'അജ്ഞാത വസ്തു'ക്കൾക്ക് ചൈനീസ് ചാരബലൂണുമായി ബന്ധമില്ലെന്ന് വൈറ്റ് ഹൗസ്

'അജ്ഞാത വസ്തു'ക്കൾക്ക് ചൈനീസ് ചാരബലൂണുമായി ബന്ധമില്ലെന്ന് വൈറ്റ് ഹൗസ്

സ്വകാര്യ ഏജന്‍സികളയച്ച ഗവേഷണ/ വാണിജ്യ ഉപകരണമാകാനുള്ള സാധ്യതയുണ്ടെന്ന് വൈറ്റ് ഹൗസ്‌

അലാസ്ക, കാനഡ വ്യോമാതിര്‍ത്തി മേഖലകളില്‍ കണ്ടെത്തിയ മൂന്ന് അജ്ഞാത വസ്തുക്കള്‍ക്ക് ചൈനീസ് ചാരബലൂണുമായി ബന്ധം കണ്ടെത്താനായിട്ടില്ലെന്ന് അമേരിക്ക. മറ്റേതെങ്കിലും രാജ്യങ്ങളുടെ ചാരപദ്ധതികളുമായി ബന്ധപ്പെടുത്തുന്ന തെളിവുകളും ലഭിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ്‌ വ്യക്തമാക്കി. ഗവേഷപരമോ വാണിജ്യാവശ്യാര്‍ത്ഥമോ അയച്ച ഉപകരണമാകാം ഇതെന്നാണ് നിഗമനമെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു. ഒരു രാജ്യവും അവകാശവാദം ഉന്നയിക്കാത്ത സാഹചര്യത്തില്‍ സ്വകാര്യ ഏജന്‍സികളയച്ച ഉപകരണമാകാനുള്ള സാധ്യതയും വൈറ്റ് ഹൗസ്‌ വിശദീകരിക്കുന്നു.

പേലോഡ് അടങ്ങിയ ചെറിയ മെറ്റാലിക് ബലൂണിന് സമാനമായ വസ്തുവാണ് കഴിഞ്ഞ ദിവസങ്ങളില്‍ വെടിവച്ചിട്ടതെന്ന് പെന്റഗണ്‍ അറിയിച്ചു.

'അജ്ഞാത വസ്തു'ക്കൾക്ക് ചൈനീസ് ചാരബലൂണുമായി ബന്ധമില്ലെന്ന് വൈറ്റ് ഹൗസ്
ചാര ബലൂണ്‍: പരമാധികാരത്തിന് ഭീഷണിയായാല്‍ നടപടിയെന്ന് ബൈഡന്‍; ചര്‍ച്ചയ്ക്കുള്ള ക്ഷണം നിരസിച്ച് ചൈന

ചൈനീസ് ചാരബലൂണിന് പിന്നാലെ അലാസ്കയ്ക്ക് മുകളില്‍ 4,0000 അടി ഉയരത്തിലാണ് ആദ്യമായി അജ്ഞാത വസ്തു കണ്ടെത്തിയത്. 24 മണിക്കൂര്‍ നിരീക്ഷിച്ച ശേഷം പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശപ്രകാരം വെടിവച്ചിട്ടു. അജ്ഞാത വസ്തു എവിടെ നിന്ന് എത്തിയെന്നോ, ലക്ഷ്യമെന്താണെന്നോ മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു പെന്റഗണ്‍ വിശദീകരണം. അജ്ഞാത വസ്തുവിനെ തകര്‍ക്കല്‍ വിജയമായിരുന്നുവെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. ഒരു ചെറിയ കാറിന്റെയത്ര വലിപ്പമുള്ള വസ്തു കനേഡിയന്‍ അതിര്‍ത്തിക്ക് സമീപം ആര്‍ട്ടിക് സമുദ്രത്തിലേക്കാണ് വെടിവെച്ചിട്ടത്. ചാരബലൂണ്‍ വെടിവച്ചിട്ട എഫ്-22 ഉപയോഗിച്ചാണ് ഇതും തകര്‍ത്തതെന്ന് പെന്റഗണ്‍ വ്യക്തമാക്കി.

'അജ്ഞാത വസ്തു'ക്കൾക്ക് ചൈനീസ് ചാരബലൂണുമായി ബന്ധമില്ലെന്ന് വൈറ്റ് ഹൗസ്
അലാസ്‌കന്‍ ആകാശത്ത് 'ചെറു കാറി'ന്റെ വലിപ്പത്തില്‍ അജ്ഞാത വസ്തു; വെടിവച്ചിട്ടെന്ന് അമേരിക്ക

തൊട്ടടുത്ത ദിവസം കാനഡ-യുഎസ് വ്യോമാതിര്‍ത്തിയില്‍ അജ്ഞാത വസ്തുവിനെ അമേരിക്കന്‍ വ്യോമസേനയുടെ സഹായത്തോടെ വെടിവച്ചിട്ടതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ട്വീറ്റ് ചെയ്തു. കാനഡ - യുഎസ് വ്യോമാതിർത്തികളുടെ സംരക്ഷണ മേഖലയായ നോർത്ത് അമേരിക്കൻ എയ്‌റോസ്‌പേസ് ഡിഫൻസ് കമാൻഡിന്റെ (നോരാഡ്) യുഎസ് എഫ്-22 യുദ്ധവിമാനമാണ് കാനഡയിലെ യുകോണിന് മുകളില്‍ വച്ച് അജ്ഞാതവസ്തു വെടിവച്ചിട്ടത്.

