ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റില്‍ ഇടം നേടി വിരാടും പ്രിയങ്കയും

ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റില്‍ ഇടം നേടി വിരാടും പ്രിയങ്കയും

ലിസ്റ്റ് അനുസരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ 255,269,526 ഫോളോവേഴ്സുമായി 14-ാം സ്ഥാനത്താണ്, വിരാട് കോഹ്ലി

ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റില്‍ ആദ്യ നൂറ് പേരുടെ പട്ടികയില്‍ ഇടം നേടി ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും. പോസ്റ്റുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച റിപ്പോര്‍ട്ടാണ് ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റ്. ഇതാദ്യമായല്ല ഇരുവരും ഈ ലിസ്റ്റില്‍ ഇടം നേടുന്നത്. 2021 ലെ സമ്പന്നരുടെ പട്ടികയിലും ഇരുവരും ഇടം നേടിയിരുന്നു. ലിസ്റ്റ് അനുസരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ 255,269,526 ഫോളോവേഴ്സുമായി 14-ാം സ്ഥാനത്താണ്, വിരാട് കോഹ്ലി.

ഒരു പോസ്റ്റിന് 1,384,000 ഡോളറാണ് വിരാട് സമ്പാദിക്കുന്നത്. അതേസമയം പ്രിയങ്ക ചോപ്ര ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് 532,000 ഡോളര്‍ സമ്പാദിക്കുന്നു. ഇന്‍സ്റ്റയിൽ 88,538,623 ഫോളോവേഴ്സുള്ള പ്രിയങ്ക 29-ാം സ്ഥാനത്താണ്. 2021 ല്‍ വിരാട് കോഹ്ലി 23ാം സ്ഥാനത്തായിരുന്നു 2023 ആയപ്പോഴേയ്ക്കും 14ആം സ്ഥാനത്തേക്കെത്തി. ഹോപ്പര്‍ ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ഇന്ത്യക്കാരനും വിരാടാണ്. ഓരോ പ്രൊമോഷണല്‍ പോസ്റ്റുകള്‍ക്കും ഷെയര്‍ ചെയ്യുന്ന ഫോട്ടോകള്‍ക്കുമായി അഞ്ച് കോടിയിലധികം രൂപയാണ് പ്രതിഫലം വാങ്ങുന്നത്.

2019-ല്‍, ഏറ്റവും കൂടുതല്‍ എന്‍ഗേജ്മെന്റുള്ള അക്കൗണ്ടിനുള്ള അവാര്‍ഡ് വിരാടിനായിരുന്നു. വിരാടിനെ കൂടാതെ പ്രിയങ്കയും 2021 ലെ ഇന്‍സ്റ്റഗ്രാം സമ്പന്നരുടെ ലിസ്റ്റില്‍ ഇടം നേടിയിരുന്നു. പ്രൊമോഷണല്‍ പോസ്റ്റുകള്‍ക്കും ഫോട്ടോകള്‍ക്കുമായി മൂന്ന് കോടിയാണ് 2021 മുതല്‍ പ്രിയങ്കയ്ക്ക് ലഭിക്കുന്നത്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടും പ്രിയങ്കയുടേതാണ്.

ഹോപ്പര്‍ ഇന്‍സ്റ്റാഗ്രാം റിച്ച് ലിസ്റ്റ് 2023-ല്‍ 596,848,846 ഫോളോവേഴ്സും ഒരു പോസ്റ്റിന് 3,234,000 ഡോളറും സ്വന്തമാക്കുന്ന ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഒന്നാമതെത്തിയത്. ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിനും 1,604,000 ഡോളര്‍ സമ്പാദിക്കുന്ന റൊണാള്‍ഡോ 2021ലും ഒന്നാം സ്ഥാനത്തായിരുന്നു. ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് 2,597,000 ഡോളര്‍ ഈടാക്കുന്ന ഫുട്‌ബോള്‍ താരം ലയണല്‍ മെസി രണ്ടാം സ്ഥാനത്താണ്. നിലവില്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിൽ അദ്ദേഹത്തിന് 479,268,484 ഫോളോവേഴ്സ് ഉണ്ട്.

logo
The Fourth
www.thefourthnews.in