'മൃതദേഹങ്ങൾ വികൃതമാക്കി, സ്ത്രീശരീരങ്ങൾ വിജയാഘോഷ  വസ്തുവാക്കി'; ഇസ്രയേലും ഹമാസും യുദ്ധക്കുറ്റങ്ങൾ ചെയ്തെന്ന് യു എന്‍

'മൃതദേഹങ്ങൾ വികൃതമാക്കി, സ്ത്രീശരീരങ്ങൾ വിജയാഘോഷ വസ്തുവാക്കി'; ഇസ്രയേലും ഹമാസും യുദ്ധക്കുറ്റങ്ങൾ ചെയ്തെന്ന് യു എന്‍

ഗാസയ്‌ക്കായി അമേരിക്ക മുന്നോട്ടുവച്ച വെടിനിർത്തൽ കരാർ ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്ന വേളയിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്

പശ്ചിമേഷ്യയെ അശാന്തമാക്കി ഇസ്രയേലും ഹമാസും ഏറ്റുമുട്ടുമ്പോള്‍ മേഖലയില്‍ യുദ്ധക്കുറ്റങ്ങളും വ്യാപകമെന്ന് ഐക്യരാഷ്ട്ര സഭ. ഇസ്രയേലിലേക്ക് ഹമാസ് നടത്തിയ ഓക്ടോബര്‍ ഏഴിലെ ആക്രമണം മുതല്‍ ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന സൈനിക നീക്കത്തില്‍ ഉള്‍പ്പെടെ യുദ്ധക്കുറ്റങ്ങള്‍ വ്യാപകമായിരുന്നു എന്നാണ് യുഎന്‍ ചൂണ്ടിക്കാട്ടുന്നത്. ശാരീരികവും മാനസികവും ലൈംഗീകവുമായ കുറ്റങ്ങള്‍ ഇരുവിഭാഗവും ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇസ്രയേലിലെയും പലസ്തീന്‍ പ്രദേശങ്ങളിലെയും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ 2021ല്‍ രൂപീകരിച്ച അന്വേഷണ കമ്മീഷനാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

ഒക്ടോബർ ഏഴിന് ഇസ്രയേലിലേക്ക് നടത്തിയ ആക്രമണത്തിൽ തട്ടികൊണ്ടുപോയ ആളുകൾക്ക് ഹമാസ് അംഗങ്ങളുടെ ഭാഗത്തുനിന്ന് ശാരീരികവും മാനസികവും ലൈംഗികവുമായ അക്രമവും അപകീർത്തികരമായ പെരുമാറ്റവും നേരിട്ടതായി അന്വേഷണത്തിൽ കണ്ടെത്തി. സ്ത്രീ ശരീരങ്ങളെ വിജയമാഘോഷിക്കാനുള്ള ഒരു വസ്തുവാക്കി മാറ്റിയെന്നും യുഎൻ മനുഷ്യാവകാശ വിഭാഗം മുൻ മേധാവി നവി പിള്ളയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

പലസ്തീനികളായ പുരുഷന്മാർ, ആൺകുട്ടികൾ എന്നിവരെ വിവസ്ത്രയാക്കുകയും അവർക്ക് നേരെ ഇസ്രയേലി സൈന്യം നടത്തിയ ലൈംഗികാതിക്രമങ്ങൾ കുറിച്ചും റിപ്പോർട്ട് എടുത്തുപറയുന്നുണ്ട്

ഒക്ടോബർ ഏഴിലെ ആക്രമണത്തിനിടെ പലസ്തീൻ സായുധ സംഘങ്ങൾ നടത്തിയ കുറ്റകൃത്യങ്ങൾ, ഹമാസിനെതിരായ ആക്രമണത്തിൽ സാധാരണക്കാരുടെ ഇസ്രയേൽ സൈനികർ ചെയ്ത കുറ്റങ്ങൾ എന്നിങ്ങനെ രണ്ട് റിപ്പോർട്ടുകളാണ് യു എൻ സമിതി തയാറാക്കിയത്. സബ്ബത്ത് ആക്രമണത്തിന് ശേഷമുള്ള സംഭവങ്ങളെ കുറിച്ച് യു എൻ തയാറാക്കുന്ന ആഴത്തിലുള്ള ആദ്യത്തെ റിപ്പോർട്ടാണിത്.

