AUTOMOBILE

പുതിയ ഡി മാക്‌സ് എസ് ക്യാബ് ഇസഡ് പുറത്തിറക്കി ഇസുസു; വില 15 ലക്ഷം

വെബ് ഡെസ്ക്

ക്രൂ ക്യാബ് പിക്കപ്പ് വിഭാഗത്തില്‍പ്പെടുന്ന ഡി മാക്‌സ് എസ് ക്യാബ് ഇസഡ് പുറത്തിറക്കി ഇസുസു മോട്ടോര്‍സ് ഇന്ത്യ. വാണിജ്യാവശ്യത്തിന് വിപണിയിലെത്തുന്ന വാഹനത്തില്‍ മികച്ച ധാരാളം ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുതിയ വാഹനത്തില്‍ മുപ്പതോളം ഫീച്ചറുകളാണുള്ളത്. ഇതിലെ 18 എണ്ണം സെഗ്മെന്റിലെ ഏറ്റവും മികച്ചതാണെന്നും കമ്പനി പറയുന്നു. 15 ലക്ഷമാണ് വാഹനത്തിന്റെ വില.

കോസ്മിക് ബ്ലാക്ക്, ഗലേന ,ഗ്രേ, സ്ലാപ്ഷ് വൈറ്റ്, നോട്ടിലസ് ബ്ലൂ, ടൈറ്റാനിയം സില്‍വര്‍ എന്നിങ്ങനെ അഞ്ച് നിറത്തിലാണ് വിപണിയിലെത്തുന്നത്

2.5 ലിറ്റര്‍ 4 ജെ എ1 എന്‍ജിനാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. പരമാവധി 78hp കരുത്തും 176Nm പീക്ക് ടോര്‍ക്കും ഉള്‍പ്പെട്ടതാണ് വാഹനം. ഈ സെഗ്മെന്റില്‍ മറ്റൊരു വാഹനത്തിനും ഇല്ലാത്ത കീലെസ്സ് എന്‍ഡ്രി സംവിധാനവും എസ് ക്യാബ് ഇസഡിലുണ്ട്. കോസ്മിക് ബ്ലാക്ക്, ഗലേന, ഗ്രേ, സ്ലാപ്ഷ് വൈറ്റ്, നോട്ടിലസ് ബ്ലൂ, ടൈറ്റാനിയം സില്‍വര്‍ എന്നിങ്ങനെ അഞ്ച് നിറത്തിലാണ് ഇസുസു ഡി മാക്‌സ് എസ് ക്യാബ് ഇസഡ് വിപണിയിലെത്തുന്നത്.

മള്‍ട്ടി ഫങ്ഷൻ സ്റ്റിയറിങ് വീല്‍, ആറ് സ്പീക്കറുള്ള ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഓഡിയോ സിസ്റ്റം, ഒന്നിലധികം യു എസ് ബി പോര്‍ട്ടുകള്‍ , ഇന്റര്‍ഗ്രേറ്റഡ് റിയര്‍ പാര്‍ക്കിങ് ക്യാമറ എന്നിവയാണ് വാഹനത്തിന്റെ മറ്റ് സവിശേഷതകള്‍. ഇസുസു ഡി മാക്‌സ് ശ്രേണിയിലുള്ള വാഹനങ്ങള്‍ക്ക് ഇതുവരെ മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. എസ് ക്യാബ് ഇസഡ് വാങ്ങുന്നവര്‍ക്കും അവരുടെ നിക്ഷേപങ്ങള്‍ക്ക് പരമാവധി മൂല്യം കിട്ടുമെന്ന് ഇസുസു മോട്ടോര്‍സ് ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ടോറു കിഷിമോട്ടോ അറിയിച്ചു.

വാനിറ്റി മിററും പുതിയ ഡി മാക്‌സ് എസ് ക്യാബ് ഇസഡില്‍ നല്‍കിയിട്ടുണ്ട്. വാഹനത്തിന്റെ മുന്നിലും പിന്നിലുമായി ക്രംമ്പിള്‍ സോണുകള്‍, ക്രോസ് കാര്‍ ഫ്രണ്ട് ബീം, അണ്ടര്‍ബോഡി സ്റ്റീല്‍ പ്രൊട്ടക്ഷന്‍ എന്നിങ്ങനെ നിരവധി സുരക്ഷാ സംവിധാനങ്ങളാണ് ഇസുസു ഡി മാക്‌സ് എസ് ക്യാബ് ഇസഡിലുള്ളത്. പെട്ടന്ന് വാഹനം ബ്രേക്ക് ഇടുകയാണെങ്കില്‍ എന്‍ജിനിലേക്കുള്ള പവര്‍ കട്ട് ചെയ്യുന്ന ബ്രേക്ക് ഓവര്‍റൈഡ് സിസ്റ്റവും പുതിയ വാഹനത്തിലുണ്ട്.

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 78.69

ഹരിയാനയില്‍ ബിജെപിക്ക് 'ഇരട്ടപ്പരീക്ഷ'; ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിച്ച് ജെജെപി

'മമതയ്ക്കും പോലീസിനും നൽകില്ല'; രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ 100 പേർക്ക് മുന്നിൽ പ്രദർശിപ്പിച്ച് ബംഗാൾ ഗവർണർ

ബോളിവുഡ് അരങ്ങേറ്റം 27 വര്‍ഷം മുന്‍പ്, പിന്നീടൊരു അവസരം തേടിയെത്തിയില്ല; കാരണം പറഞ്ഞ് ജ്യോതിക

സംസ്ഥാനത്ത് വേനല്‍ച്ചൂട് രൂക്ഷം; ചികിത്സ തേടിയത് ആയിരത്തോളം പേർ