സംഘർഷം ആരംഭിച്ചിട്ട് ഒരു മാസം, ഗാസ കുട്ടികളുടെ ശവപ്പറമ്പായെന്ന് യുഎൻ സെക്രട്ടറി ജനറൽ

സംഘർഷം ആരംഭിച്ചിട്ട് ഒരു മാസം, ഗാസ കുട്ടികളുടെ ശവപ്പറമ്പായെന്ന് യുഎൻ സെക്രട്ടറി ജനറൽ

ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് ഗാസയിൽ 35 ലധികം ആശുപത്രികൾക്കാണ് പ്രവർത്തനം നിർത്തേണ്ടിവന്നത്

ഗാസ കുട്ടികളുടെ ശവപ്പറമ്പായിരിക്കുകയാണെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ്. മേഖലയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. സംഘര്‍ഷം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും ഇസ്രയേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദവും യുഎന്‍ നിര്‍ദ്ദേശങ്ങളും അവഗണിച്ച് ആക്രമണം തുടരുകയാണ്. ഇതിനകം പതിനായിരത്തിലധികം ആളുകളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇസ്രേയേല്‍ സൈന്യം ഏത് സമയത്തും കര മാര്‍ഗവും ഗാസയില്‍ ആക്രമണം ശക്തമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം എബിസി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഗാസയ്ക്ക് നേരെയുള്ള ആക്രമണത്തില്‍ തന്ത്രപരമായ ഇടവേള നല്‍കുന്നത് ആലോചനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസയിലേക്ക് അവശ്യ സാധനങ്ങളെത്തിക്കുന്നതിനോ ബന്ദികളെ പുറത്തുകടക്കാനോ സൗകര്യങ്ങളൊരുക്കുന്നതിനാണിതെന്നും അദ്ദേഹം പറയുന്നു.

സംഘർഷം ആരംഭിച്ചിട്ട് ഒരു മാസം, ഗാസ കുട്ടികളുടെ ശവപ്പറമ്പായെന്ന് യുഎൻ സെക്രട്ടറി ജനറൽ
ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ മരണം പതിനായിരം കടന്നു; നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ച് ദക്ഷിണാഫ്രിക്കയും

''നേരത്തെ ചെയ്തത് പോലെ ഇവിടെ ഒരു മണിക്കൂര്‍, അവിടെ ഒരു മണിക്കൂര്‍ എന്നിങ്ങനെ തന്ത്രപരമായ ഇടവേള നല്‍കുന്നതായിരിക്കും. എന്നാല്‍ പൊതുവായ വെടിനിര്‍ത്തലുണ്ടാകില്ല,'' നെതന്യാഹു പറഞ്ഞു. യുദ്ധാനാന്തരം അനിശ്ചിത കാലത്തേക്ക് പലസ്തീന്‍ എന്‍ക്ലേവിന്റെ സുരക്ഷാ ഉത്തരവാദിത്തം ഇസ്രയേലിനായിരിക്കുമെന്നും ആ ഉത്തരവാദിത്തം ഇല്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് തങ്ങള്‍ കണ്ടെന്നും നെതന്യാഹു കൂട്ടിച്ചര്‍ത്തു. ഇസ്രയേലിന്റെ സഖ്യകക്ഷിയായ അമേരിക്കയുടെ തന്നെ ആശയമായ സംഘര്‍ഷത്തിലെ മാനുഷികപരമായ ഇടവേളകളെക്കുറിച്ചുള്ള സാഹചര്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് വെടനിര്‍ത്തല്‍ ഇസ്രേയലിന്റെ യുദ്ധശ്രമങ്ങളെ തടസപ്പെടുത്തുമെന്ന് അദ്ദേഹം മറുപടി നല്‍കി.

ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ഗാസയിലെ ആശുപത്രി
ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ഗാസയിലെ ആശുപത്രി

ഇസ്രയേല്‍ ആക്രമണത്തില്‍ ഇതിനകം 4100 കുട്ടികളാണ് കൊല്ലപ്പെട്ടത്. 'നൂറു കണക്കിന് കുട്ടികളാണ് ദിവസവും കൊല്ലപ്പെടുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ട സംഘര്‍ഷമാണിത്. ഐക്യരാഷ്ട്ര സഭയുടെ ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതും ഈ സംഘര്‍ഷത്തില്‍ തന്നെ. മാനുഷിക ദുരന്തമാണ് ഇവിടെ സംഭവിക്കുന്നത്. വെടിനിര്‍ത്തല്‍ അനിവാര്യമാണ് ഗുട്ടെറസ് പറഞ്ഞു. അന്തരാഷ്ട്രസമൂഹത്തിനും സംഘര്‍ഷത്തില്‍ ഭാഗമായവര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ ആശുപത്രികളെയും അഭയാര്‍ത്ഥി ക്യാമ്പുകളെയും ദേവാലയങ്ങളെയും ലക്ഷ്യം വെയ്ക്കുകയാണെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ഇത് ഇസ്രായേലിനെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു.

നാട്ടുകാരെ രക്ഷാകവചമായി ഉപയോഗിക്കുന്ന ഹമാസിന്റെ നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു. വിവേചന രഹിതമായാണ് ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം പരുക്കേറ്റവരെ നേരിടാന്‍ ആശുപത്രികള്‍ക്ക് സാധിക്കുന്നില്ലെന്ന് അന്താരാഷ്ട്ര സംഘടനകളും അറിയിച്ചിട്ടുണ്ട്. ഭക്ഷണവും ശുദ്ധജലവും തീര്‍ന്നുകൊണ്ടിരിക്കുകയാണെന്ന ആശങ്കയും അവര്‍ പങ്കുവയ്ക്കുന്നു. അടിയന്തിരമായ മാനുഷിക വെടിനിര്‍ത്തലാണ് തങ്ങള്‍ക്ക് ആവശ്യമെന്നും 30 ദിവസമായ യുദ്ധം അവസാനിപ്പിക്കണമെന്നും ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക്, ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അധനം ഗിബ്രയാസസ്,ഐക്യരാഷ്ട്ര സഭയുടെ സഹായ മേധാവി മാര്‍ട്ടിന്‍ ഗ്രിഫിത്‌സ് തുടങ്ങിയ ഐക്യരാഷ്ട്ര സഭയുടെ വിവിധ സംഘടനാ മേധാവികള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സംഘർഷം ആരംഭിച്ചിട്ട് ഒരു മാസം, ഗാസ കുട്ടികളുടെ ശവപ്പറമ്പായെന്ന് യുഎൻ സെക്രട്ടറി ജനറൽ
'ആരുടേയും കൈകൾ ശുദ്ധമല്ല, സംഘർഷത്തിന്റെ മുഴുവൻ സത്യവും അംഗീകരിക്കേണ്ടതുണ്ട്' : ബരാക് ഒബാമ
'കടലോളം ആവശ്യമുള്ളപ്പോള്‍ തുള്ളികളായാണ് അവ ലഭിക്കുന്നത്' പലസ്തീന് സഹായം മതിയാവുന്നില്ലെന്ന് സൂചിപ്പിക്കാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു
യു എൻ സെക്രട്ടറി ജനറൽ ഗുട്ടറെസ്

