ജനാധിപത്യത്തെ പിന്തുണച്ചതിന് ഹോങ്കോങ്ങില്‍ തടവിലായ 
മാധ്യമ മുതലാളി; ജിമ്മി ലായ്‌‍ക്കെതിരായ കേസില്‍ വാദം തുടങ്ങി

ജനാധിപത്യത്തെ പിന്തുണച്ചതിന് ഹോങ്കോങ്ങില്‍ തടവിലായ മാധ്യമ മുതലാളി; ജിമ്മി ലായ്‌‍ക്കെതിരായ കേസില്‍ വാദം തുടങ്ങി

ലായിയുടെ പുസ്തകക്കടകൾ സർക്കാർ അടപ്പിച്ചു. അതോടെയാണ് 'ആപ്പിൾ ഡെയിലി' എന്ന മാഗസിൻ ആരംഭിക്കുന്നത്

ജനാധിപത്യത്തിന് അനുകൂലമായി നിൽക്കുന്ന ഹോങ്കോങ്ങിലെ മാധ്യമപ്രവർത്തകനായ മാധ്യമ മുതലാളി ജിമ്മി ലായ്‌ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം ചുമത്തിയ കേസിൽ വാദം ആരംഭിച്ചു. ജീവപര്യന്തം ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള രാജ്യദ്രോഹക്കുറ്റവും ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്.

2020 ഡിസംബർ മുതൽ ലായ് ജയിലിലാണ്. ആദ്യം വിചാരണ തടവുകാരനായി. പിന്നീട് തന്റെ തന്നെ മാഗസിനായ ആപ്പിൾ ഡെയിലിയുമായി ബന്ധപ്പെട്ട കേസിൽ ലഭിച്ച ശിക്ഷയുടെ ഭാഗമായും.

ജനാധിപത്യത്തെ പിന്തുണച്ചതിന് ഹോങ്കോങ്ങില്‍ തടവിലായ 
മാധ്യമ മുതലാളി; ജിമ്മി ലായ്‌‍ക്കെതിരായ കേസില്‍ വാദം തുടങ്ങി
ചൈനയില്‍ നാശം വിതച്ച് ഭൂകമ്പം, 111 മരണം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ആരാണ് ജിമ്മി ലായ്?

ചൈനയിലെ ഗുവാങ്‌ഷൗവിലാണ് ലായ് ജനിക്കുന്നത്ത്. 12-ാം വയസിൽ ഒരു മീൻപിടിത്ത ബോട്ടിൽ ഹോങ്കോങ്ങിലേക്ക് പോയി. ചെറിയ കൂലിയിൽ കഠിനമായ ജോലികൾ ചെയേണ്ടി വന്ന ലായ്, അവിടെനിന്ന് മില്യൺ ഡോളർ സാമ്രാജ്യം കെട്ടിപ്പടുക്കുകയായിരുന്നു. പതിറ്റാണ്ടുകൾ കൊണ്ടുതന്നെ ജിമ്മി ലായ് ഹോങ്കോങ്ങിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി. ജനാധിപത്യത്തെ പിന്തുണയ്ക്കുന്ന വ്യക്തിയായ മാത്രവുമല്ല ലായ് ചൈനീസ് സർക്കാരിനെതിരായിരുന്നു.

ജിമ്മി ലായ്‌യെക്കുറിച്ച് ബിബിസി ചെയ്ത പ്രൊഫൈലിൽ പറയുന്നതനുസരിച്ച്, 1989ൽ ബീജിങ്ങിലെ ടിയനെൻമെനിൽ നടന്ന ജനാധിപത്യാനുകൂല നീക്കങ്ങളാണ് ലായ്‌യുടെ രാഷ്ട്രീയ ബോധ്യങ്ങളെ സ്വാധീനിച്ചതായി കണക്കാക്കപ്പെടുന്നത്. ചൈനീസ് സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെയും ലായ് ശക്തമായി നിലകൊണ്ടു. സെൻസർഷിപ്പിനെതിരെ, അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാകുന്നതിനെതിരെ, ടിയനെൻമെനിലെ കൂട്ടക്കൊലകൾക്കെതിരെ... അങ്ങനെ നിരവധി കാര്യങ്ങളിൽ. ഇതേക്കുറിച്ചെല്ലാം എഴുതിയ ലേഖനങ്ങളുടെ പേരിലാണ് അദ്ദേഹം ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടിരുന്നത്. അത്തരം ലേഖനങ്ങൾ ചൈനീസ് സർക്കാരിനെ നിരന്തരം അസ്വസ്ഥപ്പെടുത്തി.

ലായ്‌യുടെ പുസ്തകക്കടകൾ സർക്കാർ അടപ്പിച്ചു. അതോടെയാണ് 'ആപ്പിൾ ഡെയ്‌ലി' എന്ന മാഗസിൻ ആരംഭിക്കുന്നത്. ഈ പുസ്തകങ്ങളും മാഗസിനും സർക്കാരിനെതിരും ജനാധിപത്യത്തെ പിന്തുണയ്ക്കുന്നതുമായിരുന്നു.

