പലായനംചെയ്ത ദുബായ് രാജകുമാരിയെ പിടികൂടി കൈമാറിയതിനുപിന്നിലെ ഡീലെന്ത്? ഇന്ത്യയ്ക്കുനേരെ വീണ്ടുമുയരുന്ന ചോദ്യമുന

പലായനംചെയ്ത ദുബായ് രാജകുമാരിയെ പിടികൂടി കൈമാറിയതിനുപിന്നിലെ ഡീലെന്ത്? ഇന്ത്യയ്ക്കുനേരെ വീണ്ടുമുയരുന്ന ചോദ്യമുന

അമേരിക്കയിൽ അഭയം തേടി ബോട്ടിൽ പുറപ്പെട്ട ദുബായ് രാജകുമാരി ലത്തീഫ ബിൻത് മുഹമ്മദ് അൽ മക്തൂമിനെ ഗോവൻ തീരത്തുവച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി കൈമാറിയത് മറ്റൊരു 'ഡീലി'ന്റെ ഭാഗമായിരുന്നുവെന്നാണ് ആരോപണം

ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിന് 114 കോടി രൂപ കൈക്കൂലിയായി ലഭിച്ചുവെന്ന് ആരോപണം ഉയർന്ന അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റർ അഴിമതിക്കേസ്. 2010ൽ യു പി എ സർക്കാരിന്റെ കാലത്ത് നടന്ന ഇടപാടിലെ ഇടനിലക്കാരനായ ബ്രിട്ടീഷ് പൗരന്‍ ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യയ്ക്ക് യുഎഇയിൽനിന്ന് വിട്ടുകിട്ടിയത് 2018 ഡിസംബറിലായിരുന്നു. എന്തായിരുന്നു ആ കൈമാറ്റത്തിന് യു എ ഇ പ്രേരിപ്പിച്ചത്? ഈ ചോദ്യം അന്ന് എത്തിനിന്നത് മറ്റൊരു സുപ്രധാന വ്യക്തിയുടെ കൈമാറ്റത്തിലായിരുന്നു.

ദുബായ് ഭരണാധികാരി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ലത്തീഫ ബിൻത് മുഹമ്മദ് അൽ മക്തൂം ആയിരുന്നു ആ വിഐപി. എങ്ങനെയാണ് ഷെയ്‌ഖ ലത്തീഫ ഇന്ത്യയിലെത്തിയത്? യു ഇ എ 'എന്ത് വിലകൊടുത്തും' തിരിച്ചെടുക്കാൻ മാത്രം എന്ത് കുറ്റമാണ് രാജകുമാരി ചെയ്തത്? ഈ ചോദ്യങ്ങൾ പല കോണിൽനിന്ന് അന്ന് ഉയർന്നിരുന്നു. അതിനൊപ്പം അഭയം തേടി ഇറങ്ങിയ ഒരാളെ ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യം ഇത്തരത്തിൽ രാഷ്ട്രീയ താൽപ്പര്യത്തിനുവേണ്ടി കൈമാറുന്നത് ശരിയല്ലെന്ന വിമർശനങ്ങളും ഉയരുകയുണ്ടായി. ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ എത്തിനിൽക്കുന്ന ഷെയ്‌ഖ ലത്തീഫയുടെ കൈമാറ്റം വീണ്ടും ചർച്ചയാകുമ്പോൾ അതിൽ ഇന്ത്യൻ സായുധസേനയ്ക്കുള്ള പങ്കും വെളിച്ചത്തുവന്നിരിക്കുകയാണ്.

