'സഹായവിതരണം തടയുന്നത് ഇസ്രയേൽ അവസാനിപ്പിക്കണം'; ഉത്തരവിറക്കി അന്താരാഷ്ട്ര നീതിന്യായ കോടതി

'സഹായവിതരണം തടയുന്നത് ഇസ്രയേൽ അവസാനിപ്പിക്കണം'; ഉത്തരവിറക്കി അന്താരാഷ്ട്ര നീതിന്യായ കോടതി

സഹായവിതരണം തടയുന്നില്ലെന്ന ഇസ്രയേൽ വാദത്തിന് കനത്ത തിരിച്ചടിയാണ് പുതിയ ഉത്തരവ്

ഗാസൻ ജനത ആസന്നമായ പട്ടിണി നേരിടുന്ന സാഹചര്യത്തിൽ ഭക്ഷ്യസഹായവിതരണം തടസപ്പെടുത്തരുതെന്ന് ഇസ്രയേലിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി. സഹായവിതരണം തടയുന്നില്ലെന്ന ഇസ്രയേൽ വാദത്തിന് കനത്ത തിരിച്ചടിയാണ് പുതിയ ഉത്തരവ്. ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തുന്നുവെന്ന ദക്ഷിണാഫ്രിക്കയുടെ പരാതി പരിഗണിക്കുന്ന അന്താരാഷ്ട്ര കോടതി ജഡ്ജിമാരുടെ പാനലാണ് ഈ വിധിപ്രസ്താവവും നടത്തിയത്.

ഏകകണ്ഠമായായിരുന്നു ജഡ്ജിമാർ വിധി പുറപ്പെടുവിച്ചത്. ഗാസയിലെ ജനങ്ങൾ മോശമായ ജീവിത സാഹചര്യങ്ങൾ അഭിമുഖീകരിക്കുകയാണെന്നും പട്ടിണി പടരുകയാണെന്നും അവർ പറഞ്ഞു. പട്ടിണിയുടെ അപകടസാധ്യതയല്ല ക്ഷാമത്തിന്റെ പിടിയിലേക്ക് അമരുകയാണ് ഗാസയെന്നും കോടതി നിരീക്ഷിച്ചു. അടിയന്തര അടിസ്ഥാന സേവനങ്ങളും മാനുഷിക സഹായവും ഉൾപ്പെടെ എല്ലാ നടപടികളും ഐക്യരാഷ്ട്രസഭയുമായി പൂർണ സഹകരണത്തോടെ, കാലതാമസമില്ലാതെ, ഉറപ്പാക്കാൻ ഫലപ്രദമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് കോടതി ഇസ്രയേലിനോട് ആവശ്യപ്പെട്ടു.

'സഹായവിതരണം തടയുന്നത് ഇസ്രയേൽ അവസാനിപ്പിക്കണം'; ഉത്തരവിറക്കി അന്താരാഷ്ട്ര നീതിന്യായ കോടതി
ഹൃദയം മുതല്‍ മസ്തിഷ്കം വരെ തളർത്തുന്നു, മൂന്നാഴ്ചയ്ക്കുള്ളില്‍ മരണം; ഗാസയില്‍ 'പട്ടിണി' ആയുധമാക്കുന്ന ഇസ്രയേല്‍

വംശഹത്യ കുറ്റകൃത്യം തടയുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള കൺവെൻഷൻ പ്രകാരം, ഗാസയിലെ ജനങ്ങളുടെ ഏതെങ്കിലും അവകാശങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ സൈന്യം നടത്തുന്നില്ലെന്ന് ഉറപ്പാക്കാനും ഐസിജെ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. അതേസമയം വംശഹത്യ നടത്തുന്നതായി ഇസ്രയേൽ ഇതുവരെയും അംഗീകരിച്ചിട്ടില്ല. പ്രതിരോധം മാത്രമാണ് നടത്തുന്നത് എന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. അതേസമയം ഹമാസ് ബന്ദികളാക്കിയവരുടെ അടിയന്തര മോചനവും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഗാസയിലെ 23 ദശലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള സഹായം ഇസ്രയേൽ തടസ്സപ്പെടുത്തുന്നുവെന്ന് യുഎൻ, അമേരിക്ക തുടങ്ങി മറ്റ് അന്താരാഷ്ട്ര എൻജിഒകളും ആരോപിക്കുന്നുണ്ട്. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിനോട് ഇതുവരെയും ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. അന്താരാഷ്‌ട്ര നിയമമനുസരിച്ച്, പട്ടിണിയെ യുദ്ധായുധമായി ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.

'സഹായവിതരണം തടയുന്നത് ഇസ്രയേൽ അവസാനിപ്പിക്കണം'; ഉത്തരവിറക്കി അന്താരാഷ്ട്ര നീതിന്യായ കോടതി
'സങ്കൽപ്പിക്കാന്‍ കഴിയാത്തത്ര പ്രതിസന്ധി'; ഗാസയിലെ ആരോഗ്യസംവിധാനം പൂര്‍ണമായും തകർച്ചയുടെ വക്കിലെന്ന് മുന്നറിയിപ്പ്

കൂടാതെ അധിനിവേശ സേനയാണെങ്കിൽ പോലും അവർ നിയന്ത്രിക്കുന്ന പ്രദേശങ്ങളിലുള്ളവർക്ക് ജീവൻ നിലനിർത്താൻ ആവശ്യമായ സഹായവിതരണം ഉറപ്പാക്കാൻ നിയമപരമായി ബാധ്യസ്ഥരാണ്. വടക്കൻ ഗാസയിൽ ക്ഷാമത്തിന് പുറമെ ആരോഗ്യസംവിധാനവും നിലവിൽ തകർച്ചയുടെ വക്കിലാണ്. യാഥാർത്ഥ്യമാകുന്നതിന് മുമ്പായി" എന്നും തുടരുന്ന ശത്രുതകളും "പ്രവേശന പരിമിതികളും" കാരണം ആരോഗ്യ സംവിധാനം തകരുകയാണെന്നും യുഎൻ ബുധനാഴ്ച പറഞ്ഞു.

ഗാസയിലെ പ്രധാന ആശുപത്രികളിൽ വ്യാഴാഴ്ച കനത്ത വെടിവയ്പ്പായിരുന്നു ഉണ്ടായത്. ഗാസയിലെ ഏറ്റവും വലിയ ആശുപത്രി അൽഷിഫ കോംപ്ലക്സിലാണ് ഏറ്റവും വലിയ ആക്രമണം നടന്നത്. തെക്കൻ നഗരമായ ഖാൻ യൂനിസിലെ നാസർ ആശുപത്രിക്ക് ചുറ്റും ഇസ്രയേലി ടാങ്കുകളും കവചിത വാഹനങ്ങളും നിലയുറപ്പിച്ചതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആയിരക്കണക്കിന് ആളുകൾ അകത്ത് കുടുങ്ങിക്കിടക്കുന്നതായി റെഡ് ക്രസൻ്റ് അറിയിച്ചു.

logo
The Fourth
www.thefourthnews.in