിൽ പ്രതിഷേധം മറികടന്ന് ജുഡീഷ്യൽ പരിഷ്ക്കരണത്തിന് തുടക്കം; സുപ്രീംകോടതിയുടെ അധികാരം എടുത്തുകളയുന്ന ബിൽ പാസാക്കി

സർക്കാർ തീരുമാനങ്ങൾ റദ്ദാക്കാൻ സുപ്രീംകോടതിക്ക് ഉണ്ടായിരുന്ന അധികാരം എടുത്തു കളയുന്നതാണ് പുതിയ നിയമം. അന്തിമ വോട്ടെടുപ്പ് പ്രതിപക്ഷം ബഹിഷ്കരിച്ചതിനെത്തുടർന്ന് എതിരില്ലാത്ത 64 വോട്ടിന് ബിൽ പാസായത്.

30 മണിക്കൂറോളം നീണ്ട തുടർച്ചയായ ചർച്ചകൾക്കൊടുവിലാണ് പാർലമെന്റിൽ വോട്ടെടുപ്പ് നടന്നത്. ബില്ലിൽ ഭേദഗതി വരുത്തുന്നതിനായി പാർലമെന്റ്ൽ അവസാന നിമിഷം നിരവധി ശ്രമങ്ങൾ ഉണ്ടായെങ്കിലും ഒടുവിൽ പരാജയപ്പെടുകയായിരുന്നു. ജുഡീഷ്യറിയുടെ അധികാരം ഇല്ലാതാക്കാനായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവതരിപ്പിച്ച നിരവധി പദ്ധതികളിൽ ആദ്യത്തേതാണ് ഈ ഭേദഗതി. രാഷ്ട്രീയ തീരുമാനങ്ങളിൽ കോടതികൾ കൂടുതലായി ഇടപെടുന്നുവെന്നും അധികാരത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാൻ പ്രസ്തുത നിയമം ആവശ്യമാണെന്നുമാണ് സർക്കാർ വാദം.

രാഷ്ട്രീയ തീരുമാനങ്ങളിൽ കോടതികൾ കൂടുതലായി ഇടപെടുന്നുവെന്നും അധികാരത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാൻ പ്രസ്തുത നിയമം ഗുണം ചെയ്യുമെന്നും സർക്കാർ

പാർലമെന്റ് പാസാക്കിയ നിയമം ഇസ്രായേൽ ഗവൺമെന്റിന്റെ "തീവ്ര വലതുപക്ഷ" അജണ്ടകള്‍ നടപ്പാക്കാന്‍ സഹായിക്കുന്നതാണെന്നാണ് പലസ്തീന്‍ അനുകൂലികളുടെ വാദം. നിയമം "സർക്കാരിന്റെ തീരുമാനങ്ങൾക്ക് മേൽ സുപ്രീം കോടതിക്ക് ഇടപെടാനുള്ള അധികാരത്തെ ഇല്ലാതാക്കുന്നതാണെന്ന് ഇസ്രായേൽ പാർലമെന്റിലെ പലസ്തീൻ അംഗമായ അഹ്മദ് ടിബിയെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിയമം പാസാക്കിയാൽ സേവനം അവസാനിപ്പിക്കുമെന്ന് നിരവധി സൈനികരടക്കം സർക്കാരിനെ അറിയിച്ചിരുന്നു. ഇസ്രയേലിന്റെ സൈനിക ശേഷിയെ ബാധിക്കാനിടയുള്ള ഇത്തരം പ്രതിഷേധങ്ങളെ മറികടന്നാണ് ബിൽ നിയമമാക്കിയത്.

logo
The Fourth
www.thefourthnews.in