'മമതയ്ക്കും പോലീസിനും നൽകില്ല'; രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ 100 പേർക്ക് മുന്നിൽ പ്രദർശിപ്പിച്ച് ബംഗാൾ ഗവർണർ

'മമതയ്ക്കും പോലീസിനും നൽകില്ല'; രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ 100 പേർക്ക് മുന്നിൽ പ്രദർശിപ്പിച്ച് ബംഗാൾ ഗവർണർ

മേയ് രണ്ടിലെ സിസിടിവി ദൃശ്യങ്ങളാണ് 100 പേർക്കു മുന്നിൽ പ്രദർശിപ്പിച്ചത്

രാജ്ഭവനിലെ വനിതാ ജീവനക്കാരിയെ പീഡിപ്പിച്ചെന്ന ആരോപണം നിലനിൽക്കെ സിസിടിവി ദൃശ്യങ്ങൾ 100 പേർക്ക് മുന്നിൽ പ്രദർശിപ്പിച്ച് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദബോസ്. പരാതിയിൽ പറയുന്ന മേയ് രണ്ടിലെ ദൃശ്യങ്ങളാണ് പ്രദർശിപ്പിച്ചത്.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയും പോലീസും ഒഴികെയുള്ളവർക്കു മുന്നിൽ സിസിടിവി ദൃശ്യങ്ങൾ പ്രദർശിപ്പിക്കുമെന്ന് നേരത്തെ ഗവർണർ പ്രഖ്യാപിച്ചിരുന്നു. 'തെറ്റായതും കെട്ടിച്ചമച്ചതുമായ ആരോപണങ്ങൾ' ആണ് തനിക്കെതിരെ ഉള്ളതെന്നുമായിരുന്നു ഗവർണറുടെ അവകാശവാദം. ഗവർണർ നിരപരാധിയാണെങ്കിൽ സിസിടിവി ദൃശ്യങ്ങൾ പോലീസിൽനിന്ന് മറച്ചുവെക്കുന്നത് എന്തുകൊണ്ടാണെന്ന് തൃണമൂൽ കോൺഗ്രസ് ചോദിച്ചു.

'മമതയ്ക്കും പോലീസിനും നൽകില്ല'; രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ 100 പേർക്ക് മുന്നിൽ പ്രദർശിപ്പിച്ച് ബംഗാൾ ഗവർണർ
ഹരിയാനയില്‍ ബിജെപിക്ക് 'ഇരട്ട പരീക്ഷ'; ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ജെജെപി ഗവര്‍ണറെ സമീപിച്ചു

ഇതിനിടെ രാജ്ഭവനിലെ താൽക്കാലിക ജീവനക്കാരുടെ പ്രവർത്തന അവലോകനം ആരംഭിച്ചു. നിലവിൽ നാൽപ്പതോളം താത്കാലിക തൊഴിലാളികളാണ് രാജ്ഭവനിലുള്ളത്. രാജ്ഭവനിലെ ഏത് വകുപ്പിൽ ഏത് ജീവനക്കാരനാണ് ജോലി ചെയ്യുന്നത്, എത്രകാലം രാജ്ഭവനിൽ തങ്ങുന്നു എന്നതിന്റെ വിശദമായ റിപ്പോർട്ടാണ് ആനന്ദബോസിന്റെ നിർദേശപ്രകാരം തയ്യാറാക്കുന്നത്.

അതേസമയം, പീഡന പരാതിയെത്തുടർന്ന് അന്വേഷണത്തിനായി കൊൽക്കത്ത പോലീസിന്റെ അന്വേഷണ സംഘം രണ്ട് തവണ രാജ്ഭവനിൽ എത്തിയിരുന്നു. സംഭവത്തിൽ രാജ്ഭവനിലെ ആറ് ജീവനക്കാർക്ക് നോട്ടീസ് നൽകിയതായി കൊൽക്കത്ത പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ഗവർണർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് സി വി ആനന്ദബോസ് ശനിയാഴ്ച പ്രതികരിച്ചിരുന്നു. നിയമപരിധി ലംഘിച്ചാൽ കർശന നടപടിയെടുക്കും. ഉചിതമായ സമയത്ത് എല്ലാം കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും കൊച്ചിയിൽ സന്ദർശനം നടത്തുന്നതിനിടെ ബംഗാൾ ഗവർണർ പറഞ്ഞു.

'മമതയ്ക്കും പോലീസിനും നൽകില്ല'; രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ 100 പേർക്ക് മുന്നിൽ പ്രദർശിപ്പിച്ച് ബംഗാൾ ഗവർണർ
ടാറ്റ ഏറ്റെടുത്തിട്ട് രണ്ടുവർഷം; പരിഷ്കരണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയില്‍ പ്രതാപം വീണ്ടെടുക്കാനാകാതെ എയർ ഇന്ത്യ

ആനന്ദബോസ് തന്നോട് മോശമായി പെരുമാറിയതെന്നാണ് ജീവനക്കാരിയുടെ പരാതിയിൽ ആരോപിക്കുന്നത്. സ്ഥാനക്കയറ്റം വാഗ്ദാനം ചെയ്ത് കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണാണ് പരാതിയെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഏപ്രിൽ 24ന് ഉച്ചയ്ക്ക് 12.45 ഓടെ രാജ്ഭവനിലെ ഗവർണറുടെ ഓഫിസിലാണ് ആദ്യതവണ സംഭവമുണ്ടായത്. പിന്നീട് മേയ് രണ്ടിനും സമാനമായ പെരുമാറ്റമുണ്ടായി. അത്തവണ കോൺഫറൻസ് റൂമിൽ വച്ചായിരുന്നുവെന്നും യുവതി പറയുന്നു.

ഭരണഘടനയുടെ 361-ാം അനുച്ഛേദം അനുസരിച്ച്, രാഷ്ട്രപതിക്കോ ഗവർണർക്കോ എതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ സാധിക്കില്ല. പരാതി ഉയർന്നാൽ ഗവർണർമാരുടെ നിയമന അധികാരമുള്ള രാഷ്ട്രപതിക്ക് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കാൻ മാത്രമേ സാധിക്കൂ.

logo
The Fourth
www.thefourthnews.in