കാനഡയുടെ എംബസി പ്രവര്‍ത്തനങ്ങളുടെ താളം തെറ്റുന്നു; ഇന്ത്യക്കാർക്കുള്ള വിസ നടപടികൾ വൈകും

കാനഡയുടെ എംബസി പ്രവര്‍ത്തനങ്ങളുടെ താളം തെറ്റുന്നു; ഇന്ത്യക്കാർക്കുള്ള വിസ നടപടികൾ വൈകും

കാനഡയിലെ അന്താരാഷ്‌ട്ര വിദ്യാർഥികളിൽ 45%, പുതിയ സ്ഥിരതാമസക്കാരിൽ 27%, താൽക്കാലിക വിദേശ തൊഴിലാളികളിൽ 22% എന്നീ നിരക്കുകളിലാണ് ഇന്ത്യക്കാരുള്ളത്

ഇന്ത്യയിൽ നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിൻവലിച്ച പശ്ചാലത്തിൽ എംബസിയിലെ സേവനങ്ങൾ മന്ദഗതിയിലാകും. ഇന്ത്യയിലെ കാനഡയുടെ എംബസിയിൽ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതാണ് എംബസി പ്രവർത്തനങ്ങളുടെ താളം തെറ്റിക്കാൻ പോവുന്നത്. വിസയ്ക്കും ഇമിഗ്രേഷനുമുള്ള പ്രോസസിംഗ് സമയം വർധിക്കുകയും ഇമിഗ്രേഷൻ, വിസ പ്രോഗ്രാമുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്യും.

നിലവിൽ കാനഡ മുംബൈ, ബെംഗളൂരു, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ കോൺസുലേറ്റുകളിലെ എല്ലാ വ്യക്തിഗത സേവനങ്ങളും നിർത്തി വച്ചിരിക്കുകയാണ്. കോൺസുലാർ സഹായം ആവശ്യമുള്ളവർ ന്യൂഡൽഹിയിലെ എംബസി സന്ദർശിക്കുകയോ ഫോണിലൂടെയോ ഇമെയിലിലൂടെയോ ബന്ധപ്പെടാൻ ശ്രമിക്കുകയോ ചെയ്യണമെന്ന് കോൺസുലേറ്റ് അഭ്യർഥിച്ചിട്ടുണ്ട്. ഇന്ത്യൻ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്നത് തുടരുമെന്ന് കാനഡയുടെ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ വിസ പ്രോസസ് ചെയ്യുന്നതിന് കാലതാമസം വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്.

കാനഡയുടെ എംബസി പ്രവര്‍ത്തനങ്ങളുടെ താളം തെറ്റുന്നു; ഇന്ത്യക്കാർക്കുള്ള വിസ നടപടികൾ വൈകും
ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിച്ച് കാനഡ; മൂന്ന് കോൺസുലേറ്റകളിലെ പ്രവർത്തനം താത്കാലികമായി നിർത്തി

അഞ്ച് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ജീവനക്കാർ ഇപ്പോഴും ഇന്ത്യയിൽ തുടരുന്നുണ്ട്. അടിയന്തര പ്രോസസ്സിംഗ്, വിസ പ്രിന്റിംഗ്, അപകടസാധ്യതകൾ വിലയിരുത്തൽ, വിസ അപേക്ഷാ കേന്ദ്രങ്ങൾ, ഇമിഗ്രേഷൻ മെഡിക്കൽ പരിശോധനകൾ നടത്തുന്ന പാനൽ ഫിസിഷ്യൻമാർ, ക്ലിനിക്കുകൾ തുടങ്ങി രാജ്യത്തിനകത്ത് സാന്നിധ്യം ആവശ്യമായ ജോലികളിലായിരിക്കും അവശേഷിക്കുന്ന ഉദ്യോഗസ്ഥർ ശ്രദ്ധ കേന്ദ്രീകരിക്കുക. കോൺസുലർ ജോലികൾ കൈകാര്യം ചെയ്യുന്ന കനേഡിയൻ ജീവനക്കാരുടെ എണ്ണം 27 ൽ നിന്നാണ് അഞ്ചായി കുറച്ചത്. ഇന്ത്യയിൽ നിന്നുള്ള അപേക്ഷകൾക്ക് പുറമെ നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്നുള്ളതും ഈ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തിരുന്നു.

കാനഡയിലെ അന്താരാഷ്‌ട്ര വിദ്യാർഥികളിൽ 45%, പുതിയ സ്ഥിരതാമസക്കാരിൽ 27%, താൽക്കാലിക വിദേശ തൊഴിലാളികളിൽ 22% എന്നീ നിരക്കുകളിലാണ് ഇന്ത്യക്കാരുള്ളത്.

കാനഡയുടെ എംബസി പ്രവര്‍ത്തനങ്ങളുടെ താളം തെറ്റുന്നു; ഇന്ത്യക്കാർക്കുള്ള വിസ നടപടികൾ വൈകും
'തര്‍ക്കമൊക്കെ വാര്‍ത്തയില്‍ മാത്രം, കാനഡയില്‍ ഞങ്ങള്‍ സേഫാണ്'

2023 ഒക്‌ടോബർ 20-നകം ഡൽഹിയിലെ 21 കനേഡിയൻ നയതന്ത്രജ്ഞർക്കും ആശ്രിതർക്കും ഒഴികെയുള്ള മറ്റെല്ലാവർക്കും ആവശ്യമായ സേവനങ്ങളും സുരക്ഷയും പിൻവലിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചതോടെയാണ് കാനഡ നയതന്ത്ര ഉദ്യോഗസ്ഥരെ നിലവിൽ തിരിച്ച് വിളിച്ചത്.

കാനഡയുടെ എംബസി പ്രവര്‍ത്തനങ്ങളുടെ താളം തെറ്റുന്നു; ഇന്ത്യക്കാർക്കുള്ള വിസ നടപടികൾ വൈകും
സഹൂർ മിസ്ത്രി മുതൽ നിജ്ജാർ വരെ; വിദേശത്ത് അജ്ഞാതരാൽ കൊല്ലപ്പെടുന്നവരെല്ലാം ഇന്ത്യയുടെ 'കണ്ണിലെ കരടുകൾ'

ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഇന്ത്യ- കാനഡ നയതന്ത്ര ബന്ധത്തിൽ വിള്ളലുകൾ വീണത്. കാനഡയിൽ നടന്ന നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in