ഇന്ന് ലോക പത്ര സ്വാതന്ത്ര്യ ദിനം; 'സത്യം പറയുന്നവര്‍ ഭീഷണി നേരിടുന്ന കാലം'

ഇന്ന് ലോക പത്ര സ്വാതന്ത്ര്യ ദിനം; 'സത്യം പറയുന്നവര്‍ ഭീഷണി നേരിടുന്ന കാലം'

ആഗോള പാരിസ്ഥിതിക പ്രതിസന്ധിയുടെ എല്ലാ വശങ്ങളെക്കുറിച്ചും അതിൻ്റെ അനന്തരഫലങ്ങളെക്കുറിച്ചും ഉള്ള അവബോധം ജനാധിപത്യ സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിന് അത്യന്താപേക്ഷിതമാണ്

ഇന്ന് ലോക പത്ര സ്വാതന്ത്ര്യ ദിനം. വീണ്ടും ഒരു മെയ് മൂന്ന് ആചരിക്കുമ്പോള്‍ ഇന്ത്യയിലുള്‍പ്പെടെ ലോകത്തിന്റെ പലഭാഗത്തും അഭിപ്രായ സ്വാതന്ത്ര്യം പോലും ഭീഷണി നേരിടുകയാണ്. സത്യം മറയില്ലാതെ ജനങ്ങളിലേക്ക് എത്തിക്കാന്‍ ബാധ്യസ്ഥരായാവരാണ് മാധ്യമങ്ങള്‍. എന്നാല്‍ ഭീഷണികളും ആക്രമണങ്ങളും സെന്‍സര്‍ഷിപ്പുകളും വെല്ലുവിളി ഉയര്‍ത്തുന്ന ആധുനിക ലോക ക്രമത്തില്‍ വലിയ പ്രതിസന്ധിയാണ് മാധ്യമപ്രവര്‍ത്തകര്‍ അഭിമുഖീകരിക്കുന്നത്.

1991-ലെ യുനെസ്‌കോയുടെ ജനറല്‍ കോണ്‍ഫറന്‍സിന്റെ ശുപാര്‍ശയെത്തുടര്‍ന്ന്, 1993-ലെ യുണൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ലിയിലാണ് എല്ലാ വര്‍ഷവും മെയ് 3-ന് പത്രസ്വാതന്ത്ര്യ ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. 1994-ലാണ് ആദ്യത്തെ പത്രസ്വാതന്ത്ര്യ ദിനം ആചരിച്ചത്. 'എ പ്രസ് ഫോര്‍ ദി പ്ലാനറ്റ്': പാരിസ്ഥിതിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലെ മാധ്യമപ്രവര്‍ത്തനം എന്നതാണ് ഈ വര്‍ഷത്തെ പത്രസ്വാതന്ത്ര്യ ദിനത്തിന്റെ പ്രമേയം.

നിലവിലെ ആഗോള പാരിസ്ഥിതിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പത്രപ്രവര്‍ത്തനത്തിന്റെ പ്രാധാന്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വേണ്ടി 2024-ലെ ലോക പത്രസ്വാതന്ത്ര്യ ദിനം സമര്‍പ്പിക്കുന്നു. കര്‍ത്തവ്യ നിര്‍വ്വഹണത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട മാധ്യമപ്രവര്‍ത്തകരെ സ്മരിക്കുകയും ആദരിക്കുകയും കൂടിയാണ് ഈ ദിവസം.

ഇന്ന് ലോക പത്ര സ്വാതന്ത്ര്യ ദിനം; 'സത്യം പറയുന്നവര്‍ ഭീഷണി നേരിടുന്ന കാലം'
'ബംഗാള്‍ പോലീസിന് ആനന്ദബോസിനെ തൊടാനാകില്ല'; ഗവർണർക്ക് പരിരക്ഷയൊരുക്കി അനുച്ഛേദം 361

