ഹാങ്ക്‌സിനെ ആദരിച്ച് ഹാര്‍വാര്‍ഡ്; അമ്പരപ്പിച്ചെന്നു താരം

ഹാങ്ക്‌സിനെ ആദരിച്ച് ഹാര്‍വാര്‍ഡ്; അമ്പരപ്പിച്ചെന്നു താരം

ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഹോണററി വിഭാഗത്തിലാണ് ഡോക്ടറേറ്റ് ഓഫ് ആർട്സ് നേടിയിരിക്കുന്നത്.

ഹോളിവുഡ് താരവും നിര്‍മാതാവുമായ ടോം ഹാങ്‌സിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ച് ഹാര്‍വാര്‍ഡ് സര്‍വകലാശാല. രണ്ട് തവണ അക്കാദമി അവാർഡ് നേടിയ വ്യക്തിയാണ് 66 കാരനായ ഹാങ്ക്‌സ്.

ക്ലാസുകളിൽ പങ്കെടുക്കാതെ, ഒരു ജോലി പോലും ചെയ്യാതെ, ഈ ലൈബ്രറിയിൽ ഒരിക്കൽ പോലും കയറാതെ ഡോക്ടറേറ്റ് സ്വന്തമാക്കിയെന്നായിരുന്നു അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് ഹാങ്ക്‌സിന്റെ പ്രതികരണം. ''എനിക്ക് ലാറ്റിൻ ഭാഷയെക്കുറിച്ച് കൂടുതൽ അറിയില്ല. എൻസൈമുകളോട് യാതൊരു അഭിനിവേശവുമില്ല. പത്രത്തിലെ പദപ്രശ്‌നം പൂരിപ്പിക്കുമ്പോഴാണ്‌ പൊതു ആഗോള നയത്തെ കുറിച്ച് പോലും ഞാൻ സെർച്ച് ചെയ്യുന്നത്'' ഹാർവാർഡ് വിദ്യാർഥികളോടായി ഹാങ്ക്സ് പറഞ്ഞു.

ഡോക്ടറേറ്റ് സ്വീകരിക്കാനായി എത്തിച്ചേർന്ന ഹാങ്ക്‌സിന് അദ്ദേഹത്തിന്റെ വിഖ്യാത ചലചിത്രമായ 'കാസ്റ്റ് എവേ'യെ പരാമർശിച്ച് ഒരു ബ്രാൻഡഡ് വോളിബോള്‍ നല്‍കിയാണ് ഹാര്‍വാര്‍ഡ് അദ്ദേഹത്തെ സ്വീകരിച്ചത്. ദേശീയ സംസ്കാരത്തിന് ഹാങ്ക്സ് നിർണായകമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും പ്രസ്താവിച്ചു കൊണ്ടായിരുന്നു യൂണിവേഴ്‌സിറ്റി പ്രസിഡന്റായ ലാറി ബാക്കോ നടനോടുള്ള ആദരവ് പ്രകടിപ്പിച്ചത്.

ഷാബോട്ട് കോളേജിൽ നാടകം പഠിച്ചു കൊണ്ടായിരുന്നു ഹാങ്ക്സ് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടുകയും ചെയ്തു. ഹാസ്യവും, പ്രധാന വേഷങ്ങളും ഒരു പോലെ കൈകാര്യം ചെയ്യുന്ന ഹാങ്ക്സ് ലോകമെമ്പാടുമുള്ള ജനങ്ങളുടെ ജനപ്രിയനായ ചലച്ചിത്ര താരങ്ങളിൽ ഒരാളാണ്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in