20 വര്‍ഷമായി ശമ്പളം കൃത്യം, പക്ഷേ ജോലി ചെയ്യിക്കുന്നില്ല; ടെലികോം ഭീമനെതിരെ നിയമ നടപടിയുമായി ജീവനക്കാരി

20 വര്‍ഷമായി ശമ്പളം കൃത്യം, പക്ഷേ ജോലി ചെയ്യിക്കുന്നില്ല; ടെലികോം ഭീമനെതിരെ നിയമ നടപടിയുമായി ജീവനക്കാരി

ടെലികോം ഭീമനായ ഓറഞ്ചിനെതിരെയാണ് ഭിന്നശേഷിക്കാരിയായ ലോറന്‍സ് വാന്‍ വാസന്‍ഹോവ് എന്ന ജീവനക്കാരി പരാതി നല്‍കിയത്

ചെയ്ത ജോലിക്ക് മതിയായ ശമ്പളം ലഭിക്കാത്ത സംഭവങ്ങളും അതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്ന ജീവക്കാരും നിത്യ സംഭവമാണ്. എന്നാല്‍ കൃത്യമായ വേതനം 20 വര്‍ഷം തുടര്‍ച്ചയായി നല്‍കിയിട്ടും കമ്പനിക്ക് എതിരെ നിയമ നടപടി സ്വീകരിച്ചിരിക്കുകയാണ് ഫ്രാന്‍സില്‍ ഒരു ജീവനക്കാരി. കമ്പനിയുടെ നടപടി മാനസിക പീഡനവും വിവേചനവുമാണെന്നാണ് ജീവനക്കാരിയുടെ നിലപാട്.

ടെലികോം ഭീമനായ ഓറഞ്ചിനെതിരെയാണ് ഭിന്നശേഷിക്കാരിയായ ലോറന്‍സ് വാന്‍ വാസന്‍ഹോവ് എന്ന ജീവനക്കാരി പരാതി നല്‍കിയത്. തന്റെ ആരോഗ്യസ്ഥിതി അടിസ്ഥാനമാക്കിയുള്ള വിവേചനമാണ് തനിക്കെതിരെ നടക്കുന്നതെന്ന ആക്ഷേപത്തില്‍ കമ്പനിക്ക് എതിരെ കേസെടുക്കാന്‍ തീരുമാനിച്ചതായി വിഎന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

1993 ല്‍ ഫ്രാന്‍സ് ടെലകോമില്‍ ജീവനക്കാരിയായാണ് ലോറന്‍സ് വാന്‍ വാസന്‍ഹോവ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ശരീരത്തിന്റെ ഒരു വശം തളരുകയും അപസ്മാര ബാധിതയുമായ വാസന്‍ഹോവിന് അനുയോജ്യമായ ചുമതലയായിരുന്ന നല്‍കിത്. പിന്നീടാണ് ഓറഞ്ച് കമ്പനി ഫ്രാന്‍സ് ടെലകോമിനെ ഏറ്റെടുത്തത്. 2002 മുതല്‍ കമ്പനിയിലെ എച്ച് ആര്‍ ഡിപാര്‍ട്ട്‌മെന്റിന്റെ ഭാഗമായ വാസന്‍ഹോവിന് പിന്നീട് ആവശ്യപ്പെട്ടിട്ടും സ്ഥലം മാറ്റം ഉള്‍പ്പെടെ നല്‍കിയില്ലെന്നുമാണ് പരാതി. മുഴുവന്‍ ശമ്പളം നല്‍കിയെങ്കിലും ഒരു ജോലിയും ഏല്‍പ്പിക്കാത്ത കമ്പനിയുടെ നടപടി തന്നെ ജോലിയില്‍ നിന്നും പുറത്താകാതെ തന്നെ പുറത്താക്കുന്ന നടപടിയാണ്. ഒരു ജോലിയും ചെയ്യാതെ വേതനം വാങ്ങുന്നത് പലര്‍ക്കും സ്വപ്നസാഹചര്യമായി തോന്നുമെങ്കിലും, 'ഇത് സഹിക്കാന്‍ ബുദ്ധിമുട്ടാണ്' എന്നും വാസന്‍ഹോവ് പറയുന്നു.

സമാനമായ പരാതിയുമായി വാസന്‍ഹോവ് നേരത്തെയും അധികാരികളെ സമീപിച്ചിരുന്നു. ഇത് പ്രകാരം പ്രശ്നം പരിഹരിക്കാന്‍ ഓറഞ്ച് ഇടനിലക്കാരനെ നിയോഗിക്കുയും ചെയ്തിരുന്നു. എന്നാല്‍ തന്റെ നില മെച്ചപ്പെട്ടിരുന്നില്ലെന്നാണ് വാസന്‍ഹോവിന്റെ നടപടി. അതേസമയം, വാസന്‍ഹോവ് മികച്ച സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്തിരുന്നു എന്നാണ് ഓറഞ്ചിന്റെ നിലപാട്. ജീവനക്കാരിയുടെ 'വ്യക്തിഗത സാമൂഹിക സാഹചര്യം' കണക്കിലെടുത്ത് 'അനുയോജ്യമായ സ്ഥാനത്ത് ജോലിയിലേക്ക് മടങ്ങുക' എന്ന നയം നടപ്പാക്കിയെങ്കിലും ജീവനക്കാരി പതിവായി അസുഖ അവധിയില്‍ ആയിരുന്നതിനാല്‍ ഇത് നടപ്പായില്ലെന്നും ഓറഞ്ച് വിശദീകരിക്കുന്നു.

logo
The Fourth
www.thefourthnews.in