ബിബിസി 'സര്‍ക്കാര്‍ ധനസഹായമുള്ള മാധ്യമം'; പുതിയ ലേബല്‍ നല്‍കി ട്വിറ്റര്‍, പ്രതിഷേധം

ബിബിസി 'സര്‍ക്കാര്‍ ധനസഹായമുള്ള മാധ്യമം'; പുതിയ ലേബല്‍ നല്‍കി ട്വിറ്റര്‍, പ്രതിഷേധം

എത്രയും പെട്ടന്ന് ലേബലില്‍ മാറ്റം വരുത്താന്‍ ട്വിറ്ററിനോട് സംസാരിക്കുകയാണെന്ന് ബിബിസി

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മാധ്യമമായ ബിബിസിയെ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് മാധ്യമം എന്ന വിശേഷിപ്പിച്ച് ട്വിറ്റര്‍. എലോണ്‍ മസ്‌ക് ഏറ്റെടുത്ത ശേഷം നിരന്തരം വിവാദങ്ങളില്‍ ഇടം പിടിച്ചതിന് പിന്നാലെയാണ് ട്വിറ്റര്‍ ബിബിസിയുമായി ഏറ്റുമുട്ടുന്നത്. 'സര്‍ക്കാര്‍ ധനസഹായമുള്ള മാധ്യമം' എന്നാണ് ബിബിസിയുടെ ലേബലില്‍ ട്വിറ്റര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 22 ലക്ഷം ഫോളോവേഴ്‌സുള്ള ഈ ബിബിസിയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ലേബല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

22 ലക്ഷം ഫോളോവേഴ്‌സുള്ള ഈ ബിബിസിയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ലേബല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ബിബിസിയ്ക്ക് പുറമെ പിബിഎസ്, എന്‍പിആര്‍, വോയ്‌സ് ഓഫ് അമേരിക്ക എന്നിവയിലും ഈ ലേബല്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ കാനഡയുടെ സിബിസി, ഖത്തറിന്റെ അല്‍ ജസീറ പോലുള്ള സര്‍ക്കാര്‍ പിന്തുണയുള്ള മാധ്യമങ്ങളില്‍ ഈ ലേബല്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്.

ട്വിറ്റര്‍ നടപടിക്കെതിരെ ബിബിസി രംഗത്തെത്തി. ലേബല്‍ നീക്കാന്‍ ട്വിറ്ററിനോട് ആവശ്യപ്പെടുകയും ചെയ്തു. 22 ലക്ഷം ഫോളോവേഴ്‌സുള്ള ഈ ബിബിസി അക്കൗണ്ടില്‍ ടെലിവിഷന്‍ പരിപാടികള്‍, റേഡിയോ ഷോ,പോഡ്കാസ്റ്റ്, ബ്രേക്കിങ്ങ് ന്യൂസ് സ്‌റ്റോറീസ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് പങ്കുവയ്ക്കുന്നത്. എന്നാല്‍ ബിബിസിയുെട മറ്റ് അക്കൗണ്ടുകളായ ബിബിസി ന്യൂസ് (വേള്‍ഡ്), ബിബിസി ബ്രേക്കിങ്ങ് ന്യൂസ് എന്നിവ ഇത്തരത്തില്‍ ലേബല്‍ ചെയ്യപ്പെട്ടിട്ടില്ല.

എഡിറ്റോറിയല്‍ ഉള്ളടക്കങ്ങള്‍, സാമ്പത്തിക സ്രോതസ്, രാഷ്ട്രീയം, നിര്‍മാണം, വിതരണം എന്നിവയില്‍ സര്‍ക്കാരിന്റെ നിയന്ത്രണം എന്നാണ് സര്‍ക്കാര്‍ ധനസഹായം എന്നത് കൊണ്ട് ലേബല്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ബിബിസി ഒരു സ്വതന്ത്ര മാധ്യമ സ്ഥാപനമാണെന്നും ലൈസന്‍സ് ഫീ വഴി ബ്രിട്ടീഷ് ജനങ്ങളാണ് തങ്ങള്‍ക്ക് ധനസഹായം ചെയ്യുന്നതെന്നും ബിബിസി വ്യക്തമാക്കുന്നു. 1927 മുതല്‍ ബിബിസി യുകെ സര്‍ക്കാരിന്റെ അംഗീകാരത്തോടെയാട് പ്രവര്‍ത്തിക്കുന്നത്. എഡിറ്റോറിയല്‍ ഉള്ളടക്കം, ക്രീയാത്മക തീരുമാനങ്ങള്‍, സേവനങ്ങള്‍, വിതരണം എന്നിവയെല്ലാം സ്വതന്ത്രമാണെന്നും ബിബിസി ചൂണ്ടിക്കാട്ടുന്നു.

ബിബിസി 'സര്‍ക്കാര്‍ ധനസഹായമുള്ള മാധ്യമം'; പുതിയ ലേബല്‍ നല്‍കി ട്വിറ്റര്‍, പ്രതിഷേധം
'ഭയമില്ല, ആരെയും പ്രീതിപ്പെടുത്താനും താത്പര്യമില്ല'; നിഷ്പക്ഷമായി റിപ്പോർട്ടിങ് തുടരുമെന്ന് ബിബിസി ഡയറക്ടർ

അതിനിടെ, 'സര്‍ക്കാര്‍ ധനസഹായം' എന്ന് ലേബല്‍ ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് യുഎസ് റേഡിയോ നെറ്റ്വര്‍ക്ക് എന്‍പിആര്‍ തങ്ങളുടെ ട്വീറ്റര്‍ അക്കൗണ്ടിലെ ട്വീറ്റുകള്‍ നിര്‍ത്തിവച്ചു. 8.8 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള അക്കൗണ്ടാണ് ട്വീറ്റുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.

logo
The Fourth
www.thefourthnews.in