പ്രധാനമന്ത്രിയുടെ സന്ദർശനം: വൈദഗ്ധ്യമുള്ള ഇന്ത്യൻ തൊഴിലാളികൾക്ക് എച്ച്-1ബി വിസ അനുവദിക്കാൻ  അമേരിക്ക

പ്രധാനമന്ത്രിയുടെ സന്ദർശനം: വൈദഗ്ധ്യമുള്ള ഇന്ത്യൻ തൊഴിലാളികൾക്ക് എച്ച്-1ബി വിസ അനുവദിക്കാൻ അമേരിക്ക

തുടക്കത്തില്‍ പൈലറ്റ് പ്രോജക്ട് ആയിട്ടായിരിക്കും പദ്ധതി നടപ്പാക്കുക

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ, ഇന്ത്യക്കാർക്ക് രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനുമുള്ള സൗകര്യമൊരുക്കാൻ ജോ ബൈഡൻ ഭരണകൂടം ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. വിദഗ്ധരായ തൊഴിലാളികൾക്ക് രാജ്യത്ത് പ്രവേശിക്കാനും തുടരാനും ഈ തീരുമാനം സഹായിക്കും. കൂടാതെ എച്ച്-1 ബി വിസയിലുള്ള കുറച്ച് ഇന്ത്യക്കാർക്കും മറ്റ് വിദേശ തൊഴിലാളികൾക്കും വിദേശത്തേക്ക് പോകാതെ തന്നെ അമേരിക്കൻ വിസകൾ പുതുക്കാനാകും.

തുടക്കത്തില്‍ പൈലറ്റ് പ്രോജക്ട് ആയിട്ടായിരിക്കും പദ്ധതി നടപ്പാക്കുക. അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഇത് വിപുലീകരിക്കും. അതേസമയം,  ഏതൊക്കെ വിസകളാണ് യോഗ്യത നേടുന്നതെന്നോ പൈലറ്റ് വിക്ഷേപണത്തിന്റെ സമയത്തെക്കുറിച്ചോ ഉള്ള ചോദ്യങ്ങളിൽ പ്രതികരിക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് തയ്യാറായില്ല.

പ്രധാനമന്ത്രിയുടെ സന്ദർശനം: വൈദഗ്ധ്യമുള്ള ഇന്ത്യൻ തൊഴിലാളികൾക്ക് എച്ച്-1ബി വിസ അനുവദിക്കാൻ  അമേരിക്ക
പ്രധാനമന്ത്രി വാഷിങ്ടണ്‍ ഡിസിയില്‍; ബൈഡനൊപ്പം അത്താഴ വിരുന്ന്, യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യും

സർക്കാർ കണക്കുകൾ പ്രകാരം, ഇന്ത്യൻ പൗരന്മാരാണ് അമേരിക്കയിലെ എച്ച്-1ബി പ്രോഗ്രാമിന്റെ ഏറ്റവും സജീവമായ ഉപയോക്താക്കൾ. 2022 സാമ്പത്തിക വര്‍ഷത്തില്‍ 4,42,000 എച്ച്-1 ബി തൊഴിലാളികള്‍ 73 ശതമാനവും ഇന്ത്യക്കാരായിരുന്നു. ഓരോ വര്‍ഷവും, വിദഗ്ധ തൊഴിലാളികളെ ആവശ്യപ്പെടുന്ന കമ്പനികള്‍ക്കായി 65,000 എച്ച്-1 ബി വിസകളാണ് അമേരിക്കൻ ഗവണ്‍മെന്റ് നല്‍കുന്നത്. കൂടാതെ ഉന്നത ബിരുദമുള്ള തൊഴിലാളികള്‍ക്ക് 20,000 വിസ അധികമായും അനുവദിക്കാറുണ്ട്. മൂന്ന് മാസം കാലാവധിയുള്ള ഈ വിസകള്‍ പിന്നീട് പുതുക്കുകയും ചെയ്യാം.

ഇന്‍ഫോസിസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ആമസോണ്‍, ആല്‍ഫബെറ്റ്, മെറ്റാ എന്നിവയാണ് സമീപ കാലത്തായി ഏറ്റവും കൂടുതല്‍ എച്ച്-1 ബി വിസ പ്രയോജനപ്പെടുത്തിയതെന്നാണ് അമേരിക്കൻ സര്‍ക്കാരിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

logo
The Fourth
www.thefourthnews.in