ഉടന്‍ പിന്‍വലിക്കാന്‍ ആവശ്യം; മാലിദ്വീപില്‍ ഇന്ത്യയുടെ സൈനിക സാന്നിദ്ധ്യം എത്ര?

ഉടന്‍ പിന്‍വലിക്കാന്‍ ആവശ്യം; മാലിദ്വീപില്‍ ഇന്ത്യയുടെ സൈനിക സാന്നിദ്ധ്യം എത്ര?

'ഒരു സൈനിക ശക്തിയെ പ്രതിനിധീകരിക്കുന്നു' എന്നതിന് പുറമെ, മാനുഷിക ദൗത്യങ്ങളിൽ നിർണായക പങ്ക് വഹിച്ച ചരിത്രമാണ് മാലിദ്വീപിലെ ഇന്ത്യൻ സൈന്യത്തിനുള്ളത്.

മാലിദ്വീപിന്റെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളിൽ മാലിദ്വീപില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുകയാണ് പ്രസിഡന്റ് മുഹമ്മദ് മുയിസു. കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാലിദ്വീപ് പ്രസിഡന്റിന്റെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കുന്നത്.

മാലിദ്വീപിലെ ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യം പൂര്‍ണ്ണമായി ഇല്ലാതാക്കുമെന്നായിരുന്നു മുഹമ്മദ് മുയിസുവിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം, ദ്വീപിൽ നിലയുറപ്പിച്ച ഇന്ത്യൻ സൈന്യം മാലിദ്വീപിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്ന് ആരോപിച്ചായിരുന്നു മുയിസു പ്രധാനമായും തിരഞ്ഞെടുപ്പിൽ പ്രചരണം നടത്തിയത്. ഇബ്രാഹിം മുഹമ്മദ് സോലിഹിനെ മറികടന്ന് പ്രതിപക്ഷ സഖ്യസ്ഥാനാര്‍ത്ഥിയായിരുന്ന മുഹമ്മദ് മുയിസു, വിജയത്തിന് ശേഷവും മാലിദ്വീപിൽ നിലയുറപ്പിച്ച ഇന്ത്യൻ സൈന്യത്തെ നീക്കം ചെയ്യുമെന്ന കാര്യം ആവർത്തിച്ച് പറഞ്ഞിരുന്നു.

ഉടന്‍ പിന്‍വലിക്കാന്‍ ആവശ്യം; മാലിദ്വീപില്‍ ഇന്ത്യയുടെ സൈനിക സാന്നിദ്ധ്യം എത്ര?
മാലി ദ്വീപിൽ നിലയുറപ്പിച്ച ഇന്ത്യൻ സൈന്യത്തെ നീക്കും; വിദേശ സൈന്യം വേണ്ടെന്ന് തീരുമാനിച്ചത് ജനങ്ങളെന്ന് മുഹമ്മദ് മുയിസു

എന്നാല്‍ ശരിക്കും മാലിദ്വീപില്‍ ഇന്ത്യയുടെ സൈനിക സാന്നിദ്ധ്യമോ, സൈനിക താവളമോ ഉണ്ടോ? ഇല്ലെന്നതാണ് സത്യം. ഇന്ത്യന്‍ നേവിയുടെ പട്രോളിങ് കപ്പലുകളിലെയും, ഡോര്‍ണിയര്‍ വിമാനങ്ങളിലെയും രണ്ട് എ.എല്‍.എച്ച്. ഹെലികോപ്ടറുകളിലെയും ടെക്‌നീഷ്യന്മാരും ക്രൂവുമായി ആകെ 70 പേര്‍ മാത്രമാണ് മാലിദ്വീപിലുള്ളത്. ഇവരെ പുറത്താക്കാൻ മുഹമ്മദ് മുയിസു ശ്രമിക്കുന്നതെന്തു കൊണ്ട്

മാലിദ്വീപിലെ ഇന്ത്യൻ 'സൈന്യം'