മാധ്യമ സ്വാതന്ത്ര്യവും ഇന്ത്യയും

ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യ ലംഘനങ്ങള്‍ നിരീക്ഷിക്കുന്ന സംഘടനയായ ഫ്രീ സ്പീച്ച് കലക്ടീവ് തയ്യാറാക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ട് രാജ്യത്തെ മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികളുടെ നേര്‍സാക്ഷ്യമാണ്. 2024 ജനുവരി മുതല്‍ ഏപ്രില്‍ 30 വരെ രാജ്യം സുപ്രധാനമായ തിരഞ്ഞെടുപ്പിലേക്ക് ചുവടുവച്ച ദിവസങ്ങളില്‍ 34 മാധ്യമപ്രവര്‍ത്തകര്‍ അക്രമത്തിന് വിധേയരായിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മോദി സര്‍ക്കാരിന്റെ അവസാന വര്‍ഷത്തില്‍ രാജ്യത്ത് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള അവകാശം നിഷേധിച്ച 134 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍, ഭീഷണികള്‍, അപകീര്‍ത്തികരമായ കേസുകള്‍, മാധ്യമങ്ങളുടെ സെന്‍സര്‍ഷിപ്പ്, മാധ്യമങ്ങള്‍ക്കെതിരായ നിയമം, ഇന്റര്‍നെറ്റ് നിയന്ത്രണം തുടങ്ങിയവ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഇന്ന് ലോക പത്ര സ്വാതന്ത്ര്യ ദിനം; 'സത്യം പറയുന്നവര്‍ ഭീഷണി നേരിടുന്ന കാലം'
രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍; അമേഠിയില്‍ കിഷോരിലാൽ ശർമ, സസ്‌പെന്‍സുകള്‍ക്ക് വിരാമം

ലോകവും മാധ്യമങ്ങളും

ഗാസയിലെ സംഘര്‍ഷം, യുക്രെയ്‌നിലെ യുദ്ധം തുടങ്ങി ലോകം സംഘര്‍ഷങ്ങള്‍ കണ്ട കഴിഞ്ഞ വര്‍ഷത്തില്‍ ആഗോള തലത്തില്‍ 99 മാധ്യമ പ്രവര്‍ത്തകര്‍ വിവിധ സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2022 നെ അപേക്ഷിച്ച് 44 ശതമാനം വര്‍ധനയാണ് ഈ കണക്ക്. 2015 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന എണ്ണവും. മാധ്യമപ്രവര്‍ത്തകരും മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാരും ഉള്‍പ്പെടെ നൂറിനു മുകളില്‍ പേര്‍ക്കാണു ഗാസയിലെ ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ജീവന്‍ നഷ്ടമായത്.

ലോകത്താകമാനം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. രാഷ്ട്രീയമായതും അല്ലാത്തതുമായ നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ മുന്നോട്ടുപോകുന്നത്. മാധ്യമപ്രവര്‍ത്തകരെ തടവിലാക്കിയും സ്വതന്ത്ര മാധ്യമസ്ഥാപനങ്ങളെ അടിച്ചമര്‍ത്തിയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചും മാധ്യമപ്രവര്‍ത്തനത്തെ പ്രതികൂല സാഹചര്യത്തിലേക്ക് തള്ളിവിടുന്ന പ്രവണ മുന്‍കാലങ്ങളെക്കാള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേര്‍സ് പുറത്തുവിട്ട വേള്‍ഡ് പ്രസ് ഫ്രീഡം ഇന്റക്‌സില്‍ പറയുന്നു.

ഇന്ത്യയടക്കം ലോകത്തെ പ്രധാന ജനാധിപത്യ രാജ്യങ്ങളിലെല്ലാം തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന ഈ വര്‍ഷത്തില്‍, മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് ആര്‍എസ്എഫ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രസക്തമാണ്. 180 രാജ്യങ്ങളില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ സൂചിക ആര്‍എസ്എഫ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കണക്കപ്രകാരം, മാധ്യമങ്ങള്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങള്‍ ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. മാധ്യമങ്ങള്‍ക്കുമേല്‍ ഭരണകൂടങ്ങളില്‍ നിന്നും രാഷ്ട്രീയ നേതൃത്വങ്ങളില്‍ നിന്നും സമ്മര്‍ദം വര്‍ധിക്കുന്നതായി ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

