ചന്ദ്രനിലേക്ക് ആറുതവണ യാത്ര ചെയ്യുന്നതിലേറെ ദൂരം പറന്നു; ഇത് 'ആകാശയാത്രയുടെ സുൽത്താൻ' ടോം സ്റ്റൂക്കർ

ചന്ദ്രനിലേക്ക് ആറുതവണ യാത്ര ചെയ്യുന്നതിലേറെ ദൂരം പറന്നു; ഇത് 'ആകാശയാത്രയുടെ സുൽത്താൻ' ടോം സ്റ്റൂക്കർ

1990ലാണ് ടോം സ്റ്റൂക്കര്‍ 2,900,000 യുഎസ് ഡോളര്‍ മുടക്കി ലൈഫ് ടൈം യുണൈറ്റഡ് എയര്‍ലൈസന്‍സ് പാസ് സ്വന്തമാക്കിയത്

അമേരിക്കയിലെ ന്യൂജെഴ്സിയിൽ നിന്നുള്ള 69കാരൻ ടോം സ്റ്റൂക്കർ അറിയപ്പെടുന്നത് ആകാശയാത്രയുടെ സുൽത്താൻ എന്നാണ്. 30 വർഷത്തിനുള്ളിൽ 23 ദശലക്ഷം മൈൽ ആണ് ടോം സ്റ്റൂക്കർ വിമാനത്തിൽ സഞ്ചരിച്ചത്. കണ്ടുതീർത്തതോ നൂറിലധികം രാജ്യങ്ങളും..! ചന്ദ്രോപരിതലത്തില്‍ മനുഷ്യനെ എത്തിച്ച അപ്പോളോ -11 സഞ്ചരിച്ചതിലും കൂടുതല്‍ ദൂരമാണ് ടോം സ്റ്റൂക്കര്‍ ആകാശപാതയിലൂടെ സഞ്ചരിച്ചത്. യുണൈറ്റഡ് എയർലൈനിന്റെ ലൈഫ് ടൈം പാസ് ഉപയോഗപ്പെടുത്തിയായിരുന്നു ഈ യാത്രകളത്രയും.

ചന്ദ്രനിലേക്ക് ആറുതവണ യാത്ര ചെയ്യുന്നതിലേറെ ദൂരം പറന്നു; ഇത് 'ആകാശയാത്രയുടെ സുൽത്താൻ' ടോം സ്റ്റൂക്കർ
റഷ്യയിലെ ആഭ്യന്തര പ്രശ്നം പുടിന്‍ ഭരണത്തിന്റെ വിള്ളലുകളിലേക്ക് വിരൽ ചൂണ്ടുന്നു: ആന്റണി ബ്ലിങ്കന്‍

1990ലാണ് ടോം സ്റ്റൂക്കര്‍ 2,900,000 യുഎസ് ഡോളര്‍ മുടക്കി ലൈഫ് ടൈം യുണൈറ്റഡ് എയര്‍ലൈസന്‍സ് പാസ് സ്വന്തമാക്കിയത്. ജീവിതത്തിലെ ഏറ്റവും മികച്ച നിക്ഷേപമായിരുന്നു ഇതെന്നാണ് മൂന്ന് പതിറ്റാണ്ടിനിപ്പുറം പാസ് എടുത്ത തന്റെ തീരുമാനത്തെ സ്റ്റൂക്കർ വിശേഷിപ്പിക്കുന്നത്. 1969 ല്‍ നീല്‍ ആംസ്‌ട്രോങ്ങിനെ വഹിച്ച് അപ്പോളോ കടന്നുപോയത് 953,000 മൈല്‍ ദൂരമാണെന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത് .ആ പേടകത്തേക്കാള്‍ 22 ദശലക്ഷം മൈല്‍ ദൂരമാണ് ഇതുവരെ സ്റ്റൂക്കര്‍ യാത്ര ചെയ്തത്. 2019 വരെ സ്റ്റൂക്കർ നടത്തിയ യാത്രയുടെ ദൂരം കണക്കാക്കുകയാണെങ്കില്‍ ചന്ദ്രനിലേക്ക് ആറു തവണ പോയിവരാമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഇതിനായി പണം മുടക്കുകയാണെങ്കില്‍ 2.4 ദശലക്ഷം യു എസ് ഡോളര്‍ അദ്ദേഹത്തിന് ചെലവ് വരുമായിരുന്നു.

ചന്ദ്രനിലേക്ക് ആറുതവണ യാത്ര ചെയ്യുന്നതിലേറെ ദൂരം പറന്നു; ഇത് 'ആകാശയാത്രയുടെ സുൽത്താൻ' ടോം സ്റ്റൂക്കർ
ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനം, മിന്നല്‍ പ്രളയം; 200ൽ അധികം ആളുകള്‍ കുടുങ്ങിക്കിടക്കുന്നു

വിമാനത്തിലെ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് ഒരു സുല്‍ത്താനെപോലെയായിരുന്നു സ്റ്റൂക്കറിന്റെ യാത്രകളെല്ലാം. 50 ലക്ഷം മൈലുകള്‍ ആകാശമാര്‍ഗം സഞ്ചരിച്ചെന്ന റെക്കോർഡ് സ്റ്റൂക്കർ 2009ല്‍ സ്വന്തമാക്കിയിരുന്നു. 2019 ആയപ്പോഴേക്കും 100 ലക്ഷം മൈല്‍ യാത്ര ചെയ്‌തുതീർത്തു. ലോകമെമ്പാടുമുള്ള ആഢംഭര ഹോട്ടലുകളിലെ ജീവിതവും ഭക്ഷണവും ആസ്വദിച്ചായിരുന്നു അദ്ദേഹത്തിന്റെ യാത്രകള്‍. യു എസ് ഡോളര്‍ 50,000 മൂല്യമുള്ള വാള്‍ട്ടമാര്‍ട്ടിന്റെ സമ്മാനവും ആകാശയാത്രയ്ക്കിടെ അദ്ദേഹം സ്വന്തമാക്കി. 451,000 എയര്‍ മൈലുകള്‍ ലേലം ചെയ്തു കൊണ്ട് ഹിറ്റ് സിറ്റികോം സീന്‍ഫെല്‍ഡിന്റെ ഒരു എപ്പിസോഡില്‍ അതിഥി വേഷത്തില്‍ അഭിനയിക്കാനുള്ള അവസരവും സ്റ്റൂക്കര്‍ നേടിയിരുന്നു

ചന്ദ്രനിലേക്ക് ആറുതവണ യാത്ര ചെയ്യുന്നതിലേറെ ദൂരം പറന്നു; ഇത് 'ആകാശയാത്രയുടെ സുൽത്താൻ' ടോം സ്റ്റൂക്കർ
ബീഫ് കടത്ത് ആരോപിച്ച് ജനക്കൂട്ടം മുസ്ലിം യുവാവിനെ അടിച്ചുകൊന്നു

Related Stories

No stories found.
logo
The Fourth
www.thefourthnews.in