'എഡിറ്റോറിയല്‍ സ്വാതന്ത്ര്യമാണ് പ്രധാനം'- ഇ ഡി റെയ്ഡില്‍ ബിബിസിക്കൊപ്പമെന്ന് ബ്രിട്ടന്‍

'എഡിറ്റോറിയല്‍ സ്വാതന്ത്ര്യമാണ് പ്രധാനം'- ഇ ഡി റെയ്ഡില്‍ ബിബിസിക്കൊപ്പമെന്ന് ബ്രിട്ടന്‍

ബ്രിട്ടന്റെ മാധ്യമ സ്വാതന്ത്ര്യത്തില്‍ രാജ്യം അഭിമാനിക്കുന്നു

ഇന്ത്യയിലെ ബിബിസി ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡ് ഭയപ്പെടുത്തുന്നതെന്ന് ബ്രിട്ടന്‍. ഒരു ജനാധിപത്യ രാജ്യത്തില്‍ വിമര്‍ശനങ്ങളുടെ പേരില്‍ അനാവശ്യമായ അടച്ചു പൂട്ടലുകള്‍ അനുവദിക്കാന്‍ കഴിയുന്നതല്ലെന്നും രാജ്യം ബിബിസിക്കൊപ്പമാണെന്നും ബ്രിട്ടന്‍ വ്യക്തമാക്കി

ഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളില്‍ 59 മണിക്കൂര്‍ നീണ്ട ഇഡി റെയ്ഡ് ചൊവ്വാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ചയായി. എഡിറ്റോറിയല്‍ സ്വാതന്ത്ര്യമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും മാധ്യമ സ്വാതന്ത്ര്യത്തില്‍ രാജ്യം അഭിമാനിക്കുന്നുവെന്നും ബ്രിട്ടന്‍.

മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം പ്രധാനപ്പെട്ട ഒന്നാണ്. ആ സ്വാതന്ത്ര്യം ബിബിസിക്ക് ലഭിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്

'ഞങ്ങള്‍ ബിബിസിക്ക് ഒപ്പം നിലകൊള്ളുന്നു. ബിബിസിക്ക് ധനസഹായം നല്‍കുന്നു. ബിബിസിയുടെ സേവനം ഏറ്റവും പ്രധാനമാണെന്ന് ഞങ്ങള്‍ കരുതുന്നു. മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം പ്രധാനപ്പെട്ട ഒന്നാണ്. ആ സ്വാതന്ത്ര്യം ബിബിസിക്ക് ലഭിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിന്റെ പ്രാധാന്യം ഇന്ത്യയടക്കമുള്ള ലോകത്തിലെ എല്ലാ സുഹൃത് രാജ്യങ്ങളെയും അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു' - വിദേശകാര്യ മന്ത്രി ഡേവിഡ് റൂട്ട്‌ലി പാര്‍ലമെന്റില്‍ വ്യക്തമാക്കി.

ഇന്ത്യയും ബ്രിട്ടനും തമ്മില്‍ ആഴത്തിലുള്ള ഊഷ്മളമായ ബന്ധമാണ് നിലനില്‍ക്കുന്നത്. ഇപ്പോഴത്തെ വിഷയം ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഡേവിഡ് റൂട്ട്‌ലി കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in