തുർക്കി പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്;സ്ഥാനാർഥിയായി പ്രതിപക്ഷ നേതാവ് കെമാൽ കിലിക്ദാരോഗ്ലു

തുർക്കി പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്;സ്ഥാനാർഥിയായി പ്രതിപക്ഷ നേതാവ് കെമാൽ കിലിക്ദാരോഗ്ലു

പൗരാവകാശങ്ങൾ, വിദേശകാര്യം, സാമ്പത്തികം എന്നിവയിലുള്ള എർദോഗൻ്റെ പല നയങ്ങളിലും മാറ്റം കൊണ്ട് വരുമെന്ന് 74 കാരനായ കിലിക്ദാരോഗ്ലുവിൻ്റെ നേതൃത്വത്തിലുള്ള സഖ്യം വ്യക്തമാക്കി

തുർക്കി തിരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനാർഥിയായി മത്സരിക്കാൻ പ്രതിപക്ഷ നേതാവ് കെമാൽ കിലിക്ദാരോഗ്ലു. നിലവിലെ പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗാൻറെ പ്രധാന എതിരാളി ആയിരിക്കും സിഎച്ച്പിയുടെ പ്രതിപക്ഷ നേതാവായ കിലിക്ദാരോഗ്ലു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാർട്ടിയാണ് റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി (സിഎച്ച്പി). തുർക്കിയുടെ ജനാധിപത്യത്തിൻ്റെ 100 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഫലപ്രദമായ തിരഞ്ഞെടുപ്പായിരിക്കും നടക്കാൻ പോകുന്നത്. മേയ് 14 നാണ് തിരഞ്ഞെടുപ്പ്. പൗരാവകാശങ്ങൾ, വിദേശകാര്യം, സാമ്പത്തികം എന്നിവയുൾപ്പെടെ എർദോഗാൻറെ പല നയങ്ങളിലും മാറ്റം കൊണ്ട് വരുമെന്ന് 74 കാരനായ കിലിക്ദാരോഗ്ലുവിൻ്റെ നേതൃത്വത്തിലുള്ള സഖ്യം വ്യക്തമാക്കി.

തുർക്കി പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്;സ്ഥാനാർഥിയായി പ്രതിപക്ഷ നേതാവ് കെമാൽ കിലിക്ദാരോഗ്ലു
തുർക്കി-സിറിയ ഭൂകമ്പം; 1.5 ദശലക്ഷം ഭവനരഹിതർക്ക് വീടുകള്‍ പുനർനിർമിച്ച് നല്‍കാനൊരുങ്ങി സർക്കാർ

'നമ്മുടെ മേശ സമാധാനത്തിൻ്റെ മേശയാണ്. രാജ്യത്തെ സമൃദ്ധിയുടെയും സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും ദിവസങ്ങളിലേക്ക് കൊണ്ടുപോകുക എന്നതാണ് ഞങ്ങളുടെ ഏക ലക്ഷ്യം," റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി (സിഎച്ച്പി) ചെയർമാൻ കിലിക്ദാരോഗ്ലു അങ്കാറയിൽ തടിച്ചുകൂടിയ 2000 ത്തോളം ജനങ്ങളോടായി വ്യക്തമാക്കി. മാധ്യമപ്രവർത്തകരെയും അക്കാദമിക് വിദഗ്ധരെയും അടിച്ചമർത്തുന്നതിൽ പ്രതിഷേധിച്ച് 2017 ൽ അങ്കാറയിൽ നിന്ന് ഇസ്താംബൂളിലേക്ക് 'ജസ്റ്റിസ് മാർച്ച്' നടത്തിയതിനെ തുടർന്നാണ് കിലിക്ദാരോഗ്ലുവിന്റെ ജനപ്രീതി ഉയർന്നത്.കുറെ വർഷങ്ങളായി രാജ്യത്ത് തുടരുന്ന സാമ്പത്തിക പ്രതിസന്ധിയും, കുതിച്ചുയരുന്ന പണപ്പെരുപ്പവും, കഴിഞ്ഞ മാസം രാജ്യത്തിൻറെ ദക്ഷിണ മേഖലയിൽ 46,000 ത്തിലധികം ആളുകളുടെ മരണത്തിനിടയാക്കിയ ഭൂകമ്പങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കാൻ കിലിക്ദാരോഗ്ലുവിന് കഴിഞ്ഞു.

തുർക്കി പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്;സ്ഥാനാർഥിയായി പ്രതിപക്ഷ നേതാവ് കെമാൽ കിലിക്ദാരോഗ്ലു
തുർക്കി-സിറിയ ഭൂകമ്പം; 1.5 ദശലക്ഷം ഭവനരഹിതർക്ക് വീടുകള്‍ പുനർനിർമിച്ച് നല്‍കാനൊരുങ്ങി സർക്കാർ

ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച എർദോഗാനെ പോലെയൊരു നേതാവിനെ പരാജയപ്പെടുത്താൻ കിലിക്ദാരോഗ്ലുവിന് സാധിക്കുമോയെന്ന് പലരും സംശയിക്കുന്നുണ്ട്. സാമ്പത്തിക വിദഗ്‌ധനും, അഴിമതിക്കെതിരെ പോരാടിയ വ്യക്തിയുമായ കിലിക്ദാരോഗ്ലുവിനെ പ്രസിഡന്റ് സ്ഥാനാർഥിയായി തിരഞ്ഞെടുക്കാനുള്ള നാമനിർദ്ദേശം സമർപ്പിക്കാൻ പ്രതിപക്ഷത്തിലുള്ള അഞ്ച് പാർട്ടികളുടെ സഖ്യം വെള്ളിയാഴ്ച സമ്മതിച്ചിരുന്നു. എന്നാൽ, സംയുക്ത സ്ഥാനാർഥി തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് വലതുപക്ഷ ഐവൈഐ പാർട്ടി നേതാവ് മെറാൽ അക്സെനർ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് സഖ്യം പിളരുകയായിരുന്നു.

ഐവൈഐ പാർട്ടി പ്രസിഡൻ്റ് സ്ഥാനാർഥിമാരായി നിർദ്ദേശിച്ച ഇസ്താംബൂളിലെയും അങ്കാറയിലെയും സിഎച്ച്പി മേയർമാരായ എക്രെം ഇമാമോഗ്ലു, മൻസൂർ യവാസ് എന്നിവരെ മറ്റ് അഞ്ച് പാർട്ടികൾ അംഗീകരിച്ചില്ല. എന്നാൽ, പ്രതിപക്ഷത്തുള്ള മറ്റ് അഞ്ച് നേതാക്കളും വൈസ് പ്രസിഡന്റുമാരായി ചുമതലയേൽക്കുമെന്ന് കിലിക്ദാരോഗ്ലു പ്രസംഗത്തിൽ വ്യക്തമാക്കി. തുറന്ന ചർച്ചകൾക്ക് ശേഷം പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ കിലിക്ദാരോഗ്ലുവിനെ പിന്തുണയ്ക്കുമെന്ന് കുർദിഷ് അനുകൂല സംഘടനായ പീപ്പിൾസ് ഡെമോക്രാറ്റിക് പാര്ട്ടി (എച്ച്ഡിപി) അറിയിച്ചു.

logo
The Fourth
www.thefourthnews.in