ഷിക്കാഗോ വിമാനത്താവളത്തില്‍ 'തല്ലുമാല'; രണ്ട് പേര്‍ അറസ്റ്റില്‍

ഷിക്കാഗോ വിമാനത്താവളത്തില്‍ 'തല്ലുമാല'; രണ്ട് പേര്‍ അറസ്റ്റില്‍

വാക്ക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നം പിന്നീട് തല്ലിലേക്ക് പോവുകയായിരുന്നു

അമേരിക്കയിലെ ഷിക്കാഗോ വിമാനത്താവളത്തില്‍ യാത്രക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. ഒ'ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് തിങ്കളാഴ്ച്ച നടന്ന സംഭവത്തില്‍ രണ്ട് പേരെ സുരക്ഷാസേന അറസറ്റ് ചെയ്തു. യാത്രക്കാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം പിന്നീട് കൂട്ടത്തല്ലിലേക്ക് പോവുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

എയര്‍പോര്‍ട്ടിലെ ബാഗേജ് ഏരിയയില്‍ വച്ച് ഒരു സ്ത്രീയെ മര്‍ദിച്ച രണ്ട് പേരെയാണ് പോലീസ് പിടികൂടിയത്. 18 കാരനായ ക്രിസ്റ്റഫര്‍ ഹാമ്പ്ടണും 20 കാരനായ തെമ്പ്ര ഹിക്‌സിനെയുമാണ് പോലീസ് അറസ്റ്റ് ചെയതത്. ഗുസ്തി മത്സരത്തിലേതുപോലെയാണ് ആളുകള്‍ പരസ്പരം മര്‍ദിക്കുന്നതെന്ന് വിഡിയോയില്‍ കാണാം. സംഭവത്തിന്റെ മറ്റ് വിവരങ്ങളൊന്നും പോലീസ് പുറത്ത് വിട്ടിട്ടില്ല.

വിമാനത്താവളത്തില്‍ വരുന്നവരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്ന് ചൂണ്ടിക്കാട്ടിയാണ് ഷിക്കാഗോ ഏവിയേഷന്‍ വിഭാഗത്തിന്റെ നടപടി. അതോടൊപ്പം എല്ലാവരെയും സുരക്ഷിതരാക്കാനുളള നടപടികള്‍ സ്വീകരിക്കുമെന്നും ഷിക്കാഗോ ഏവിയേഷന്‍ വകുപ്പ് പ്രസ്തവാനയില്‍ പറയുന്നു.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in