ജനാധിപത്യത്തെ പിന്തുണച്ചതിന് ഹോങ്കോങ്ങില്‍ തടവിലായ 
മാധ്യമ മുതലാളി; ജിമ്മി ലായ്‌‍ക്കെതിരായ കേസില്‍ വാദം തുടങ്ങി
അപെക് ഉച്ചകോടിക്കിടെ ബൈഡൻ - ഷി ജിൻ പിങ് നിർണായക കൂടിക്കാഴ്ച; വിവിധ ആഭ്യന്തര, അന്താരാഷ്ട്ര വിഷയങ്ങൾ ചർച്ചയിൽ

ജിമ്മി ലായ്‌ക്കെതിരായ കേസ്

സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ, പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ലേഖനങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തിനെതിരെ കേസെടുക്കാൻ കാരണമായി. എന്നാൽ പ്രധാനപ്പെട്ട നിയമജ്ഞരെല്ലാം പറയുന്നത് ഈ നിയമം ഉപയോഗിച്ച് ഇത്തരത്തിൽ കേസെടുക്കാൻ സാധിക്കില്ലെന്നാണ്. ദേശീയ സുരക്ഷാ നിയമത്തിന്റെ ഭാഗമായി ഇത്തരം കാരണങ്ങളിൽ ഒരാൾക്കെതിരെ കേസെടുക്കാൻ സാധിക്കില്ല. അത് മാത്രമല്ല ഈ നിയമം ഹോങ്കോങിനുമേൽ ചൈന അടിച്ചേൽപ്പിച്ചതാണെന്ന വസ്തുതതയുമുണ്ട്.

വിചാരണയുടെ പ്രാധാന്യമെന്താണ് ?

ഹോങ്കോങ്ങിലെ മാധ്യമ സ്വാതന്ത്ര്യത്തെയും സ്വതന്ത്ര നീതിന്യായ വ്യവസ്ഥിതിയുടെ നിലനില്പിനെയും സംബന്ധിച്ച് നിർണായക കേസാണിത്. ചൈന ഹോങ്കോങിനുമേൽ അടിച്ചേല്പിച്ച ദേശീയ സുരക്ഷാ നിയമം ഭാവിയിൽ എങ്ങനെയാവും ഉപയോഗിക്കുന്നതെന്നുകൂടി തീരുമാനിക്കപ്പെടുന്ന കോടതി വ്യവഹാരം കൂടിയായിരിക്കുമിത്. രാഷ്ട്രീയ കുറ്റകൃത്യങ്ങളിൽ വ്യക്തത തരാത്ത ഈ നിയമം കേസിൽ എങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നുവെന്നതും പ്രധാനമാണ്.

രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാൻ ഈ നിയമം നിലനിർത്തേണ്ടതുണ്ടതെന്നാണ് ചൈനയുടെ വാദം. എന്നാൽ ഈ നിയമം മിക്കവാറും ഉപയോഗിക്കപ്പെടുന്നത്, പ്രതിഷേധങ്ങളെയും എതിർപ്പുകളെയും അടിച്ചമർത്താനാണെന്ന വിമർശം ശക്തമാണ്.

നിയമവിദഗ്ധർ പറയുന്നതനുസരിച്ച് ലായ്‌ക്ക് സ്വതന്ത്ര വിചാരണ സാധ്യമാക്കാൻ നീതിന്യായ വ്യവസ്ഥിതിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഹ്യൂമൻ റൈറ്റ്സ് വാച്ച് അഭിപ്രായപ്പെട്ടതനുസരിച്ച് ഹോങ്കോങ്ങിലെ സാധാരണ രീതിയനുസരിച്ച്, ഇത്തരത്തിൽ വലിയ ശിക്ഷ വിധികളുണ്ടാകാൻ സാധ്യതയുള്ള കേസിൽ ഒരു ജൂറിയുടെ നേതൃത്വത്തിലുള്ള വിചാരണയ്ക്ക് അവകാശമുണ്ട്. എന്നാൽ അതിനു പകരം തിരഞ്ഞെടുത്ത മൂന്നു ജഡ്ജിമാരായിരിക്കും വാദം കേൾക്കുന്നത്.

ജനാധിപത്യത്തെ പിന്തുണച്ചതിന് ഹോങ്കോങ്ങില്‍ തടവിലായ 
മാധ്യമ മുതലാളി; ജിമ്മി ലായ്‌‍ക്കെതിരായ കേസില്‍ വാദം തുടങ്ങി
വീണ്ടും ഭൂകമ്പം, മരണം, നാശം; പ്രകൃതി ദുരന്തങ്ങളുടെ കേന്ദ്രമായി ചൈന മാറുന്നത് എന്തുകൊണ്ട്?

ഇത് പേരിനുള്ള വിചാരണമാത്രമായിരിക്കുമെന്ന് ലായ്‌യുടെ മകൻ അൽജസീറയ്ക്കു നൽകിയ അഭിമുഖത്തിൽ പറയുന്നത്. ഹോങ്കോങിനുള്ള സ്വാതന്ത്ര്യങ്ങൾക്കു വേണ്ടി നിലകൊണ്ടതിനാണ് ഇവർ അദ്ദേഹത്തെ ശിക്ഷിക്കുന്നതെന്നും അതിനു ദേശീയ സുരക്ഷാ നിയമം ഉപയോഗിക്കുകയാണെന്നും ലായ്‌യുടെ മകൻ പറഞ്ഞു.

logo
The Fourth
www.thefourthnews.in