സിറിയയിലും ഇറാഖിലും ആക്രമണം കടുപ്പിക്കാന്‍ യുഎസ്; ലക്ഷ്യം ഇറാന്‍ കേന്ദ്രങ്ങള്‍

സിറിയയിലും ഇറാഖിലും ആക്രമണം കടുപ്പിക്കാന്‍ യുഎസ്; ലക്ഷ്യം ഇറാന്‍ കേന്ദ്രങ്ങള്‍

ജോര്‍ദാനില്‍ സിറിയന്‍ അതിര്‍ത്തിക്ക് സമീപം നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും 41പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് തീരുമാനം

സിറിയയിലും ഇറാഖിലും ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരേ നടത്തിവരുന്ന ആക്രമണങ്ങള്‍ വര്‍ധിപ്പിക്കാന്‍ യുഎസ് തീരുമാനം. സൈനിക നീക്കത്തിനുള്ള പദ്ധതി അമേരിക്ക അംഗീകരിച്ചു. ജോര്‍ദാനില്‍ സിറിയന്‍ അതിര്‍ത്തിക്കു സമീപം നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നു അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും 41പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് തീരുമാനം.

ഇറാന്‍ റെവലൂഷണറി ഗാര്‍ഡിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് റസിസ്റ്റന്‍സ് ഇന്‍ ഇറാഖ് ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്നാണ് അമേരിക്ക ആരോപിക്കുന്നത്. ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണ്‍ നിര്‍മിച്ചത് ഇറാനിലാണെന്നും അമേരിക്കന്‍ സൈന്യം ആരോപിക്കുന്നു. എന്നാല്‍, അമേരിക്കന്‍ ആരോപണം ഇറാന്‍ നിഷേധിച്ചിട്ടുണ്ട്.

ഇറാന്‍ മണ്ണില്‍ പ്രത്യാക്രമണം നടത്തണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പ്രസിഡന്റ് ജോ ബൈഡന് സമ്മര്‍ദമുണ്ട്. എന്നാല്‍, ഇറാഖിലും സിറിയയിലും നടത്തുന്ന ആക്രമണങ്ങള്‍ ശക്തിപ്പെടുത്തിയാല്‍ മതിയെന്നാണ് തീരുമാനം. ഇറാനുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഈ സാഹചര്യത്തില്‍ ദോഷം ചെയ്യുമെന്നും അമേരിക്ക വിലയിരുത്തുന്നു.

സിറിയയിലും ഇറാഖിലും ആക്രമണം കടുപ്പിക്കാന്‍ യുഎസ്; ലക്ഷ്യം ഇറാന്‍ കേന്ദ്രങ്ങള്‍
ഇന്ത്യയുമായുളള ഡ്രോൺ കരാർ റദ്ദാക്കിയിട്ടില്ല; വാർത്തകൾ തള്ളി അമേരിക്ക,കരാറിന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് അംഗീകരം

അമേരിക്കന്‍ സൈനികര്‍ക്ക് നേരേയുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും തിരിച്ചടി നല്‍കുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ''ഗാസ മുനമ്പില്‍ ഹമാസിനെതിരെ ഇസ്രയേല്‍ നടത്തുന്ന യുദ്ധവും ചെങ്കടലിലെ വാണിജ്യ കപ്പലുകള്‍ക്ക് നേരെ യെമനിലെ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണങ്ങളും മേഖലയെ സംഘര്‍ഷത്തിലാക്കിയിട്ടുണ്ട്. വ്യാപകമായ സംഘര്‍ഷം ഒഴിവാക്കാന്‍ ഞങ്ങള്‍ ഇനിയും പരിശ്രമിക്കും. എന്നാല്‍ ഞങ്ങളുടെ താല്‍പര്യങ്ങളെയും ജനങ്ങളെയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിക്കും'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രയേലിന്റെ ഗാസ അധിനിവേശത്തിന് പിന്നാലെ, ഇറാന്‍ പിന്തുണയുള്ള സായുധ ഗ്രൂപ്പുകള്‍ ചെങ്കടലില്‍ അമേരിക്കയുടേയും ഇസ്രയേലിന്റേയും കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നത് പതിവാണ്. ഇതിന് മറുപടിയായി സിറിയയിലും ഇറാഖിലും അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സിറിയയിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ ഇറാന്‍ തിരികെ വിളിച്ചതായി റിപ്പോര്‍ട്ടുണ്ട്.

logo
The Fourth
www.thefourthnews.in