യുക്രെയ്നും ഇസ്രയേലിനും വിദേശ സഹായ പാക്കേജ്; ബില്‍ പാസാക്കി യുഎസ് സെനറ്റ്

യുക്രെയ്നും ഇസ്രയേലിനും വിദേശ സഹായ പാക്കേജ്; ബില്‍ പാസാക്കി യുഎസ് സെനറ്റ്

റിപ്പബ്ലിക്കന്മാരിൽ നിന്ന് കടുത്ത എതിർപ്പുള്ളതിനാൽ ബിൽ നിയമമാകാനുള്ള സാധ്യത വളരെ കുറവാണ്

നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ യുക്രെയ്ൻ, ഇസ്രയേൽ, തായ്‌വാൻ എന്നീ രാജ്യങ്ങള്‍ക്കുള്ള വിദേശ സഹായ പാക്കേജ് പാസാക്കി യുഎസ് സെനറ്റ്. 95.34 ബില്യൺ ഡോളറിൻ്റെ സഹായ ബിൽ ആണ് സെനറ്റ് പാസാക്കിയത്. ഭൂരിഭാഗം ഡെമോക്രറ്റുകളും ഇരുപത്തിരണ്ട് റിപ്പബ്ലിക്കന്‍ പ്രതിനിധികളും ബില്ലിനെ പിന്തുണച്ചു. സെനറ്റ് പാസാക്കിയ ബില്‍ ജനപ്രതിനിധി സഭയുടെ പരിഗണനയ്ക്ക് അയച്ചിട്ടുണ്ട്. അവിടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷമെന്നതിനാല്‍ ബില്‍ നിയമമാകാനുള്ള സാധ്യത വിരളമാണ്.

വിദേശ സഹായ പാക്കേജിൽ ഇസ്രായേലിനുള്ള സുരക്ഷാ സഹായത്തിനും ഗാസ, വെസ്റ്റ് ബാങ്ക്, യുക്രെയ്ൻ എന്നിവിടങ്ങളിലെ സാധാരണക്കാർക്ക് മാനുഷിക സഹായം, കീവിനുള്ള പിന്തുണ എന്നിവ ബില്ലിൽ അടങ്ങിയിരിക്കുന്നു.

യുക്രെയ്നും ഇസ്രയേലിനും വിദേശ സഹായ പാക്കേജ്; ബില്‍ പാസാക്കി യുഎസ് സെനറ്റ്
പ്രണയിക്കാൻ മനുഷ്യൻ വേണ്ട; ചൈനീസ് യുവതികൾക്ക് പ്രിയം ചാറ്റ് ബോട്ടുകളോട്

മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സ്വാധീനത്തിൽ റിപ്പബ്ലിക്കൻമാർ കടുത്ത നിലപാടുകൾ സ്വീകരിച്ചതോടെയാണ് ബിൽ മാസങ്ങളോളം വൈകിയത്. പാർട്ടിയിൽ നിന്നുള്ള മിത വാദികളുടെ സഹായത്തോടെയാണ് ഇപ്പോൾ ബിൽ സെനറ്റിൽ പാസാക്കിയത്. റഷ്യയുടെ അധിനിവേശത്തിനെതിരെ പോരാടി കൊണ്ടിരിക്കുന്ന യുക്രെയ്‌ന്റെ മുന്നോട്ടുള്ള യാത്രക്ക് വളരെ നിർണായകമായ ധനസഹായം ആണിത്. എന്നാൽ യുക്രെയ്ന് അനുവദിച്ച 60 ബില്യൺ ഡോളർ അതിർത്തി സുരക്ഷ പോലുള്ള ആഭ്യന്തര പ്രശ്‌നങ്ങൾക്ക് ചെലവഴിക്കണമെന്നാണ് റിപ്പബ്ലിക്കന്മാരുടെ ആവശ്യം.

യുക്രെയ്നും ഇസ്രയേലിനും വിദേശ സഹായ പാക്കേജ്; ബില്‍ പാസാക്കി യുഎസ് സെനറ്റ്
റഫാ ആക്രമണം നിർത്താൻ ഇസ്രയേലിനോട് ബൈഡൻ; നെതന്യാഹുവിനെതിരെ കൂടുതൽ ആഗോള നേതാക്കൾ

എന്നാൽ യുക്രെയ്നെ ഉപേക്ഷിക്കുന്നത് റഷ്യക്ക് കൂടുതൽ കരുത്ത് നൽകുമെന്നും ആഗോള ജനാധിപത്യത്തിൻ്റെ വിപുലമായ മുന്നേറ്റത്തിന് തിരിച്ചടിയാകുമെന്നുമാണ് ബില്ലിനെ അനുകൂലിക്കുന്നവർ പറഞ്ഞു. യുഎസ് സ്പീക്കർ മൈക്ക് ജോൺസൺ ബില്ലിനെ അപലപിച്ചിട്ടുണ്ട്. ബിൽ നിയമമാവാൻ ഇനിയും ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാമെന്ന് എന്ന് മൈക്ക് ജോൺസൺ വ്യക്തമാക്കി.

യുക്രെയ്നും ഇസ്രയേലിനും വിദേശ സഹായ പാക്കേജ്; ബില്‍ പാസാക്കി യുഎസ് സെനറ്റ്
'വോട്ടിന് ഒരു വൃക്ക'; ഇന്തോനേഷ്യൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം കണ്ടെത്താനാകാതെ വലഞ്ഞ് സ്ഥാനാർഥികൾ

അതേസമയം ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത സെനറ്റർമാരെ ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷുമർ അഭിനന്ദിച്ചു. “ നമ്മുടെ ദേശീയ സുരക്ഷയെയും സഖ്യകക്ഷികളുടെ സുരക്ഷക്കൊപ്പം പാശ്ചാത്യ ജനാധിപത്യത്തിൻ്റെ സുരക്ഷയെയും വളരെയധികം ബാധിക്കുന്ന ഒരു ബിൽ സെനറ്റ് പാസാക്കിയിട്ട് തീർച്ചയായും വർഷങ്ങളായി, ഒരുപക്ഷേ പതിറ്റാണ്ടുകളായി,” അദ്ദേഹം പറഞ്ഞു.യുക്രേനിയൻ പ്രസിഡൻ്റ് വ്ളോഡിമർ സെലെൻസ്കിയും നിയമം പാസാക്കിയതിനെ പ്രശംസിച്ചു.

logo
The Fourth
www.thefourthnews.in