യുഎസ് അനുകൂല നിലപാടുള്ള ഷഹബാസ് ഷെരീഫ് പാകിസ്താൻ പ്രധാനമന്ത്രിയാകുമ്പോൾ

യുഎസ് അനുകൂല നിലപാടുള്ള ഷഹബാസ് ഷെരീഫ് പാകിസ്താൻ പ്രധാനമന്ത്രിയാകുമ്പോൾ

ഞങ്ങൾക്ക് രാജ്യത്തെ ജനങ്ങൾക്ക് ഭക്ഷണമെത്തിക്കണം, കുട്ടികൾക്ക് വിദ്യാഭ്യാസം നൽകണം, ഞങ്ങൾക്കാരെങ്കിലുമായി തർക്കിക്കാനാകില്ല. ഷഹബാസ് ഷെരീഫ് പറയുന്നു

പാകിസ്താന്റെ നിയുകത പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആരാണ്? പാകിസ്താന്റെ രാഷ്ട്രീയ അന്തരീക്ഷം ഈ തിരഞ്ഞെടുപ്പോടെ എങ്ങനെ മാറും? ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തുന്നത് 336 അംഗങ്ങളുള്ള സഭയിൽ 201 അംഗങ്ങളുടെ പിന്തുണയോടെയാണ്. പാകിസ്താൻ മുസ്ലിം ലീഗ് നവാസിന്റെയും പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെയും സഖ്യസർക്കാരിനെ നയിക്കാനാണ് ഇപ്പോൾ ഷഹബാസ് ഷെരീഫ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 8 ന് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾതന്നെ താൻ പ്രധാനമന്ത്രി സ്ഥാനത്തേക്കില്ല എന്ന് നവാസ് ഷെരീഫ് അറിയിച്ചിരുന്നു.

യുഎസ് അനുകൂല നിലപാടുള്ള ഷഹബാസ് ഷെരീഫ് പാകിസ്താൻ പ്രധാനമന്ത്രിയാകുമ്പോൾ
പാകിസ്താനിൽ ഷഹബാസ് ഷെരീഫ് വീണ്ടും പ്രധാനമന്ത്രി

ജയിലിലടയ്ക്കപ്പെട്ട ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്‌രീക്-ഇ-ഇൻസാഫിന്റെ നേതാവ് ഒമർ അയൂബ് ഖാനാണ് ഷഹബാസിന്റെ ഇപ്പോഴത്തെ എതിരാളി. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഒമർ അയൂബ് ഖാന് ലഭിച്ചത് 92 വോട്ടുകൾ മാത്രമാണ്.

1999ൽ പട്ടാള ഭരണം വന്ന സമയത്ത് നവാസ് ഷെരീഫിനും ഷഹബാസ് ഷെരീഫിനും സൗദി അറേബ്യയിൽ ഒളിവിൽ താമസിക്കേണ്ടി വന്നിരുന്നു. പിന്നീട് 2007ൽ പാകിസ്താനിലേക്ക് തിരിച്ചു വന്ന ഷഹബാസ്, തന്റെ സഹോദരൻ നവാസ് ഷെരിഫ് അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ട് എന്ന വിവരം 2017-ല്‍ പനാമ രേഖകളുടെ അടിസ്ഥാനത്തിൽ പുറത്തു വന്നതിനുപിന്നാലെ അധ്യക്ഷസ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതോടെയാണ് പാകിസ്താന്‍ മുസ്ലിം ലീഗ് നവാസിന്റെ അധ്യക്ഷസ്ഥാനത്തേക്കു വരുന്നത്.

ചൈനയുടെ പഴയ സുഹൃത്ത്

ഷഹബാസ് ഷെരീഫ് നേരത്തെ തന്നെ തന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് പേരുകേട്ട വ്യകതിയാണ്. പാകിസ്താന്റെ പ്രതിരോധ മേഖലയും, വിദേശകാര്യവും കൈകാര്യം ചെയ്യുന്ന പട്ടാളവുമായി ഷഹബാസിന് വളരെ നല്ല ബന്ധവുമാണ്

പാകിസ്താന്റെ പഞ്ചാബ് പ്രവിശ്യയിൽ മുഖ്യമന്ത്രിയായിരുന്ന ഷഹബാസ് ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി അതിർത്തി മേഖലയിൽ നടത്തിയ വികസന പ്രവർത്തനങ്ങളിൽ ചൈനീസ് നേതാക്കളുൾപ്പെടെ സന്തുഷ്ടരായിരുന്നു. പദ്ധതികൾ പൂർത്തിയാക്കുന്നതിലുള്ള ഷഹബാസിന്റെ വേഗത ചൈനീസ് നേതാക്കളെ പോലും അമ്പരപ്പിച്ചിരുന്നു.

യുഎസ് അനുകൂല നിലപാടുള്ള ഷഹബാസ് ഷെരീഫ് പാകിസ്താൻ പ്രധാനമന്ത്രിയാകുമ്പോൾ
ഇമ്രാന്‍ പക്ഷത്തിന് സർക്കാർ രൂപീകരണം ഏറെക്കുറെ അസാധ്യം; കാരണമെന്ത്?

യുഎസ് അനുകൂല നിലപാട്

യുഎസ് വിരുദ്ധ നിലാപാടെടുത്ത ഇമ്രാൻ ഖാനിൽ നിന്നും വ്യത്യസ്തമായി യുഎസുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന നിലപാടാണ് ഷഹബാസ് ഷരീഫിന്. പാകിസ്താൻ അമേരിക്കയെ അനുകൂലിക്കേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യം ഒരഭിമുഖത്തിൽ ചോദിച്ചപ്പോൾ, 'ഭിക്ഷ ചോദിക്കുന്നവർക്ക് തിരഞ്ഞെടുക്കാനാകില്ല, അത് മനസിലാക്കൂ' എന്നായിരുന്നു ഷഹബാസിന്റെ മറുപടി. 'ഞങ്ങൾക്ക് രാജ്യത്തെ ജനങ്ങൾക്ക് ഭക്ഷണമെത്തിക്കണം. കുട്ടികൾക്ക് വിദ്യാഭ്യാസം നൽകണം. ഞങ്ങൾക്കാരെങ്കിലുമായി തർക്കിക്കാനാകില്ല. ആർക്കെങ്കിലുമെതിരെ മുദ്രാവാക്യം വിളിക്കാനുമാകില്ല'. അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in