ഷെയ്‌ഖ ലത്തീഫയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതിയില്‍ സമർപ്പിച്ച പരാതിയില്‍ ഇന്ത്യൻ സായുധ സേനയ്‌ക്കെതിരെയും ആരോപണമുണ്ട്. യു എ ഇയിൽനിന്ന് പലായനം ചെയ്ത ലത്തീഫയെ പിതാവ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അഭ്യർത്ഥന മാനിച്ച് അന്താരാഷ്ട്ര സമുദ്രമേഖലയിൽനിന്ന് ഇന്ത്യൻ സേന ബലമായി പിടികൂടുകയായിരുന്നുവെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് ദീർഘകാലമായി നിലനിൽക്കുന്ന ചർച്ചകളും ബ്രിട്ടീഷ് കോടതിയുടെ 2020 ലെ വസ്തുതാന്വേഷണ റിപ്പോർട്ടും പരാതിയോടൊപ്പം അന്താരാഷ്ട്ര കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

ലത്തീഫ ബിൻത് മുഹമ്മദ് അൽ മക്തൂം
ലത്തീഫ ബിൻത് മുഹമ്മദ് അൽ മക്തൂം

യാഥാർഥ്യമെന്ത്?

2018 ഫെബ്രുവരി അവസാനം ലത്തീഫയും സുഹൃത്ത് ടിയാന ജൗഹിയാനെയും ഒമാനി തീരത്തുനിന്ന് കാറ്റു നിറച്ച് ഓടിക്കാവുന്ന ബോട്ടും ജെറ്റ് സ്കീയും എടുത്തതായി റിപ്പോർട്ടുണ്ട്. യുഎഇയിൽനിന്ന് ഇന്ത്യ വഴി അമേരിക്കയിൽ അഭയം തേടാനുള്ള ശ്രമത്തിലായിരുന്നു മുപ്പത്തിരണ്ടുകാരിയായ ലത്തീഫ. ഇവരോടൊപ്പം മുൻ ഫ്രഞ്ച് ഇന്റലിജൻസ് ഓഫീസർ ഹെർവ് ജൗബെർട്ടും ഉണ്ടായിരുന്നു. ഒരാഴ്ചയ്ക്കുശേഷം ഗോവ തീരത്ത്‌ രാജ്യാന്തര സമുദ്രാതിർത്തിയിൽ വച്ച്‌ ഇന്ത്യൻ കോസ്റ്റ്‌ ഗാർഡ്‌ കമാൻഡോകൾ ഈ ബോട്ട്‌ റെയ്‌ഡ്‌ ചെയ്‌ത് ലത്തീഫയെ പിടികൂടി യുഎഇ സൈന്യത്തിന് കൈമാറുകയായിരുന്നു.

പലായനംചെയ്ത ദുബായ് രാജകുമാരിയെ പിടികൂടി കൈമാറിയതിനുപിന്നിലെ ഡീലെന്ത്? ഇന്ത്യയ്ക്കുനേരെ വീണ്ടുമുയരുന്ന ചോദ്യമുന
ഭിന്നശേഷിക്കാരോട് വിവേചനം; യൂണി. അസിസ്റ്റന്റ് പ്രിലിമിനറി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് അവസാനനിമിഷം, പഠിക്കാൻ 6 ദിവസം
ലത്തീഫയും സുഹൃത്ത് ടിയാന ജൗഹിയാനെയും
ലത്തീഫയും സുഹൃത്ത് ടിയാന ജൗഹിയാനെയും

"ആരാണ് ലത്തീഫ എന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ അലറി വിളിച്ച് ചോദിച്ചുകൊണ്ടിരുന്നു," ലത്തീഫയുടെ സുഹൃത്ത് ജൗഹിയാനെൻ കോസ്റ്റ് ഗാർഡ് റെയ്ഡിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.

"കുറച്ചുസമയത്തിനുശേഷം ലത്തീഫയെ തിരിച്ചറിഞ്ഞ അവർ ഒരു അറബിയെ കപ്പലിൽ കൊണ്ടുവന്നു. താൻ അഭയം തേടുകയാണെന്നും ഇന്ത്യൻ സേന അന്താരാഷ്ട്ര നിയമം ലംഘിക്കുകയാണെന്നും ലത്തീഫ ആക്രോശിച്ചുകൊണ്ടിരുന്നു. എന്നാൽ അവൾ അവഗണിക്കപ്പെട്ടു," ജൗഹിയാനെൻ പറഞ്ഞു. രാജകുമാരിക്കൊപ്പം ജൗഹിയാനെയും ജൗബർട്ടിനെയും സംഘം തിരികെ യുഎഇ യിലേക്ക് കൊണ്ടുപോയിരുന്നു.