70 സൈനികർ അടങ്ങുന്നതാണ് മാലിദ്വീപിലെ ഇന്ത്യൻ സൈനിക സംഘം. മുയ്‌സുവിന്റെ ആരോപണങ്ങള്‍ക്ക് വിരുദ്ധമായി ഇന്ത്യ മാലിദ്വീപില്‍ നിലയുറപ്പിച്ചിട്ടില്ലയെന്നുവേണം പറയാന്‍. കാരണം മെഡിക്കല്‍ ഇവാക്കുവേഷന്‍, നിരീക്ഷണം, വ്യോമ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ട്രോളിങ് കപ്പല്‍, ഡോര്‍ണിയര്‍ എയര്‍ക്രാഫ്റ്റ്, രണ്ട് എഎല്‍എച്ച് ഹെലികോപ്റ്ററുകള്‍ എന്നിവയ്ക്കായുള്ള ക്രൂ മെമ്പേഴ്സും സാങ്കേതിക വിദഗ്ധരും മാത്രമാണ് മാലിദ്വീപിലുള്ളൂവെന്നാണ് വസ്തുത. ഒരു സൈനിക ശക്തി എന്നതിന് പകരം മാനുഷിക ദൗത്യങ്ങള്‍ക്കാണ് ഈ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത്. ഇതിനെ 'ഇന്ത്യന്‍ സൈനികര്‍' എന്ന് മുദ്ര കുത്തുന്നത് വ്യാജമാണ്.

മുൻ വർഷങ്ങളിലെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ, 'ഒരു സൈനിക ശക്തിയെ പ്രതിനിധീകരിക്കുന്നു' എന്ന ചിത്രത്തിന് പുറമെ, മാനുഷിക ദൗത്യങ്ങളിൽ നിർണായക പങ്ക് വഹിച്ച ചരിത്രമാണ് മാലിദ്വീപിലെ ഇന്ത്യൻ സംഘത്തിനുള്ളത്.

2019 മുതൽ ആകെമൊത്തം 977 ദൗത്യങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്, അതിൽ ഭൂരിഭാഗവും മാലിദ്വീപിലെ ജനങ്ങൾക്ക് ആവശ്യമായ വൈദ്യസഹായം നൽകുന്നതിന് വേണ്ടിയുള്ളതായിരുന്നു. 2019 - 23 കാലഘട്ടത്തിൽ 461 മെഡിക്കൽ ഇവാക്കുവേഷൻ ദൗത്യങ്ങളും 148 തിരച്ചിൽ-രക്ഷാ പ്രവർത്തന ദൗത്യങ്ങളും ഉൾപ്പെടുന്നു.

ഈ മാനുഷിക ദൗത്യങ്ങളുടെ എണ്ണം 2019-നും 2022-നുമിടയില്‍ വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. 2022ല്‍ 262 ദൗത്യങ്ങളാണ് സംഘടിപ്പിച്ചത്. എന്നാല്‍ 2023 ഒക്ടോബര്‍ വരെയുള്ള കണക്കുകളില്‍ കുറഞ്ഞുവരുന്നതായും കാണുന്നു. 159 ദൗത്യങ്ങളാണ് ഇതുവരെ നടത്തിയത്. മാലിദ്വീപ്‌ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദാരുണമായ പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കുന്ന സമയത്ത് അടിയന്തര സഹായം നല്‍കാനും ഇന്ത്യ മുന്നിലുണ്ടായിരുന്നു. 150 കോടി ഡോളര്‍ നിക്ഷേപമാണ് മാലിദ്വീപില്‍ ഇന്ത്യ നടത്തിയത്.

ഉടന്‍ പിന്‍വലിക്കാന്‍ ആവശ്യം; മാലിദ്വീപില്‍ ഇന്ത്യയുടെ സൈനിക സാന്നിദ്ധ്യം എത്ര?
മുഹമ്മദ് മുയിസു മാലിദ്വീപ് പ്രസിഡന്റ് പദമേറും; ആദ്യം മാറ്റുക ഇന്ത്യയോടുള്ള 'നയം'

വസ്തുതകൾ പരിശോധിക്കുകയാണെങ്കിൽ ഇന്ത്യ മാലിദ്വീപിന്റെ യഥാർത്ഥ സഖ്യകക്ഷിയാണെന്നതാണ് യാഥാർഥ്യം. 'ഔട്ട് ഇന്ത്യ' പദ്ധതി പിന്തുടരുന്നതിനുപകരം, ഇന്ത്യയുമായി ശക്തമായൊരു പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിലാണ് മുയിസു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. തെന്ന് ഇന്ത്യന്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in