'അജ്ഞാത വസ്തു'ക്കൾക്ക് ചൈനീസ് ചാരബലൂണുമായി ബന്ധമില്ലെന്ന് വൈറ്റ് ഹൗസ്
യുഎസ് ആകാശത്ത് കണ്ടെത്തിയ ചൈനീസ് ബലൂണ്‍ വെടിവച്ചിട്ടു

പിന്നാലെ കനേഡിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹ്യൂറോണ്‍ തടാകത്തിന് സമീപം അജ്ഞാതവസ്തു വെടിവച്ചിട്ടു. ആളപായം ഒഴിവാക്കുന്നതിനും അവശിഷ്ട വസ്തുക്കള്‍ എളുപ്പത്തില്‍ കണ്ടെത്തുന്നതിനുമായാണിതെന്ന് യുഎസ് പ്രതിരോധവകുപ്പ് വ്യക്തമാക്കിയിരുന്നു. അഷ്ടഭുജ ഘടനയിലുള്ള പുതിയ വസ്തു സൈനിക ഭീഷണിയായി കണക്കാക്കാനാകില്ലെന്നും 20,000 അടി മുകളില്‍ പറക്കുന്നതിനാൽ വായു മാര്‍ഗത്തില്‍ തടസ്സം സൃഷ്ടിക്കാനുളള സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

'അജ്ഞാത വസ്തു'ക്കൾക്ക് ചൈനീസ് ചാരബലൂണുമായി ബന്ധമില്ലെന്ന് വൈറ്റ് ഹൗസ്
യുഎസ് ആകാശത്ത് വീണ്ടും അജ്ഞാത വസ്തു; വെടിവച്ചിട്ടതായി അമേരിക്ക

അജ്ഞാത വസ്തുക്കളെ കുറിച്ച് കൃത്യമായ ചിത്രം വ്യക്തമല്ലാത്തതും വെടിവച്ചിടുന്നതിനുള്ള ബൈഡന്റെ നിര്‍ദേശവും ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. അജ്ഞാത വസ്തുക്കള്‍ വെടിവച്ചിടുന്നതിനുള്ള തീരുമാനം രാഷട്രീയ സമ്മര്‍ദ്ദം മൂലമുള്ളതായിരുന്നോ എന്ന ചോദ്യത്തിന് അമേരിക്കന്‍ ജനതയുടെ നല്ലതിനായിരുന്നെന്ന് ജോണ്‍ കിര്‍ബി വ്യക്തമാക്കി.

'അജ്ഞാത വസ്തു'ക്കൾക്ക് ചൈനീസ് ചാരബലൂണുമായി ബന്ധമില്ലെന്ന് വൈറ്റ് ഹൗസ്
കനേഡിയൻ ആകാശത്തും 'അജ്ഞാത വസ്തു'; അമേരിക്കന്‍ സഹായത്തോടെ വെടിവച്ചിട്ടതായി ജസ്റ്റിൻ ട്രൂഡോ

ഫെബ്രുവരി നാലിനാണ് അമേരിക്കന്‍ ആകാശത്ത് ചൈനീസ് ബലൂണ്‍ കണ്ടെത്തിയത്. ഇത് ചാര ബലൂണാണെന്ന് അമേരിക്കയും, ദിശമാറി വന്ന കാലാവസ്ഥാ ഉപകരണമാണെന്ന് ചൈനയും വാദിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈനീസ് സന്ദര്‍ശനത്തിന് മുന്‍പായിരുന്നു ചാര ബലൂണ്‍ കണ്ടെത്തിയത്. ഇതോടെ ബ്ലിങ്കന്‍ നയതന്ത്ര ചര്‍ച്ചകളില്‍ നിന്ന് പിന്മാറി. കഴിഞ്ഞദിവസം ബലൂണ്‍ അമേരിക്ക വെടിവെച്ചിട്ടു. അറ്റ്‌ലാന്‌റിക്‌ സമുദ്രത്തില്‍ നിന്ന് ചാര ബലൂണിന്റെ അവശിഷ്ടങ്ങള്‍ ശേഖരിച്ച ശേഷം വിവരങ്ങള്‍ ചോര്‍ത്താനുള്ള സാങ്കേതിക വിദ്യയുള്‍പ്പെടെ തിരിച്ചറിഞ്ഞുവെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in