ഹമാസിൻ്റെ സൈനിക വിഭാഗവും മറ്റ് ആറ് പലസ്തീൻ സായുധ ഗ്രൂപ്പുകളും കൊലപാതകങ്ങൾ, പീഡനങ്ങൾ, ലൈംഗിക അതിക്രമങ്ങൾ, ആസൂത്രിതമായ തട്ടിക്കൊണ്ടുപോകൽ എന്നിവ ചെയ്തതായി റിപ്പോർട്ട് ആരോപിക്കുന്നു. ഹമാസ് നിരവധി ലൈംഗികാതിക്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും മൃതദേഹങ്ങൾ വികൃതമാക്കുക, ശിരഛേദം നടത്തുക, കത്തിക്കുക എന്നിവയെല്ലാം നടത്തിയതായും റിപ്പോർട്ട് വിവരിക്കുന്നു.

അതേസമയം, ബോധപൂർവമുള്ള കൊലപാതകങ്ങൾ, സാധാരണക്കാർക്കും അവരുടെ സ്വത്തുക്കൾക്കും നേരെയുള്ള ആക്രമണങ്ങൾ, ലൈംഗികാതിക്രമങ്ങൾ, പീഡനങ്ങൾ, മനുഷ്യത്വരഹിതമായ പെരുമാറ്റം, അനധികൃതമായി തടവിലാക്കൽ എന്നിങ്ങനെ നിരവധി കുറ്റങ്ങളാണ് ഇസ്രയേലിന് മേൽ ചുമത്തിയിരിക്കുന്നത്. പലസ്തീനികളായ പുരുഷന്മാർ, ആൺകുട്ടികൾ എന്നിവരെ വിവസ്ത്രക്കുകയും അവർക്ക് നേരെ ഇസ്രയേലി സൈന്യം നടത്തിയ ലൈംഗികാതിക്രമങ്ങളെ കുറിച്ചും റിപ്പോർട്ട് എടുത്തുപറയുന്നുണ്ട്. അതിന്റെ ചിത്രങ്ങൾ സൈന്യം തന്നെ പരസ്യപ്പെടുത്തിയത് അപമാനിക്കാൻ ലക്ഷ്യമിട്ടായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.

'മൃതദേഹങ്ങൾ വികൃതമാക്കി, സ്ത്രീശരീരങ്ങൾ വിജയാഘോഷ  വസ്തുവാക്കി'; ഇസ്രയേലും ഹമാസും യുദ്ധക്കുറ്റങ്ങൾ ചെയ്തെന്ന് യു എന്‍
ഗാസയിൽ വെടിനിർത്തൽ: സമാധാന കരാർ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് യു എൻ പ്രമേയം പാസാക്കി

പലസ്തീനികൾക്ക് ഭക്ഷണം, വെള്ളം, പാർപ്പിടം, മരുന്ന് തുടങ്ങിയ അവശ്യ സാധനങ്ങൾ നൽകുന്നതിൽ ഇസ്രയേൽ പരാജയപ്പെട്ടുവെന്ന് മാത്രമല്ല അവ മറ്റുള്ളവർ വിതരണം ചെയ്യാൻ അനുവദിക്കാത്തത് ഇസ്രയേൽ പട്ടിണിയെ ആയുധമാക്കി മാറ്റിയതിന്റെ തെളിവാണ് റിപ്പോർട്ട് കണ്ടെത്തുന്നു.

'മൃതദേഹങ്ങൾ വികൃതമാക്കി, സ്ത്രീശരീരങ്ങൾ വിജയാഘോഷ  വസ്തുവാക്കി'; ഇസ്രയേലും ഹമാസും യുദ്ധക്കുറ്റങ്ങൾ ചെയ്തെന്ന് യു എന്‍
ദക്ഷിണാഫ്രിക്കയ്ക്കൊപ്പം സ്പെയിനും; ഇസ്രയേലിനെതിരെ അന്താരാഷ്ട്ര കോടതിയിലെ കേസിൽ കക്ഷിചേരും

ഗാസയ്‌ക്കായി അമേരിക്ക മുന്നോട്ടുവച്ച വെടിനിർത്തൽ കരാർ ചർച്ചകൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്ന വേളയിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. വലിയ കുറ്റകൃത്യങ്ങൾ ഇരുവിഭാഗവും നടത്തിയതായി കണ്ടെത്തുന്നുണ്ടെങ്കിലും ശിക്ഷ ചുമത്താനുള്ള അധികാരം സമിതിക്കില്ല. എന്നാൽ ദക്ഷിണാഫ്രിക്കയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിൽ ഇസ്രയേലിനെതിരെ നൽകിയിരിക്കുന്ന കേസിൽ ഈ റിപ്പോർട്ട് ചർച്ചയായേക്കും. 250 ദിവസം പിന്നിട്ട ഇസ്രയേൽ- ഹമാസ് സംഘർഷത്തിൽ ഗാസയിൽ കൊല്ലപ്പെട്ടത് ഏകദേശം 37,202 പേരാണ് കൊല്ലപ്പെട്ടത്. 84,932 പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു.

logo
The Fourth
www.thefourthnews.in