കഴിഞ്ഞ മാസം ഏഴാം തീയതിയാണ് ഹമാസ് തെക്കെ ഇസ്രയേലിലേക്ക് അപ്രതീക്ഷിതമായി ആക്രമണം നടത്തിയത്. 1400 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ഇസ്രായേല്‍ അധിനിവേശവും ആക്രമണവുമാണ് തിരിച്ചടി നല്‍കാന്‍ കാരണമെന്നാണ് ഇവര്‍ നല്‍കുന്ന വിശദീകരണം. ഇതിനുശേഷം ഇസ്രായേല്‍ വ്യോമാക്രണം ശക്തമാക്കുകയായിരുന്നു. ആശുപ്രത്രികള്‍ക്കുനേരെ പോലും ആക്രണമുണ്ടായി. വൈദ്യുതിയും ഇന്റര്‍നെറ്റും വിച്ഛേദിച്ചു. ആക്രമണത്തില്‍ വീടുകളും അഭയാര്‍ത്ഥി ക്യാമ്പുകളും തകര്‍ന്ന 15 ലക്ഷത്തോളം പേരാണ് ഇപ്പോള്‍ ഗാസയില്‍ ഉള്ളത്. ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ഗാസയിലെ 35 ആശുപത്രികള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നു. കാല്‍ ലക്ഷത്തോളം ആളുകള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

'കടലോളം ആവശ്യമുള്ളപ്പോള്‍ തുള്ളികളായാണ് അവ ലഭിക്കുന്നത്' പലസ്തീന് സഹായം മതിയാവുന്നില്ലെന്ന് സൂചിപ്പിക്കാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു. ഗാസയിലേക്കുള്ള പല വാതായനങ്ങളും ഇസ്രയേല്‍ അടച്ചതാണ് സഹായം അവിടേക്ക് എത്താന്‍ വൈകുന്നതിനുള്ള കാരണം.

കഴിഞ്ഞ ദിവസവും ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതി യോഗവും ചേര്‍ന്നിരുന്നു. വിഷയത്തില്‍ ഒരു നടപടിയെടുക്കാന്‍ രണ്ടാഴ്ചക്കിടെ നടത്തിയ നാല് യോഗങ്ങളും പരാജയപ്പെട്ട 15 അംഗ സമിതി ഇപ്പോഴും ഒരു പ്രമേയം പാസാക്കാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ്. യുദ്ധാനന്തരം ഗാസയിലെന്ത് സംഭവിക്കുമെന്ന ചര്‍ച്ചകള്‍ ഐക്യരാഷ്ട്ര സഭയില്‍ ഉയര്‍ന്നുവന്നുവോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അതേക്കുറിച്ച് ആശങ്കയുണ്ടെന്നും എന്നാല്‍ തങ്ങളിപ്പോള്‍ ആ ഘട്ടത്തിലല്ലെന്നും ഐക്യരാഷ്ട്ര സഭയുടെ ഡെപ്യൂട്ടി അമേരിക്കന്‍ അംബാസഡര്‍ റോബര്‍ട്ട് വൂഡ് പ്രതികരിച്ചു.

ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് യുഎസ് പ്രസിഡൻ്റ്   ബൈഡൻ
ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച് യുഎസ് പ്രസിഡൻ്റ് ബൈഡൻ

ഗാസയിലേക്ക് മാനുഷികസഹായം നല്‍കുന്നതിന് അമേരിക്കയും താല്‍ക്കാലിക വെടിനിർത്തലിന് ശ്രമിക്കുന്നുണ്ട്. ഇസ്രയേലിനുള്ള പിന്തുണ ആവര്‍ത്തിച്ചു കൊണ്ടുതന്നെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തിങ്കളാഴ്ച നെതന്യാഹുവുമായി താല്‍ക്കാലിക വെടിനിർത്തലിനെക്കുറിച്ചും സാധ്യമായ ബന്ദികളെ മോചിപ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു.

അതേസമയം ഇസ്രയേലിന് വേണ്ടി 320 ദശലക്ഷം ഡോളറിന്റെ പ്രിസിഷന്‍ ബോംബുകള്‍ കൈമാറാനായി അമേരിക്കന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നതായും ജോ ബൈഡന്റെ അഡ്മിനിസ്‌ട്രേഷനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഒരു മാസമായി തുടരുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 4104 കുട്ടികളടക്കം 10,022 പലസ്തീനികള്‍ കൊല്ലപ്പെട്ടന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1400 പേര്‍ ഇസ്രയേലിലും കൊല്ലപ്പെട്ടു.

logo
The Fourth
www.thefourthnews.in