പൂർണമായി വേവാത്ത തിലാപ്പിയ മീൻ കഴിച്ചു; അണുബാധയേറ്റ യുവതിയുടെ കൈകാലുകൾ മുറിച്ചുമാറ്റി

പൂർണമായി വേവാത്ത തിലാപ്പിയ മീൻ കഴിച്ചു; അണുബാധയേറ്റ യുവതിയുടെ കൈകാലുകൾ മുറിച്ചുമാറ്റി

വിബ്രിയോ വൾനിഫിക്കസ് എന്ന ബാക്ടീരിയയാണ് ലോറയുടെ ശരീരത്തിൽ ബാധിച്ചത്.

തിലാപ്പിയ മത്സ്യം പൂർണമായും വേവിക്കാതെ കഴിച്ചതിനെത്തുടർന്ന് യുവതിയുടെ കൈകാലുകൾ നഷ്ടമായതായി റിപ്പോർട്ട്. അമേരിക്കയിലെ കാലിഫോർണിയ സ്വദേശിയായ ലോറ ബരാജാസ് എന്ന 40-കാരിക്കാണ് ഈ ദുരവസ്ഥയുണ്ടായത്. ഭക്ഷണത്തിലൂടെയുണ്ടായ അണുബാധയാണ് യുവതിയുടെ ശരീരഭാഗങ്ങൾ മുറിച്ചുമാറ്റുന്നതിലേക്ക് എത്തിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മാസങ്ങളോളം ആശുപത്രിയില്‍ ചെലവഴിച്ചതിന് ശേഷം വ്യാഴാഴ്ചയാണ് ലോറയുടെ കൈകാലുകള്‍ മുറിച്ച് മാറ്റിയത്. സാൻ ജോസിലെ ഒരു പ്രാദേശിക മാർക്കറ്റിൽ നിന്ന് വാങ്ങി വീട്ടിൽ തന്നെ പാകം ചെയ്ത മത്സ്യം കഴിച്ചാണ് യുവതിക്ക് അസുഖം വന്നത്. മീൻ കഴിച്ചത് മുതൽ ലോറയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ട് തുടങ്ങിയിരുന്നതായി സുഹൃത്തുക്കൾ അറിയിച്ചു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

എന്നാൽ ലേറയുടെ സ്ഥിതി പിന്നീട് ഗുരുതരമാകാൻ തുടങ്ങി. ഏതാണ്ട് ജീവൻ നഷ്ടപ്പെട്ട അവസ്ഥയായിരുന്നുവെന്നും ഓക്സിജൻ മാസ്കിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയതെന്നും സുഹൃത്തുക്കൾ പറഞ്ഞു. കോമയിലായിരുന്ന ലോറയുടെ കൈ കാലുകളും ചുണ്ടുമടക്കം കറുത്ത നിറത്തിലാവുകയും വൃക്കകൾ തകരാറിലാവുകയും ചെയ്തു. വിബ്രിയോ വൾനിഫിക്കസ് എന്ന ബാക്ടീരിയയാണ് ലോറയുടെ ശരീരത്തിൽ ബാധിച്ചത്. വ്യാഴാഴ്ചയാണ് ലോറയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ജീവൻ രക്ഷിക്കാൻ മറ്റ് വഴികളില്ലെന്ന് വന്നതോടെ ഡോക്ട‍ർമാർ ശസ്ത്രക്രിയയിലൂടെ രണ്ട് കൈകളും കാലുകളും മുറിച്ചുമാറ്റുകയായിരുന്നു.

പൂർണമായി വേവാത്ത തിലാപ്പിയ മീൻ കഴിച്ചു; അണുബാധയേറ്റ യുവതിയുടെ കൈകാലുകൾ മുറിച്ചുമാറ്റി
തെലങ്കാനയിൽ പ്രചരണ കാഹളം മുഴക്കി കോൺഗ്രസ്; സ്ത്രീകൾക്ക് സൗജന്യ യാത്രയുൾപ്പെടെ ആറ് വാഗ്ദാനങ്ങൾ

മീനിലടങ്ങിയിരിക്കുന്ന അപകടകരമായ ബാക്ടീരിയകളെ കുറിച്ച് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സിഡിസി) നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശരിയായ രീതിയിൽ പാകം ചെയ്യാത്ത മീന്‍ കഴിക്കുന്നതോ, അസംസ്‌കൃതമായ മീന്‍ കഴിക്കുന്നതിലൂടെയോ ഈ അണുബാധയുണ്ടാകാം എന്നാണ് വിദഗ്ധ‍ർ പറയുന്നത്. കടൽവെള്ളത്തിൽ നിന്നുപോലും ഈ ബാക്ടീരിയ ശരീരത്തിലെത്താൻ സാധ്യതയുണ്ടന്ന് വിദഗ്ധ‍ർ ചൂണ്ടിക്കാട്ടുന്നു.

അസംസ്‌കൃതമായ സമുദ്രഭക്ഷണങ്ങളിലും കടല്‍ വെള്ളത്തിലും കാണപ്പെടുന്ന ലീഥല്‍ ബാക്ടീരിയമാണ് വിബ്രിയോ വള്‍നിഫികസ്. ഈ അണുബാധയുടെ 150-200 കേസുകള്‍ വര്‍ഷം തോറും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി സിഡിസി പറയുന്നു. അഞ്ചില്‍ ഒരാള്‍ക്ക് ഈ രോഗബാധ കാണപ്പെടുന്നുമുണ്ട്.

logo
The Fourth
www.thefourthnews.in