കെവിൻ മക്കാർത്തി
കെവിൻ മക്കാർത്തി

റിപ്പബ്ലിക്കൻ അംഗങ്ങളുടെ എതിർപ്പിനിടയിലും കടമെടുപ്പ് പരിധി ബിൽ പാസാക്കി യുഎസ് പ്രതിനിധി സഭ

ബിൽ നിയമായാൽ ഫെഡറൽ ഗവണ്മെന്റിന്റെ കട പരിധി 31.4 ട്രില്യൺ ഡോളർ എന്നത് 2025 ജനുവരി 1 വരെ താൽക്കാലികമായി ഇല്ലാതാകും

സാമ്പത്തിക പ്രതിസന്ധികൾക്കിടെ നിർണായയക കടമെടുപ്പ് പരിധി താൽക്കാലികമായി റദ്ദാക്കുന്ന ബിൽ പാസ്സാക്കി യുഎസ് പ്രതിനിധി സഭ. റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളുടെ കടുത്ത എതിർപ്പ് മറികടന്ന് 117നെതിരെ 314 വോട്ട് എന്ന നിലയിലാണ് സഭ ബിൽ പാസാക്കിയത്. ഇനി സെനറ്റിന്റെ കൂടി അംഗീകാരം ലഭിച്ചത് പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവയ്ക്കുന്നതോടെ ബിൽ നിയമാവും. ഫെഡറൽ സർക്കാരിന്റെ കടപരിധി 31.4 ട്രില്യൺ ഡോളർ എന്നത് 2025 ജനുവരി ഒന്നു വരെ താൽക്കാലികമായി റദ്ദാക്കാൻ ലക്ഷ്യമിടുന്നതാണ് ബിൽ.

“ഈ ബിൽ അമേരിക്കൻ ജനതയ്ക്കും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്കും നല്ല വാർത്തയാണ്. എത്രയും വേഗത്തിൽ ഇത് പാസാക്കണമെന്ന് സെനറ്റിനോട് അഭ്യർത്ഥിക്കുന്നു, അതുവഴി എനിക്ക് നിയമത്തിൽ ഒപ്പിടാനാകും," വോട്ടെടുപ്പിന് ശേഷം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ബില്ലിന്മേൽ സെനറ്റിൽ ഈ ആഴ്ച അവസാനമാണ് വോട്ടെടുപ്പ്. ജൂൺ അഞ്ച് മുതൽ നിയമം പ്രാബല്യത്തിൽ വരുത്താനാവുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

കെവിൻ മക്കാർത്തി
'പോരാട്ടം അവസാനിപ്പിക്കാറായിട്ടില്ല'; അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ ബൈഡൻ

ബിൽ പ്രകാരം 2025 വരെയുള്ള ചില സർക്കാർ ചെലവുകൾക്ക് പരിധിവയ്ക്കും. 2024 സാമ്പത്തിക വർഷത്തിൽ പ്രതിരോധേതര ചെലവുകൾ താരതമ്യേന പരിമിതപ്പെടുത്തുകയും 2025ൽ ഒരുശതമാനം വർധിക്കുകയും ചെയ്യും. അതേസമയം, ചില ഊർജപദ്ധതികൾക്ക് അനുമതി നൽകുന്ന പ്രക്രിയ വേഗത്തിലാക്കും. 2025 സാമ്പത്തിക വർഷത്തിനു ശേഷം ബജറ്റ് പരിധികൾ ഉണ്ടാകില്ല.

ഡെമോക്രറ്റുകളിൽനിന്നും റിപ്പബ്ലിക്കുകളിൽനിന്നും ഒരുപോലെ എതിർപ്പുകൾ നേരിട്ട ബില്ലിൽ ആഴ്ചകളോളമായി ജനപ്രതിനിധി സഭയിൽ അവ്യക്തതകൾ തുടരുകയായിരുന്നു.

വെസ്റ്റ് വിർജീനിയയിലെ പ്രകൃതിവാതക പൈപ്പ്‌ലൈനായ മൗണ്ടൻ വാലി പൈപ്പ്‌ലൈൻ നിർമിക്കുന്നതിനും കരാർ വേഗത്തിലാക്കും. കടം വാങ്ങുന്നവർ വേനൽക്കാല അവസാനത്തോടെ വിദ്യാർഥി വായ്പകൾ തിരിച്ചടയ്ക്കാൻ തുടങ്ങണം. കോവിഡ് -19 ആരംഭിച്ചതുമുതൽ ഇത് താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഉപയോഗിക്കാത്ത കോവിഡ് ഫണ്ടുകൾ പിൻവലിക്കുകയും ഭക്ഷ്യസഹായ പരിപാടികൾക്കുള്ള തൊഴിൽ ആവശ്യകതകൾ വർധിപ്പിക്കുകയും ചെയ്യും.

ഡെമോക്രറ്റുകളിൽനിന്നും റിപ്പബ്ലിക്കുകളിൽനിന്നും ഒരുപോലെ എതിർപ്പുകൾ നേരിട്ട ബില്ലിൽ ആഴ്ചകളോളമായി പ്രതിനിധി സഭയിൽ അവ്യക്തതകൾ തുടരുകയായിരുന്നു. ബില്ലിനോട് എതിർപ്പ് പ്രകടിപ്പിച്ച യാഥാസ്ഥിക റിപ്പബ്ലിക്കന്മാർ ചെലവ് ചുരുക്കലും കൂടുതൽ കർശന പരിഷ്കാരങ്ങളും ഉൾപ്പെടെയുള്ള മാർഗനിർദേശങ്ങളാണ് മുന്നോട്ടുവച്ചത്.

ഒടുവിൽ ബൈഡനും പ്രതിനിധി സഭ സ്പീക്കർ കെവിൻ മക്കാർത്തിയും ഒത്തുതീർപ്പിലെത്തിയതോടെയാണ് ബിൽ പാസായത്. 165 ഡെമോക്രാറ്റുകളും 149 റിപ്പബ്ലിക്കൻമാരും ചേർന്നാണ് കട പരിധി ഉയർത്തുന്നതിനുള്ള 99 പേജുള്ള ബില്ലിന് അംഗീകാരം നൽകിയത്. റിപ്പബ്ലിക്കൻമാർ 222-213 ഭൂരിപക്ഷത്തിനാണ് സഭയെ നിയന്ത്രിക്കുന്നത്.

logo
The Fourth
www.thefourthnews.in