ഇസ്രയേൽ സൈനിക ആക്രമണത്തിൽ മൂന്ന് പലസ്തീനികൾ കൊല്ലപ്പെട്ടു

ഇസ്രയേൽ സൈനിക ആക്രമണത്തിൽ മൂന്ന് പലസ്തീനികൾ കൊല്ലപ്പെട്ടു

അധിനിവേശ വെസ്റ്റ് ബാങ്കിലെ ബലാട്ട അഭയാര്‍ഥി ക്യാമ്പിലാണ് ആക്രമണമുണ്ടായത്

ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ അധിനിവേശ വെസ്റ്റ്ബാങ്കിൽ മൂന്ന് പലസ്തീനികള്‍ കൊല്ലപ്പെട്ടു. വെസ്റ്റ്ബാങ്കിലെ ബലാട്ട അഭയാര്‍ഥി ക്യാമ്പില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഇസ്രയേലിന്‌റെ മിന്നലാക്രമണമുണ്ടായത്.

ഇസ്രയേൽ സൈനിക ആക്രമണത്തിൽ മൂന്ന് പലസ്തീനികൾ കൊല്ലപ്പെട്ടു
സംഘർഷത്തിന് അയവില്ല; ഗാസയിലും ലബനനിലും ഇസ്രായേൽ വ്യോമാക്രമണം

പാലസതീന്‍ ആരോഗ്യ മന്ത്രാലയമാണ് ആക്രമണ വിവരം പ്രസ്താവനയിലൂടെ അറിയിച്ചത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റതായും ഇതില്‍ ഒരാളുടെ നിലഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച സ്ഥിരീകരണം ഇസ്രയേലിന്‌റെ ഭാഗത്ത് നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല.

ഇസ്രയേൽ സൈനിക ആക്രമണത്തിൽ മൂന്ന് പലസ്തീനികൾ കൊല്ലപ്പെട്ടു
ഇസ്രയേൽ ആക്രമണത്തിനെതിരെ വൻ പ്രതിഷേധം; എന്താണ് അൽ അഖ്‌സ പള്ളിയുടെ പ്രാധാന്യം?

ഇസ്രായേല്‍ സൈന്യം ബുള്‍ഡോസറുകളുടെ സഹായത്തോടെ നബ്ലസ് നഗരത്തിലെ ബലാട്ട അഭായാര്‍ത്ഥി ക്യാമ്പില്‍ പരിശോധന നടത്തുകയും ക്യാമ്പിലേക്ക് പ്രവേശിക്കുന്ന ആംബുലന്‍സടക്കമുളള വാഹനങ്ങള്‍ തടയുകയും ചെയ്തതായി പലസ്തീന്‍ ന്യൂസ് ഏജന്‍സി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in