ഈ സംഭവ വികാസങ്ങൾക്കുപിന്നാലെ ബ്രിട്ടീഷ് മനുഷ്യാവകാശ അഭിഭാഷകൻ ഡേവിഡ് ഹെയ്, ലത്തീഫ ചിത്രീകരിച്ച ഒരു വീഡിയോ പുറത്തുവിട്ടു. എന്തിനാണ് താൻ രാജ്യം വിട്ടതെന്ന് ലത്തീഫ വിശദീകരിക്കുന്ന വീഡിയോ ആയിരുന്നു ഇത്. വ്യക്തിസ്വാതന്ത്ര്യത്തിന് വേണ്ടി സംസാരിച്ച തന്നെയും മൂത്ത സഹോദരി ഷംസയെയും പിതാവ് വർഷങ്ങളോളം തടങ്കലിൽ വയ്ക്കുകയും ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ബലമായി മയക്കുമരുന്ന് നൽകുകയും ചെയ്തുവെന്ന് ലത്തീഫ വീഡിയോയിൽ ആരോപിക്കുന്നു. 2002ലും യുഎഇയിൽനിന്ന് രക്ഷപ്പെടാൻ ലത്തീഫ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഈ വീഡിയോ പിന്നീട് ആഗോള തലത്തിൽ ലത്തീഫയുടെ മോചനത്തിനായുള്ള ആഹ്വാനത്തിനും ആശങ്കയ്ക്കും ഇടയാക്കി. എന്നാൽ, ലത്തീഫ തന്റെ കുടുംബത്തോടൊപ്പം സുരക്ഷിതയാണെന്നായിരുന്നു യുഎഇയുടെ മറുപടി.

പലായനംചെയ്ത ദുബായ് രാജകുമാരിയെ പിടികൂടി കൈമാറിയതിനുപിന്നിലെ ഡീലെന്ത്? ഇന്ത്യയ്ക്കുനേരെ വീണ്ടുമുയരുന്ന ചോദ്യമുന
മാന്നാർ മത്തായിയെ എല്ലാവരും ഓർക്കുന്നു; കടുവാക്കുളത്തെയോ?

2021 ഫെബ്രുവരിയിൽ ലത്തീഫയുടെ മറ്റൊരു വീഡിയോ കൂടി പുറത്തുവന്നു. രഹസ്യമായി ചിത്രീകരിച്ച വിഡിയോയിൽ വൈദ്യസഹായമോ നിയമസഹായമോ ലഭ്യമാകാതെ ദുബായിലെ ഒരു വില്ലയിൽ തന്നെ ബന്ദിയാക്കിയിരിക്കുകയാണെന്ന് ലത്തീഫ ആരോപിച്ചു. പിന്നീട് സംഭവങ്ങളുടെ ഗതി മാറി. 2021 ജൂണിൽ ദുബായിലെ ഷോപ്പിങ് മാളുകളിൽനിന്നും സ്പെയിനിലെ മാഡ്രിഡ് വിമാനത്താവളത്തിൽനിന്നുമുള്ള ചിത്രങ്ങൾ ലത്തീഫ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. 2022 ആയപ്പോഴേക്കും താൻ ആഗ്രഹിക്കുന്നത് പോലെ ഇപ്പോൾ ജീവിക്കുന്നതെന്ന് ലത്തീഫ ഒരു പ്രസ്താവയിറക്കുകയും ചെയ്തു. പാരിസിൽ വച്ചെടുത്ത അന്നത്തെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ മേധാവി മിഷേൽ ബാച്ചലെറ്റിനൊപ്പമുള്ള ലത്തീഫയുടെ ചിത്രങ്ങളും പിന്നാലെ പുറത്തുവന്നു.

