പിടിഐയെ നിരോധിച്ചാൽ പുതിയ പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കും: ഇമ്രാന്‍ഖാന്‍

പിടിഐയെ നിരോധിച്ചാൽ പുതിയ പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കും: ഇമ്രാന്‍ഖാന്‍

തന്നെ അയോഗ്യനാക്കിയാലും ജയിലിലടച്ചാലും പാർട്ടി വിജയിക്കുമെന്നും ഇമ്രാൻ

പിടിഐയെ നിരോധിച്ചാൽ പുതിയ പാർട്ടി രൂപീകരിച്ചാണെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താൻ തെഹ്‌രീക് ഇ ഇൻസാഫ് പാർട്ടി നിരോധിക്കാനുള്ള പാകിസ്താൻ സർക്കാരിന്റെ നീക്കങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇമ്രാൻ. തന്നെ അയോഗ്യനാക്കിയാലും ജയിലിലടച്ചാലും പാർട്ടി വിജയിക്കുമെന്നും ഇമ്രാൻ പറഞ്ഞു.

''അവർ പാർട്ടിയെ നിരോധിച്ചാൽ ഞങ്ങൾ പുതിയ പേരിൽ ഒരു പാർട്ടി രൂപീകരിക്കും. എന്നിട്ട് തിരഞ്ഞെടുപ്പിൽ വിജയിക്കും. എന്നെ അയോഗ്യനാക്കി ജയിലിലടച്ചാലും എന്റെ പാർട്ടി ജയിക്കും. എന്റെ പാര്‍ട്ടിയെ ഇല്ലാതാക്കാനാണ് അവരുടെ ശ്രമം. എന്നാൽ എന്റെ പാർട്ടിയുടെ അടിത്തറ ശക്തമാണ്. ദേശീയ രാഷ്ട്രീയം മാറിമറിഞ്ഞു. എന്നെ അനുകൂലിക്കുന്നവർ എന്റെ കൂടെ തന്നെയുണ്ടാകും''- ഇമ്രാൻ ഖാൻ പറഞ്ഞു.

പിടിഐയെ നിരോധിച്ചാൽ പുതിയ പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കും: ഇമ്രാന്‍ഖാന്‍
പാകിസ്താന്‍ തെഹ്‌രിക് ഇ-ഇന്‍സാഫ് പാര്‍ട്ടി പ്രസിഡന്റ് പര്‍വേസ് ഇലാഹിയെ അറസ്റ്റ് ചെയ്തു

മെയ് 9 ന് നടന്ന അക്രമാസക്തമായ രാജ്യവ്യാപക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് പിടിഐയെ നിരോധിക്കാൻ സർക്കാർ നീക്കം നടത്തുന്നത്. പിടിഐയെ നിരോധിക്കുക മാത്രമാണ് ഏക പോംവഴിയെന്ന് പാക് ആഭ്യന്തര മന്ത്രി റാണ സനാഉല്ല പറഞ്ഞിരുന്നു. പിപിപി ചെയർമാനും വിദേശകാര്യ മന്ത്രിയുമായ ബിലാവൽ ഭൂട്ടോ സർദാരിയും പിടിഐയെ നിരോധിക്കാനുള്ള ഒരു നീക്കത്തെയും തന്റെ പാർട്ടി ചെറുക്കില്ലെന്ന് പറഞ്ഞു.

പിടിഐയെ നിരോധിച്ചാൽ പുതിയ പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കും: ഇമ്രാന്‍ഖാന്‍
തോഷ്ഖാന കേസ് : ഇമ്രാൻ ഖാനെതിരായ കുറ്റം നിലനിൽക്കില്ലെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി

മെയ് 9ന് ഇസ്ലാമബാദ് ഹൈക്കോടതി വളപ്പിൽ വച്ച് ഇമ്രാനെ അറസ്റ്റ് ചെയ്തതാണ് കലാപത്തിന് കാരണമായത്. അൽ-ഖാദിർ ട്രസ്റ്റ് കേസിലാണ് ഇമ്രാൻ ഖാൻ പാകിസ്താനിലെ പോലീസ് സേനയായ റേഞ്ചേഴ്സ് അറസ്റ്റ് ചെയ്തത്. ട്രസ്റ്റ് ഉപയോഗിച്ച് ഇമ്രാൻ ഖാനും അദ്ദേഹത്തിന്റെ സ‍ർക്കാരിലെ മറ്റ് ചില മന്ത്രിമാരും ബ്രിട്ടനിലെ നാഷണൽ ക്രൈം ഏജൻസി (എൻസിഎ) സർക്കാരിന് അയച്ച 5000 കോടി രൂപ തട്ടിയെടുത്തതായാണ് ആരോപണം.

logo
The Fourth
www.thefourthnews.in