മാധ്യമങ്ങള്‍ക്കുമേല്‍ സര്‍ക്കാരുകള്‍ ഇടപെട്ട് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് പശ്ചിമേഷ്യൻ രാഷ്ട്രങ്ങളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മേഖലയിലുടനീളമുള്ള സര്‍ക്കാരുകള്‍ അക്രമം, അറസ്റ്റുകള്‍, ക്രൂരമായ നിയമങ്ങള്‍ എന്നിവയിലൂടെ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. അക്രമവും ആഭ്യന്തരയുദ്ധവും സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്യുന്നത് തടയാന്‍ ഗുരുതരമായ ശ്രമങ്ങള്‍ നടക്കുന്ന സുഡാനില്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു. സിറിയയിലെ മാധ്യമപ്രവര്‍ത്തകരുടെ സ്ഥിതിയും വഷളായി. സിറിയയില്‍നിന്ന് നിരവധി മാധ്യമപ്രവര്‍ത്തകരാണ് രാജ്യംവിട്ടുപോയത്. ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകരെ ജയിലിലാക്കുന്ന രാജ്യങ്ങള്‍ ഇസ്രയേലും സിറിയയും ഇറാനും സൗദി അറേബ്യയുമാണ്.

ലാറ്റിനമേരിക്കയിലും മാധ്യമപ്രവര്‍കര്‍ ഗുരുതര സാഹചര്യങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍ജന്റീനയില്‍ അധികാരത്തിലേറിയ പുതിയ പ്രസിഡന്റ് ജേവിയര്‍ മിലെ രാജ്യത്തെ ഏറ്റവും വലിയ ന്യൂസ് ഏജന്‍സി അടച്ചുപൂട്ടി. പെറുവിലും എല്‍ സാല്‍വദോറിലും മാധ്യമസ്വാതന്ത്ര്യത്തിന് കനത്ത വെല്ലുവിളികള്‍ നേരിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

രാഷ്ട്രീയ പ്രവര്‍ത്തകരില്‍നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ കാരണം യുഎസ് മോശം പ്രകടനമാണ് നടത്തിയത്. റിപ്പോര്‍ട്ടമാരെ ജയിലില്‍ അടക്കണമെന്ന് അമേരിക്കയില്‍ പരസ്യമായ ആഹ്വാനങ്ങള്‍ ഉയരുന്നു. 2024-ല്‍ നൈജീരിയയില്‍ ആക്രമണത്തിന് വിധേയരായത് ഇരുപതില്‍പ്പരം മാധ്യമപ്രവര്‍ത്തകരാണ്. യുക്രൈന്‍ യുദ്ധം ആരംഭിച്ചശേഷം സര്‍ക്കാര്‍ ഭീഷണിയെ തുടര്‍ന്ന് രാജ്യം വിട്ടുപോയത് 1,500-നു മുകളില്‍ മാധ്യമപ്രവര്‍ത്തകരാണ്.

ജര്‍മന്‍ ആസ്ഥാനമായുള്ള സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ഫോര്‍ യൂറോപ്പിന്റെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍, പല യൂറോപ്യന്‍ രാജ്യങ്ങളിലും പത്രസ്വാതന്ത്ര്യം അപകടകരമായി തകര്‍ക്കുന്ന പോയിന്റിന് അടുത്താണെന്ന് മുന്നറിയിപ്പ് നല്‍കുന്നു. താലിബാന്‍ അധീനതയിലുള്ള അഫ്ഗാനിസ്ഥാന്‍, ചൈന, ഉത്തരകൊറിയ, വിയറ്റ്‌നാം, മ്യാന്‍മാര്‍ എന്നീ രാജ്യങ്ങളിലും മാധ്യമങ്ങള്‍ക്ക് നേരേയുള്ള ശക്തമായ അടിച്ചമര്‍ത്തലുകള്‍ തുടര്‍ക്കഥയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in