സമാനമായി 20 വർഷം മുമ്പ് ലത്തീഫയുടെ സഹോദരി ഷംസ രാജകുമാരി ദുബായിൽനിന്ന് ഒളിച്ചോടിയിരുന്നു. മാസങ്ങൾക്ക് ശേഷം കേംബ്രിഡ്ജ് തെരുവിൽ കണ്ടെത്തുകയും ബലമായി യുഎഇയിൽ തിരിച്ചെത്തിക്കുകയും ചെയ്തു. എന്നാൽ അവരെ പിന്നീട് ആരും കാണുകയോ അവരുടെ വിവരങ്ങളോ ഫോട്ടോകളോ ദുബായ് ഭരണകൂടം പുറത്തുവിടുകയോ ചെയ്തിട്ടില്ല. അന്ന് 18 വയസും ഇപ്പോൾ 39 വയസുമുള്ള ഷംസ രാജകുമാരി പിന്നീട് പൊതുവേദികളിലും പ്രത്യക്ഷപ്പെട്ടിട്ടില്ല.

ഷംസ രാജകുമാരി
ഷംസ രാജകുമാരി

ലത്തീഫയെ പിടികൂടിയതിലുള്ള ഇന്ത്യയുടെ പങ്കാളിത്തം അന്താരാഷ്ട്ര തലത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. യുഎൻ മനുഷ്യാവകാശ കമ്മിഷണറുടെ ഓഫീസ് വിഷയത്തിൽ ഇന്ത്യയുടെ പ്രതികരണം തേടി. ഇന്ത്യ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ ലംഘിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലും ആരോപിച്ചു.

അന്താരാഷ്ട്ര സമുദ്രത്തിൽ യുഎസ് പതാക ഉയർത്തിയ ബോട്ടിൽ സായുധ ആക്രമണം, ഗുരുതരമായ ദേഹോപദ്രവം, കൊലപാതക ഗൂഢാലോചന, ജീവന് ഭീഷണി ഉണ്ടാക്കൽ, തട്ടിക്കൊണ്ടുപോകൽ, അനധികൃതമായി തടങ്കലിൽ വയ്ക്കൽ, അതിക്രമിച്ച് കടക്കൽ, മനുഷ്യാവകാശ ലംഘനം, നാശനഷ്ടങ്ങളുണ്ടാക്കൽ തുടങ്ങിയ ആരോപണങ്ങളാണ് ഇന്ത്യൻ സേന നേരിടുന്നത്. എന്നാൽ ഈ വിഷയത്തിൽ ഇന്ത്യയുടെ വിദേശ, പ്രതിരോധ മന്ത്രാലയങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പലായനംചെയ്ത ദുബായ് രാജകുമാരിയെ പിടികൂടി കൈമാറിയതിനുപിന്നിലെ ഡീലെന്ത്? ഇന്ത്യയ്ക്കുനേരെ വീണ്ടുമുയരുന്ന ചോദ്യമുന
നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്
മനുഷ്യാവകാശ മേധാവി മിഷേൽ ബാച്ചലെറ്റിനൊപ്പം ലത്തീഫ
മനുഷ്യാവകാശ മേധാവി മിഷേൽ ബാച്ചലെറ്റിനൊപ്പം ലത്തീഫ

ഇന്ത്യയുടെ തീവ്രവാദ വിരുദ്ധ നയത്തിനും തന്ത്രപരമായ താൽപ്പര്യങ്ങൾക്കും ആവശ്യമാണെന്ന് പ്രധാന ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർ ഉപദേശിച്ചതിനെത്തുടർന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റെയ്ഡിന് അനുമതി നൽകിയതെന്ന് പേര് പറയാത്ത ഉറവിടത്തെ ഉദ്ധരിച്ച് 2018 ഏപ്രിലിൽ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം സമീപ വർഷങ്ങളിൽ ഗണ്യമായി ശക്തിപ്പെട്ടിട്ടുണ്ട്.

logo
The Fourth
www.thefourthnews.in