പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അമേരിക്കയില്‍ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു; ആക്രമണം കെട്ടിടത്തിന് തീവെച്ച ശേഷം

അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു

അമേരിക്കയിലെ ടെക്‌സാസില്‍ വെടിവെപ്പില്‍ 4 പേര്‍ കൊല്ലപ്പെട്ടു. .ഹൂസ്റ്റണ്‍ സിറ്റിയിലാണ് വെടിവെപ്പുണ്ടായത്. ആഫ്രിക്കന്‍ അമേരിക്കക്കാരനാണ് അക്രമം നടത്തിയതെന്ന് പോലീസ് അറിയിച്ചു. അക്രമിയെ പോലീസ് കൊലപ്പെടുത്തി. പരിക്കേറ്റ രണ്ട് പേര്‍ ചികിത്സയിലാണ്.

പുലര്‍ച്ചെ 1 മണിക്കാണ് ആക്രമണം ഉണ്ടായത്. അഗ്നിശമനസേനാംഗങ്ങള്‍ ഉടനെ തന്നെ സംഭവ സ്ഥലത്ത് എത്തിയെങ്കിലും വെടിവെപ്പ് തുടര്‍ന്നതിനാല്‍ അക്രമിയുടെ അടുത്തേയ്ക്ക് എത്താനായില്ല. പോലീസ് വന്നതിന് ശേഷമാണ് അക്രമിയെ കൊലപ്പെടുത്തിയത്. കെട്ടിടത്തിന് തീയിട്ട ശേഷം രക്ഷപ്പെടാനായി പുറത്തേയ്ക്ക് ഓടിയ ആളുകളെ അക്രമി പതിയിരുന്ന് വെടിവെക്കുകയുമായിരുന്നുവെന്ന് സിറ്റി പോലീസ് മേധാവി ട്രോയ് ഫിന്നര്‍ വ്യക്തമാക്കി. സംഭവ സ്ഥലത്തെ പാര്‍ക്കിംഗ് ഏരിയയില്‍ ഒളിച്ചിരുന്നാണ് ഇയാ ള്‍ ആക്രമണം നടത്തിയത്. മരിച്ച നാല് പേരും 40 നും 60 നും ഇടയില്‍ പ്രായമുള്ള പുരുഷന്‍മാരാണ്.

അമേരിക്കയില്‍ മേരിലാന്‍ഡില്‍ കഴിഞ്ഞയാഴ്ച ഉണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in